കണ്ണട.my diary.khaleelshamras

നീ ഒര് പാട് പൊടിപടലങ്ങൾ
നിറഞ്ഞ്
അഴുക്കായ,
എന്നാൽ നിനക്ക് ചേരാത്ത
പവറോടു കൂടിയ
കണ്ണടയിലുടെയാണ്
ലോകത്തെ നോക്കുന്നത്.
അതിലൂടെ
കണ്ട അവ്യകതമായ
കാഴ്ചകളെ നോക്കി
പരാതി പറഞ്ഞുകൊണ്ടിരിക്കുകയുമാണ്
നീ.
നല്ല അറിവിലൂടെയും
ക്ഷമയിലൂടെയുമൊക്കെ
കണ്ണടയിലെ
പൊടിപടലങ്ങൾ
തുടച്ചു മാറ്റുക.
നിന്റെ നല്ല മനസ്സിനു
പാകത്തിൽ കണ്ണടയുടെ
പവർ നിയന്ത്രിക്കുക.

Popular Posts