ജീവിതത്തിന് മുല്യം നൽകുന്നവർ.my diary.Khaleelshamras

സ്വന്തം ജീവിതത്തിന്
മുല്യം കൽപ്പിക്കുന്ന
ഒരു വ്യക്തിയുടേയും
മൂല്യം കൽപ്പിക്കാത്ത
വ്യക്തിയുടേയും ജീവിതരീതികൾ
തികച്ചും വ്യത്യസ്തമായിരിക്കും.
മൂല്യം കൽപ്പിക്കുന്നവർ
സമയത്തിന് വളരെ
പ്രാധാന്യം നൽകുന്നവരും
വാക്കുകളിലും പ്രവർത്തിയിലും
അടുക്കും ചിട്ടയും
പാലിക്കുന്നവർ ആയിരിക്കും.
മൂല്യം കൽപ്പാക്കുന്നവരെ
ലക്ഷ്യബോധമാണ്
മുന്നോട്ട് നയിക്കുന്നത്.
മുല്യം കൽപ്പിക്കാത്തവർക്ക്
അങ്ങിനെയൊന്നില്ല.
മൂല്യം കൽപ്പിക്കുന്നവർ
ഭാഹ്യ സാഹചര്യങ്ങൾക്കനുസരിച്ച്
സ്വയം ചാഞ്ചാടില്ല.
കൽപ്പിക്കാത്തവർ
എല്ലാ വാഹചര്യങ്ങളിലും
തകരും.
അനാവശ്യ ചർച്ചകളിൽ
നിന്നും അവർ ഒഴിഞ്ഞു മാറും.
രണ്ടാമത്തെ വിഭാഗം
എന്തിലും കയറി ഇടപെടും
എന്നിട്ട് സ്വയം മനസ്സമാധാനം
നഷ്ടപ്പെടുത്തുകയും ചെയ്യും.

Popular Posts