ചീത്ത ചിന്തയുടെ പിന്നാമ്പുറം.my diary. khaleelshamras

പല മനുഷ്യരുടേയും
പുഞ്ചിരിച്ച ചുണ്ടുകൾക്കും
പാടി പുകഴ്ത്തിയ
വാക്കുകൾക്കും അപ്പുറത്ത്
ഒരു ചീത്ത ചിന്തയുടെ
പിന്നാമ്പുറം ഉണ്ട്.
അവൻ നല്ലതെന്നു കരുതി
വളർന്ന
ഏതോ വൃത്തികെട്ട സാഹചര്യം
വരച്ചു കൊടുത്ത
പിന്നാമ്പുറം ആണ് അത്.
ഭുരിഭാഗം മനുഷ്യർക്കും
ആ പിന്നാമ്പുറം കാണാൻ
കഴിയുന്നില്ല എന്നതുകൊണ്ടാണ്
ചെയ്യുന്ന പ്രവർത്തിക്ക്
വിപരീതമായത് ചെയ്യുന്നവരും,
മറ്റുള്ളവരോട് വെറുപ്പ് പുലർത്തുന്നവരും
അസൂയ കാണിക്കുന്നവരും
ഒക്കെ ഇവിടെ
മാന്യൻമാരായി
നിലനിന്നു പോവുന്നത്.
പക്ഷെ മറ്റുള്ളവർക്ക് കാണാൻ കഴിയില്ലെങ്കിലും
സ്വന്തത്തിന് കാണാനും
അനുഭവിക്കാനും
കഴിയുന്ന ഇത്തരം ചീത്ത മനസ്സ്
സ്വന്തത്തിൽ ഉണ്ടോ
എന്ന്
പരിശോധിക്കുക.
ഉണ്ടെങ്കിൽ
നിന്നെ സ്വയം വൃത്തികേടാക്കുന്ന
ആ മനസ്സിനെ
മാറ്റി പണിയുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്