പരീക്ഷണ കളരി.my diary. khaleelshamras

പഴയ തറവാടുകളിൽ
വീട്ടിലെ എല്ലാ കാര്യങ്ങളും
നിയന്ത്രിക്കുന്ന
കാര്യസ്ഥയായ ഒരു സ്ത്രീയുണ്ടാവും.
അമ്മയുടേയും മുത്തച്ചിയുടേയും
അദ്ധ്യാപകന്റേയും
കളികൂട്ടുകാരിയുടേയും
ഒക്കെ റോളിൽ
അവരാണ് ഉണ്ടാവും.
അത് കൊണ്ട് തന്നെ
ഏതൊരു തറവാട്ടിലും
ഏറ്റവും മുഴുകി നിൽക്കുന്ന
ശബ്ദം അവരുടേതാവും.
പലപ്പോഴും പേരക്കുട്ടികൾക്കും
മറ്റും അവർ
ശത്രുപക്ഷത്ത് ആയിരിക്കും.
പക്ഷെ വലുതാവുമ്പോൾ
സ്വന്തം അമ്മക്ക്
നൽകിയ പദവി അവർക്കും
ലഭിച്ചിരിക്കും.
എപ്പോഴും ശാസനകളും
സംസാരങ്ങളുമൊക്കെ
യായി നടക്കുന്ന
അവരെ വളരെ പേടിയായിരിക്കും.
പക്ഷെ എന്തെങ്കിലും
ബുദ്ധിമുട്ടുണ്ടായാൽ
അമ്മക്ക് മുമ്പേ
വിളിക്കുന്നത് അവരെയാവും.
പക്ഷെ പീന്നീട് വലുതാവുമ്പോൾ
മനസ്സിലാവും.
ഏത് പ്രതിസന്ധിയിലും
പിടിച്ചു നിൽക്കാനുള്ള
പാഠങ്ങൾ ആയിരുന്നു
അവർ പഠിപ്പിച്ചതെന്ന്.
അപ്പോൾ അവർ
പറഞ്ഞ ശാസനകൾ
കവിതപോലെ സുന്ദരമായിട്ടുണ്ടാവും.
പക്ഷെ ഇന്നും
നാം ജീവിക്കുന്നു
തികച്ചും വ്യത്യസ്തമായ വികാരങ്ങൾ
നിറഞ്ഞ മനസ്സിനുടമകളായ
കുറേ മനുഷ്യർക്കിടയിൽ.
അട്ടഹാസങ്ങളും സ്വയം
പുകഴ്ത്തലുമൊക്കെയായി
വാഴുന്ന അത്തരം
മനുഷ്യരുടെ വാക്കുകളും
അട്ടഹാസങ്ങളും ആണ്
നമ്മുടെ ജീവിതത്തിന്റെ
പരീക്ഷണ കളരി.
ഏത് സാഹചര്യത്തിലും
സന്തോഷം മാത്രം നിറഞ്ഞ
മനസ്സുമായി
ജീവിതത്തെ പിടിച്ചു നിർത്താൻ
പഠിപ്പിക്കുന്ന പരീക്ഷണ കളരി.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്