ജന്മം സഫലമായോ?my diary. khaleelshamras

കോടാനുകോടു പുംബീജങ്ങൾ
ഒരൊറ്റ അണ്ടത്തിനുവേണ്ടി
വേഗത്തിൽ ഓടി
അതിൽ ഒന്ന് അതിനെ
കീഴടക്കി.
അങ്ങിനെ ആ പുംബീജവും
അണ്ടവും ഒന്നായി
ഞാനെന്ന മനുഷ്യന്റെ
അടിത്തറ പാകി.
പിന്നെ പിറവി വരെയുള്ള
അമ്മയുടെ വയറ്റിലെ ജീവിതകാലം.
ഇങ്ങിനെ ഭൂമിയെന്ന ഗ്രഹമുണ്ടെന്നും
അവിടെ ജീവിതമുണ്ടെന്നും
ഞാൻ തിരിച്ചറിഞടില്ലാത്ത കാലം
അതായിരുന്നു ആ കാലം.
പിന്നീട് അനുഭവിച്ചതിൽ വെച്ചേറ്റവും
ഏറ്റവും വലിയ വേദന സഹിച്ച്
അമ്മ എന്നെ പ്രസവിച്ചു.
ഒരു പക്ഷെ ഏതൊരു
മനുഷ്യനും തന്റെ ജീവിതകാലത്തിലൊന്നും
ഇത്രക്ക് വലിയ വേദന അനുഭവിക്കാൻ
പോവുന്നില്ല.
പക്ഷെ ഞാൻ പിറന്നപ്പോൾ
അനുഭവിച്ച സന്തോഷത്തിൽ
അമ്മയും,
ജീവിതത്തിലേക്ക് പിച്ചവെച്ചു
തുടങ്ങിയപ്പോൾ നീയും
അതു മറന്നു.
ജീവിതം അങ്ങിനെയാണ്.
പ്രതിസന്ധികളും കഷ്ടപ്പാടുകളും
എല്ലാം കേവലം പൊതികൾ
ആണ്
നിനക്ക് സന്തോഷം നൽകാനുള്ള
എന്തൊക്കെയോ ആണ്
ആ പൊതിക്കുള്ളിൽ.
പക്ഷെ പലരും ആ പൊതിയൊന്ന്
തുറന്നു നോക്കാൻ പോലും
തയ്യാറാവുന്നില്ല.
ജീവിതം പുറകോട്ട് മറിച്ചു നോക്കുമ്പോൾ
പ്രതിസന്ധികളെ വല്ലാതെ
കാണാനില്ല.
പ്രതിസന്ധികൾ ഉണ്ടാവാതിരുന്നിട്ടല്ല.
അവയിലെ സന്തോഷത്തെ കണ്ടെത്താനും
പിന്നെ വളരാനുള്ള വളമാക്കാനും
കഴിഞ്ഞുവെന്നേ ഇതിനർത്ഥമുള്ളു.
കുട്ടിക്കാലത്ത് മഞ്ഞപിത്തമായി
എന്റെ ജീവിതവും
മരണവും തമ്മിൽ ഒരു മൽസരമുണ്ടായിരുന്നു.
മരണം വിജയിക്കുമെന്ന്
എല്ലാവരും വിധിയെഴുതി.
എന്തായാലും ഒരിക്കൽ
മരണം വിജയിക്കുമെന്നറിയാം
എങ്കിലും ആ രക്ഷപ്പെടലിൽ
ഞാനൊരു തീരുമാനമെടുത്തു.
ഭാക്കിയായ എന്റെ ജീവിതത്തിന്
വലിയൊരു അർത്ഥമുണ്ട്.
അങ്ങിനെ ഒരർത്ഥം എല്ലാവരുടേയും
ജീവിതത്തിന് ഉണ്ട്
അതുകൊണ്ടാണ്
ഓരോ നിമിഷവും
മരണം നമ്മെ ഭാക്കിയാക്കുന്നത്.
അന്നത്തെ എന്റെ തീരുമാനമാണ്
ജീവിതത്തിൽ
ഞാൻ കണ്ടും കേട്ടും
അനുഭവിച്ചും
അറിഞ്ഞ പാoങ്ങളെ
കുറിച്ചു വെക്കാനുള്ള തീരുമാനം.
ജനന തിയ്യതി ആഘോഷിക്കുന്നതിന്
ഒരു പ്രാധാന്യവും
ഞാനൊരിക്കലും കൽപ്പിക്കാറില്ല.
കാരണം ഓരോ നിമിഷത്തിനു
കോടാനി കോടി വർഷങ്ങളേക്കാൾ
പ്രാധാന്യമുണ്ട് എന്ന് വിശ്വസിച്ച
ഒരാളാണ് ഞാൻ.
നിമിഷങ്ങളെ എങ്ങിനെ
ഫലപ്രദമാക്കാം എന്നതാണ്
ജീവിതത്തെ മുന്നോട്ട് നയിച്ചത്.
ചെറിയ ചെറിയ ആറ്റങ്ങളും
കോശങ്ങളും ചേർന്ന്
വലിയ വലിയ ജീവനുകൾ
ഉണ്ടാവുന്നുവെങ്കിൽ
ചെറിയ ചെറിയ നിമിഷങ്ങളെ
ചേർത്ത് വെച്ച്
വലിയ ജീവിതവും ഉണ്ടാക്കാം.
എന്റെ ജീവിതം പല ഘട്ടങ്ങൾ
താണ്ടി താണ്ടി ഇവിടെ വരെ എത്തിയിരിക്കുന്നു.
ഇന്ന് ഏതെങ്കിലും
വ്യക്തിയോ സംഘമോ
എന്റെ ശത്രുപക്ഷമായില്ല.
പലരേയും ശത്രുപക്ഷത്ത്
നിർത്താനുള്ള പ്രേരണ
ഉണ്ടാവാതിരുന്നിട്ടില്ല.
അങ്ങിനെ ഒന്നുണ്ടാവാതിരിക്കാൻ
ചിന്തകൾ പാകപ്പെടുകയായിരുന്നു.
അങ്ങിനെ ഒന്നുണ്ടായാൽ
ഞാനില്ലാതാവും.
അതാണ് എന്റെ
പേടിപ്പിക്കുന്ന മരണം.
അല്ലാതെ
ഏതോ ഒരു തിയ്യതിയിലെ
ഒരു നിമിഷത്തിൽ
ഞാൻ ഇല്ലാതാവുന്നതല്ല.
സന്തോഷവും സമാധാനവും
നിറഞ്ഞ ജീവിതം
നയിച്ച് ഈ ഭൂമി ജീവിതം
അവസാനിക്കുക എന്നാൽ
അതിലും വലിയ സംത്രിപ്തിയുള്ള
മറ്റേതു കാര്യമാണ്
ഉള്ളത്.
ജീവിതത്തിലെ ഓരോ ഘട്ടത്തിലും
കൂടെയുണ്ടായവർക്കൊക്കെ
ഒരു പാട്
നന്ദി പറയുന്നു.
നിന്റെ ജീവിതത്തിന്റെ കേന്ദ്രം
നിന്നിലാണ് എന്ന് തിരിച്ചറിഞ്
വിലപ്പെട്ട ഈ ജീവിത നിമിഷങ്ങളെ
ഭാഹ്യ സാഹചര്യങ്ങൾക്കനുസരിച്ച്
ആടിയുലയാൻ സമ്മതിക്കാതെ
നല്ല ആദർശങ്ങളിൽ കേന്ദ്രീകരിച്ചു
പിടിച്ചു നിർത്തുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras