ഉള്ളിലെ പ്രശ്നങ്ങൾ.my diary. khaleelshamras

സുനാമിയടിച്ച പോലെ
നിയന്ത്രണം വിട്ടൊഴുകുന്ന
കടലുപോലെയും
സ്വയം നിർമ്മിച്ച ആറ്റം
ബോംബ് പൊട്ടി
അതിന്റെ അനന്തരഫലം
അനുഭവിക്കുന്ന
ദേശം പോലെയുമൊക്കെയാണ്
മിക്ക ശരീരത്തിനുള്ളിലേയും
മനസ്സുകൾ.
പേടിയായും ദേശ്യമായും ദുഃഖമായും
വിവേചനമായും
ഒക്കെ ചിലരിലെങ്കിലും
അത് പുറത്തുചാടുന്നുണ്ടെങ്കിലും.
ഭൂരിഭാഗം പേരും
ഇത്തരം മനസ്സിനെ
പുറത്ത് കാണിക്കാതെ
ഒതുക്കി നിർത്തുന്നവർ ആണ്.
പക്ഷെ അവരുടെ
ഉള്ളിൽ അവർ
നീറി പുകയുന്നുണ്ട്.
നീ നിന്റെ മനസ്സിലേക്ക്
നോക്കുക
അതും അങ്ങിനെയാണോ?
എങ്കിൽ യുദ്ധകാലാടിസ്ഥാനത്തിൽ
അത്തരം മനസ്സിനെ
മാറ്റി പണിയുക.

Popular Posts