സ്നേഹത്തിന്റെ ഭാഷ. My diary. khaleelshamras

എന്തിനും ഏതിനും
കലഹിച്ചു കൊണ്ടിരിക്കും
എന്നിട്ട് എല്ലാം കഴിഞ്ഞ്
പറയും.
നിങ്ങൾ എനിക്ക്
ജീവനാണ്.
എനിക്ക് ഒരു പാട്
ഇഷ്ടമാണ് എനിക്ക് നിങ്ങളോട്.
ശരിക്കും നിന്നോട്
സ്വയം ചോദിച്ചു നോക്ക്.
ആത്മാർത്ഥ സ്നേഹത്തിന്റെ
ഭാഷയാണോ നിന്റേത്.
പോരായ്മകൾക്ക് പോലും
വിട്ടുവീഴ്ച്ച ചെയ്യലും.
പ്രതിസന്ധികളിൽ
ആശ്വാസം പകരലും.
കുറ്റം പറയാതിരിക്കലും
ക്ഷമിക്കലും
ഒക്കെയല്ലേ
സ്നേഹത്തിന്റെ ഭാഷ.

Popular Posts