കൗമാരത്തിലേക്കും കലാലയത്തിലേക്കും ഒരു തിരിച്ചു യാത്ര.my diary. khaleelshamras

ഞാനവർക്കു മുന്നിൽ
നിന്നു.
പണ്ട് ഞാൻ പഠിച്ചിറങ്ങിയ
കലാലയമാണ്.
പലതും മാറിയിട്ടില്ല.
ആ കലാലയ മുറ്റത്തിലൂടെ
ഓഡിറ്റോറയത്തിലേക്ക്
നടന്നടുത്തപ്പോഴൊക്കെ
പണ്ടെന്നോ സമയം
മാച്ചു കളഞ്ഞ
എന്നാൽ എന്റെ
മനസ്സിൽ ഇന്നും
ലൈവ് ആയി നിലനിൽക്കുന്ന
എന്റെ കൗമാര ജീവിതത്തിലേക്കും
കലാലയ ജീവിതത്തിലേക്കും
തിരിച്ചു പോയി.
എനിക്കും എനിക്കു
മുമ്പിൽ എന്നെ നോക്കാനിരിക്കുന്ന
കുട്ടികൾക്കും ഇടയിൽ
സമയത്തിന്റെ വലിയ
ഒരു ദൂരമുണ്ടായിരുന്നുവെങ്കിലും
അവർക്കു മുമ്പിൽ
നിന്നപ്പോൾ
ആ ദൂരം
ഇല്ലാതായി.
അങ്ങിനെ അവരിൽ
ഞാനെന്നെ കണ്ടു.
എനിക്കു ചുറ്റും
എന്റെ കൂടെ പഠിച്ച
സഹപാഠികളേയും
കണ്ടു.
പലതും വേർതിരിച്ചെടുക്കാർ
കഴിയാത്ത ആ കാലഘട്ടത്തിലെ
പല കുസൃതികളും
അതിനിടയിലെ
ഒരു പാട് കാര്യങ്ങളിലക്കും
ഞാൻ സ്വയം മുഴുകി.
എന്നെ ഞാനാക്കിയ
എന്റെ ജീവിതമാവുന്ന
വൃക്ഷത്തിന്റെ വേരുകൾ
അവിടെ കണ്ടു.
എനിക്ക് മുമ്പിലുള്ള
കുട്ടികൾക്ക് അത് കാണിച്ചു
കൊടുത്തു.
കൂടെ അവർക്ക് വളരാനുള്ള
അറിവിന്റേയും
അനുഭവങ്ങളുടേയും
വളവും സമ്മാനിച്ചു.
കൂടെ ഒരു നാൾ
അവർ വളർന്ന് വലിയവർ
ആവുമ്പോൾ
അവരുടെ ജീവിത വൃക്ഷത്തിന്
ഒരിത്തിരി വെള്ളം
നനച്ചു കൊടുത്ത
ഒരു വിജയകർഷകനായി
എന്നേയും ഓർക്കുമെന്ന
പ്രതീക്ഷ ഭാക്കിയാക്കി
വീണ്ടും ഞാനെന്റെ കലാലയത്തിൽ
നിന്നും കൗമാരത്തിൽ നിന്നും
അവിടെ നിന്നും വളർന്നു എവിടെയാണോ
എത്തിയത്
അങ്ങോട്ട് തിരികെ പോന്നു.
കൂടുതൽ കരുത്തുറ്റ
കുറേ ഇന്ധനങ്ങൾ
കുടി കൂടെ ശേഘരിച്ചു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്