അമിതമായ ചർച്ചകൾ.my diary. khaleelshamras

പല നിസ്സാര കാര്യങ്ങളേയും
അമിതമായി ചർച്ച ചെയത്
വലിയ കാര്യങ്ങൾ
ആക്കി മാറ്റുകയാണ്.
അതു കൊണ്ട് തന്നെ
പലരും പലതിനേയു
വളർത്തി വലുതാക്കാൻ
എന്തെങ്കിലും
ചെറിയ എന്നാൽ
ആരെയെങ്കിലുമൊക്കെ
നോവിക്കുന്ന പ്രസ്താവനകളെ
ചർച്ചക്കിടും.
വാർത്താ മാധ്യമങ്ങൾ
അതേറ്റെടുക്കും.
മനുഷ്യചർച്ചകളിൽ
ഒരു ബോംബ്
സ്ഫോടനമായി അത്
പൊട്ടിത്തെറിക്കും.
പിന്നെ ആ ചർച്ചകൾ
അപ്രസക്തമായിരുന്നുവെന്ന്
തെളിയും.
മാർക്കറ്റ് നഷ്ടപ്പെട്ടാൽ
മാധ്യമങ്ങൾ ആ ചർച്ചകളെ
വെടിയും.
പക്ഷെ അപ്പോഴേക്കും
ജീവിതത്തിലെ വിലപ്പെട്ട
കുറേ നിമിഷങ്ങൾ
മനുഷ്യർക്ക്
നഷ്ടപ്പെട്ടിട്ടുണ്ടാവും.
നിനക്ക് ജീവിതത്തിൽ
വിജയിക്കണമെങ്കിൽ
അത്തരം ചർച്ചകളിൽ നിന്നും
മാറി നിൽക്കുക എന്ന ഒറ്റ
പോംവഴിയേ ഉള്ളു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്