എന്റെ ചിന്തകളിലെ അതിഥിയായി ആ ഉമ്മ.my diary. khaleelshamras

എന്റെ ചിന്തകളിലെവിടെയോ
ആ ഉമ്മ ഇന്ന് പ്രത്യക്ഷപ്പെട്ടിരുന്നു.
ഏറ്റവും പ്രിയപ്പെട്ടവരായി
പലരും മാറാറുള്ളതുപോലെ
ആ ഉമ്മയും എന്നോ
മറിയിരുന്നു.
സ്നേഹത്തിന്റെ പര്യായമായ
ഒരമ്മ.
അതുകൊണ്ട് തന്നെ
എന്നേയും
ഒരു സ്വന്തം മകനെ പോലെ
സ്നേഹിച്ചു.
അതുകൊണ്ട് തന്നെയാണ്
ഇന്നെന്റെ ചിന്തകളിൽ
അതു കൊണ്ട്
തന്നെയാണ് എന്റെ ചിന്തകളിൽ
അതിഥിയായി
ആ അമ്മയെത്തിയത്.
നേരിട്ട് കണ്ടിട്ട് കുറേ നാളായി.
ഹൃദയത്തിന് കാര്യമായ തകരാറുണ്ട്
എന്തും സംഭവിക്കാവുന്ന അവസ്ഥയാണ്.
സ്നേഹിക്കാൻ മാത്രം അറിയുന്ന
മനസ്സിനുടമയായതുകൊണ്ടാവാം
പന്ത്രണ്ടോളം വർഷമായിട്ടും
വൈദ്യശാസ്ത്രത്തിന്റെ
പ്രവചനങ്ങളെ മൊത്തം
കാറ്റിൽ പറത്തി
ആ ഉമ്മ ഇത്രയും നാൾ
ജീവിച്ചു പോവുന്നു.
പക്ഷെ ഞാനവരെ കുറിച്ച്
ചിന്തിച്ചു കുറച്ചു സമയം
കഴിഞ്ഞതേയുള്ളു
എനിക്കരികിൽ ഒരാൾ
വന്നു
ഇപ്പോൾ മരിച്ച ഒരുമ്മയെ കുറിച്ചായിരുന്നു
ചർച്ച
എനിക്ക് ചർച്ച ചെയ്യ പ്പെട്ടത്
ആ ഉമ്മയെ കുറിച്ചായിരുന്നുവെന്ന്
ആദ്യം മനസ്സിലായില്ല.
പക്ഷെ അടുത്ത വ്യക്തി
വന്ന് മരിച്ച ഉമ്മയെ
കൂടുതൽ വ്യക്തമാക്കി തന്നപ്പോൾ
എനിക്ക് മനസ്സിലായി.
ഇത് ഞാൻ ഉദ്യേശിച്ച അതേ
ഉമ്മയായിരുന്നുവെന്ന്.
എന്റെ ചിന്തകളിൽ
പ്രത്യക്ഷപ്പെട്ട അതേ
നിമിഷങ്ങളിൽ
ആ ഉമ്മ
ഭുമിക്കപ്പുറത്തെ അനന്തമായ
ഒരു ലോകത്തിലേക്ക്
പിറന്നു വീഴുകയായിരുന്നു.
മരണമാവുന്ന ഘർഭപാത്രത്തിൽ നിന്നും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്