ജീവിതമെന്ന കമ്പനിയിലെ ജോലിക്കാരൻ.my diary. khaleelshamras

ജീവിതമാവുന്ന കമ്പനിയിൽ
നല്ലൊരു ജോലിക്കാരനായി
ജീവൻ എന്ന
മുതലാളി തിരഞ്ഞെടുത്തവരാണ്
ജീവിക്കുന്ന നാമൊക്കെ.
കോടാനുകോടി ബീജങ്ങളുടെ
അപേക്ഷകൾ തള്ളിയാണ്
ഈ അവസരം
നമുക്ക് ലഭിച്ചത്.
പക്ഷെ പല ജീവനക്കാരും
ഇത് മറക്കുന്നു.
തികച്ചും ലക്ഷ്യബോധം
നഷ്ടപ്പെട്ടവരായി
ചിലർ ഇവിടെ കഴിച്ചു കൂട്ടുകയാണ്.
അങ്ങിനെയുണ്ടാവാരുത്.
ജീവിതം വിലപ്പെട്ടതാണ്
പ്രശസ്തരായവർക്ക്
മാത്രമുള്ളതല്ല
ഈ പദവി.
ജീവിക്കുന്ന ഓരോ
മനുഷ്യനുമുള്ളതാണ്
അത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്