ഓർമ്മകളുടെ ലൈബ്രറിയിൽ.my diary. khaleelshamra

ഓർമ്മകളുടെ
ലൈബ്രറിയിൽ
ഒരു പാട് ഒരു പാട്
നല്ല പുസ്തകങ്ങളുടെ
ശേഘരങ്ങൾ ഉണ്ട്.
നിന്റെ ജീവിതാനുഭവങ്ങൾ
പലപ്പോഴായി
നിനക്കെന്നും കുട്ടിനായി
സമ്മാനിച്ച
ആ പുസ്തകങ്ങളൊന്നും
വായിക്കാതെ
അതേ ഓർമ്മയുടെ
ലൈബ്രറിയിൽ
ശേഘരിക്കപ്പെട്ടതും
വിലക്കപ്പെട്ടതുമായ
പുസ്തകങ്ങൾ വായിച്ചു കൊണ്ടേയിരിക്കുകയാണ്
നീ.
എന്നിട്ട് സന്തോഷിക്കാനുള്ള
എല്ലാ സാധ്യതകളേയും
അവഗണിച്ച്
സ്വയം ദു:ഖിച്ചിരിക്കുകയാണ്
നീ.

Popular Posts