ദാമ്പത്യ ബന്ധം.my advice to a couple who came after a ego fight.by dr Khaleelshamras

ശരിക്കും മിക്ക ദാമ്പത്യ ബന്ധങ്ങളും
അപ്പുറവും ഇപ്പുറവും
നിന്ന്
പരസ്പരം പടവെട്ടുന്ന
യുദ്ധകളം പോലെയാണ്.
മനുഷ്യജീവിതത്തിൽ
ഏറ്റവും കൂടുതൽ സമാധാനം
ഉണ്ടാവേണ്ട ഇടം
ഇന്ന് ഏറ്റവും കൂടുതൽ
അശാന്തി നിറഞ്ഞതായി അത്
മാറിയിരിക്കുന്നു.
പരസ്പരം
പോരടിക്കലും
കുറ്റം കണ്ടെത്തി കൊണ്ടിരിക്കലും
കുറ്റം പറഞ്ഞു കൊണ്ടിരിക്കലും
ദാമ്പത്യ ജീവിതത്തിന്റെ
അന്തരീക്ഷമായിരിക്കുന്നു.
ശരിക്കും ഇണയും തുണയും
അവേണ്ടവർ
കീരിയും പാമ്പും പോലെ
ജീവിക്കുന്നു.
പരസ്പരം തീരെ മനസ്സിലാക്കാത്തവരായും
സ്വന്തം ഈഗോകളെ
ഒരിത്തിരി പോലും
വിട്ടുകൊടുക്കാത്തവരായും
ദമ്പതികൾ മാറിയിരിക്കുന്നു.
ഇതിനിടയിൽ
നാം പരസ്പരം ആരാണ്
എന്ന ചോദ്യം
ഉന്നയിക്കാൻ മറന്നു പോവുന്നു.
അങ്ങിനെ ഒരു ചോദ്യം
ഒരിക്കലെങ്കിലും പരസ്പരം
ചോദിക്കാൻ ദമ്പതികൾ
തയ്യാറായാൽ
ഞങ്ങൾ പരസ്പരം
ഇണയും തുണയും
താങ്ങും തണലും
ആണെന്ന ഉത്തരം
ലഭിച്ചാൽ
ഒരിക്കലെങ്കിലും
പരസ്പരം കുത്തുവാക്കു പറയാനും
തർക്കിക്കാനും കഴിയുമോ?
ശരിക്കും ഇത്തരം
ഒരു ഉത്തരം ലഭിക്കുന്ന
ഒന്നാണോ നിങ്ങളുടെ
ദാമ്പത്യ ജീവിതം.
അല്ലയെങ്കിൽ
ഇനിയും നിങ്ങൾ
ദമ്പതികൾ ആയിട്ടില്ല എന്നാണ്
അർത്ഥം.
ഏതോ വ്യക്തിത്വ വൈകല്യത്തിന്റെ
അടിമകളായി
പരസ്പരം ശത്രുക്കളായി
കഴിയുകയാണ് നിങ്ങൾ.
എത്രയും പെട്ടെന്ന്
പരസ്പരം ഇണയും തുണയുമായി
പരസ്പരം സമാധാനമായി
താങ്ങും തണലുമായി
നല്ല ദമ്പതികൾ ആവുക നിങ്ങൾ.
Khaleelshamras

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്