കുത്തിയിരിക്കേണ്ട: പണിയെടുത്തോ?മൈ ഡയറി.khaleelshamras

വീട്ടിൽ
പാറപ്പണിക്കാർ ഉണ്ടായിരുന്നു.
ഒരു പാട് പാറക്കല്ലുകൾ
കുന്നു കുട്ടി വച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ
പാറ കല്ലുകൾക്ക് പറകിൽ
കാർ പോർച്ചിൽ കിടക്കുന്ന
കാർ മുന്നോട്ട് എടുക്കണമെങ്കിൽ.
വഴിയോരത്തെ കുറച്ചു
കല്ലുകൾ എങ്കിലും
സൈഡിൽനിന്നും
എടുത്ത് മാറ്റേണ്ടിവരും.
പണിക്കാരാണെങ്കിൽ
അവരുടെ ജോലിയിൽ
മുഴുകിയിരിക്കുകയാണ്.
എനിക്കാന്നെങ്കിൽ
പെട്ടെന്ന് വണ്ടിയെടുത്ത്
ജോലിക്ക് പോവണം.
പതിയെ ഞാൻ പാറക്കെട്ടുകൾക്കരികിലേക്ക്
വന്നു.
ഓരോരോ കല്ലെടുത്ത്
വഴിയോരത്തു നിന്നും
സൈഡിലേക്ക് എടുത്തെറിഞ്ഞു.
എനിക്ക് നല്ല സുഖം
തോന്നി.
പക്ഷെ ഇതു കണ്ട് നിന്ന
വാപ്പിച്ചി എന്നോട് വിളിച്ചു പറഞ്ഞു.
നീയതൊന്നും ചെയ്യേണ്ട
മുറിയാകും.
ജോലിക്കാർ പറഞ്ഞു
അത് ഞങ്ങൾ മാറ്റി തരാം.
ഞാൻ പറഞ്ഞു
വേണ്ട.
ഈ പാവം എനിക്കും
കിട്ടിക്കോട്ടെ
നിങ്ങൾക്ക് എപ്പോഴും
കിട്ടുന്ന ഈ വ്യായാമത്തിന്റെ സുഖം.
അപ്പോൾ
എന്റെ ഒരു അയൽ വാസി
കടന്നു വന്നു
ടാ ....
നീ ഒരു eഡാക്ടർ ആണ്
ഇതൊക്കെ ചെയ്ത് വില കളയല്ലേ.
ഞാൻ ചോദിച്ചു
ഞാനെന്താ മനുഷ്യനല്ലേ.
വ്യായാ വേണ്ടാത്ത
അന്യഗ്രഹ ജീവിയാണോ.
എന്റെ ജോലി ഏതു മായാലും
ഞാൻ അധ്വാനിച്ചാലേ
എനിക്ക് മാനസികവും
ശാരീരികവുമായ
അരോഗ്യം നിലനിർത്താൻ
കഴിയുകയുള്ളു.
എന്റെ ജോലിയും
സമ്പത്തും ഒക്കെ
കാരണമായി പറഞ്
കുത്തിയിരുന്നാൽ
എന്റെ ആരോഗ്യവും
ആയുസ്സും പകരം നൽകേണ്ടി വരും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras