പോയ നിമിഷങ്ങളെ ഓർത്ത് വിലപിച്ചാൽ.മൈ ഡയറി.khaleelshamras

ജീവിതം ഇഴഞ് ഇഴഞ്
മരണത്തിനു പിടികൊടുക്കാതെ
ഇവിടം വരെ എത്തുമെന്ന്
ഒരിക്കലും കരുതിയിരുന്നില്ല.
പോയ നിമിഷങ്ങളെ എത്രമാത്രം
ഫലപ്രദമായി വിനിയോഗിച്ചുവെന്നറിയില്ല.
പോയ എല്ലാ സമയത്തേക്കാളും
കരുത്തുറ്റ ഈ ഒരൊറ്റ നിമിഷം
എന്റെ ജീവിതത്തിനായി
കുട്ടിനുള്ളപ്പോൾ
എന്തിന് പോയ് മറഞ്ഞവയെ ഓർത്ത്
വിലപിക്കണം.
വിലപിച്ചാൽ
ഈ ഒരു വിലപ്പെട്ട നിമിഷത്തിലേക്കും
അതിന്റെ ദുർഗന്ധം വ്യാപിക്കും.
മനസ്സ് അതിനെ വർത്തമാനകാലമായി കണ്ട്
തികച്ചും പാഴായി പോയ നിമിഷമായി
ഈ ഒരു സമയത്തേയും മാറ്റും.
എന്റെ വിലപ്പെട്ട ജീവിത നിമിഷങ്ങൾ
അഴുക്ക് നിറക്കാനുള്ളതല്ല
മറിച്ച്
തികച്ചും സംതൃപ്തവും സമാധാനവും
നിറഞ്ഞ ഒരു ജീവിതം നയിക്കാനുള്ളതാണ്.
അത് സംതൃപ്തവും സമാധാനവും
നിറഞ്ഞതാവണമെങ്കിൽ
ഞാനാരോടും കോപിക്കരുത്.
എനിക്കാരോടും അസുയയും
പകയും ഉണ്ടാവരുത്.
ഞാനെല്ലാവരോടും പുഞ്ചിരിക്കണം.
എല്ലാവരേയും സ്നേഹിക്കണം.
അറിവുകൾ ഒരുപാട്
ശേഘരിക്കണം.
നല്ല സ്വഭവവും അറിവും
ഉള്ള മനുഷ്യനായി
ഞാൻ മരണം വരെ
വളരണം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്