Congrats to West indies team.my diary.Khaleelshamras

ഒന്നുമല്ലാതെ
അവർ വന്നു.
സാധ്യതയുള്ള വിജയികളുടെ
ലിസ്റ്റിലൊന്നും
അവരുടെ പേരില്ലായിരുന്നു.
പക്ഷെ അവർ
നന്നായി കളിച്ചു.
അതിനായി
നല്ലവണ്ണം അധ്വാനിച്ചു.
അവരുടെ പേര് പോലും
കുറിക്കാതിരുന്ന
കണക്കു കൂട്ടലുകളേയും
ഇന്നലകളിലെ പരാജയങ്ങളേയും
ഒക്കെ
വിജയത്തിലേക്കുള്ള
പടവുകൾ ആണ്
എന്ന് തെളിയിച്ച്
അവർ ലോകകിരീടം
ചൂടി.
ആ രംഗവും മാഞു.
ഇന്നു ജീവിക്കുന്ന
മനുഷ്യർക്ക്
ജീവസ്സുറ്റ വലിയ
ഒരു പാഠം
ഇവിടെ ഭാക്കിയാവുന്നു.
നാം നമ്മുടെ ലക്ഷ്യത്തിൽ
കേന്ദ്രീകരിക്കുക.
മറ്റുള്ളവർക്ക്
നമ്മോടുള്ള കണക്കുകൂട്ടലുകളിലേക്കോ
നാം അനുഭവിച്ച
പരാജയങ്ങളിലേക്കോ
അല്ല ശ്രദ്ധ പതിയേണ്ടത്
മറിച്ച് ഇതിന്റെ
ഒക്കെ ഒടുവിൽ വരാനിരിക്കുന്ന
വലിയ വിജയത്തിലേക്ക് മാത്രമാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras