ചിന്താ വിഷയങ്ങൾ.

ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തിലേക്കുള്ള
യാത്രയിൽ ഒരേ ശരീരവുമായി
നീ യാത്ര ചെയ്യുന്നു.
പക്ഷെ നിന്റെ
മാനസ്സ്
മാറിമറിയുന്ന ചിന്താവികാരങ്ങളുമായി
മാറി മാറി കൊണ്ടിരിക്കുന്നു.
മനസ്സിലൂടെ കടന്നു പോവുന്നു
ആയിരകണക്കിന്
ചിന്തകളിൽ
നിനക്കിഷ്ടമുള്ളതിനെ
തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം
നിനക്കുണ്ട്.
പലപ്പോഴായി
ആ സ്വാതന്ത്ര്യം
വിനിയോഗിക്കുന്നതിൽ
നീ പരാജയപ്പെടുന്നു.
അതുകൊണ്ടാണ്
നീ പലപ്പോഴും
നിരാശനും അസംതൃപ്തനുമാവുന്നത്.
ഇങ്ങനെ ഉണ്ടാവാതിരിക്കാൻ
നിന്റെ ചിന്താവിഷയങ്ങളെ
തിരഞ്ഞെടുക്കുക.

Popular Posts