Saturday, April 30, 2016

കരുത്ത്.my diary. khaleelshamras

ആറ്റങ്ങളും
കോശങ്ങളും ഒക്കെയായ
ഒരു പാട് സുക്ഷ്മമായ
കരുത്തിലാണ് നിന്റെ
ജീവൻ നിലനിൽക്കുന്നത്.
അതു പോലെ
കൊച്ചു കൊച്ചു നിമിഷങ്ങളുടെ
വലിയ കരുത്തിലാണ്
നിന്റെ ജീവിതം.
ഫോക്കസ് ചെയ്യാൻ
ചെറുതും
എന്നാൽ കരുത്തിൽ
വലുതുമായ
ഈ നിമിഷത്തെ
ഫലപ്രദമായി വിനിയോഗിക്കുക.

നല്ല വായന.my diary. khaleelshamras

നല്ല വായന
നിന്റെ മനസ്സിന്
ഊർജവും പോഷകവും
പകരുന്ന വിറ്റാമിൻ ആണ്.
ഓരോ പകലിന്റെ
തുടക്കത്തിലും
അവ സേവിക്കുക.
നിന്റെ ഓരോ കാര്യത്തിലും
ശരിയായ വളർച്ച
കൈവരിക്കാൻ
നല്ല വായന അനിവാര്യമാണ്.

സ്വാർത്ഥതയുടെ കാലം.my diary. khaleelshamras

എല്ലാം സ്വന്തം താൽപര്യങ്ങൾക്കു
വേണ്ടി വിനിയോഗിക്കപ്പെടുന്നുവെന്നതാണ്
ഈ ഒരു കാലഘട്ടത്തിന്റെ
പ്രത്യേകത.
കുടുംബ ബന്ധങ്ങൾ,
സാമുഹിക ബന്ധങ്ങൾ
സൗഹൃദ ബന്ധങ്ങൾ
തുടങ്ങിയവയൊക്കെ
ഓരോരോ വ്യക്തിയും
സ്വന്തം താൽപര്യങ്ങൾക്കായി
സ്നേഹത്തോടെ
ഉപയോഗപ്പെടുത്തുന്നു.
ഈ ഒരു കാലഘട്ടത്തെ
ആ രീതിയിൽ തിരിച്ചറിഞ്ഞില്ലെങ്കിൽ.
നല്ലതെന്ന് പറഞ്
പല കെണികളിലും
പെട്ടു പോവാൻ സാധ്യതയുണ്ട്.

സമയമില്ല.my diary. khaleelshamras

ഒരു കാര്യത്തിനും
സമയമില്ല എന്ന്
ഒരിക്കലും പറയാതിരിക്കുക.
നിന്റെ സമയം
വീതിച്ചു കൊടുക്കാൻ
പാകത്തിൽ ആ
കാര്യത്തോട്
നിനക്ക് താൽപര്യം
വന്നിട്ടില്ല എന്നു മാത്രം പറയുക.

Friday, April 29, 2016

വിമർശനങ്ങൾ .my diary. khaleelshamras

എല്ലാ വിമർശനങ്ങളേയും
മറ്റുള്ളവർക്ക് തന്നോടുള്ള
അസൂയയും ദേശവും
കൊണ്ടാണ് എന്ന് മനസ്സ്
ധരിപ്പിക്കും.
പക്ഷെ അത് മനസ്സിന്റെ
തെറ്റിദ്ധരിപ്പിക്കലായി മാത്രം
കാണുക.
ശ്രോദ്ധാവ്
വിമർശനങ്ങളെ
തിരുത്താനും
വളരാനുമുള്ള അവസരമായി
മാത്രമേ കാണാവൂ.
വിമർശനത്തിൽ
അസൂയയുടേയും
പകയുടേയും ചുവയുണ്ടോ
എന്ന് പരിശോധിക്കേണ്ടത്
പറഞ്ഞ വ്യക്തിയുടെ ബാധ്യതയാണ്.

ക്ഷമ.my diary. khaleelshamras

എല്ലാവരോടും എന്തിനോടും
ക്ഷമാക്കാൻ പഠിക്കുക.
ക്ഷമ നിന്റെ മനസ്സിലെ
അഴുക്കുകളെ മൊത്തത്തിൽ
നീക്കി,
മനസ്സിൽ ഒരു വസന്തകാലം
സൃഷ്ടിച്ച്
നല്ലൊരു മാനസികാന്തരീക്ഷം
ഉണ്ടാക്കി തരും.
സ്വന്തം കുടുംബത്തോട്
സമൂഹത്തോട്
പിന്നെ സ്വന്തത്തോട്
ക്കൈ ക്ഷമിക്കുക.
ക്ഷമ നിനക്ക് പുറത്ത്
എന്തൊക്കെയോ നഷ്ടപ്പെടുത്തുമെന്ന
ധാരണ തെറ്റാണ്.
മറിച്ച് അത് നിന്റെ
ഉള്ളിലെ അഹങ്കാരത്തെ ഇല്ലാതാക്കി
എളിയവദാക്കുകയാണ് ചെയ്യുന്നത്.
ആ എളിമ നിറഞ്ഞ മനസ്സിൽ
സ്നേഹവും കാരണ്യവും
തഴച്ചു വളരും.

രാഷ്ട്രീയം കളിക്കുന്ന മതസംഘടനകൾ,.my diary. khaleelshamras

ശരിക്കും പല മത സംഘടനകളും
രാഷ്ട്രീയം കളിക്കുന്നത്
കാണുമ്പോൾ
നിറയെ കള്ളുകുടിയൻമാരുളള
ബാറിൽ പോയി
പ്രാർത്ഥന നിർവ്വഹിക്കുന്ന പോലെയാണ്
തോന്നുന്നത്.
അവിടെ യുള്ള
കുടിയൻമാരെ അല്ലെങ്കിൽ മുടിയൻമാരെ
നന്നാക്കാനാണ്
ലക്ഷ്യമെങ്കിൽ
ഈ ഒരു ദൗത്യത്തെ
സ്വാഗതം ചെയ്യാമായിരുന്നു.
പക്ഷെ അത്തരം
നല്ലത് ചെയ്യുന്നതിനു പകരം
പല നുണക്കണക്കുകളും
സങ്കപ്പങ്ങളും
വീരവാദങ്ങളുമൊക്കെ
പറഞ്ഞ്
മദ്യപാനികളേക്കാൾ
അധപ്പതിക്കാനാണ് അവൾ
പരിശ്രമിക്കുന്നത്.

വിജയത്തിനു മുന്നിലെ തടസ്സം.my diary. khaleelshamras

വിജയത്തിനു മുന്നിലെ
മാർഗ്ഗതടസ്സം പരാജയമല്ല
മറിച്ച് പരാജയത്തെ കുറിച്ചുള്ള
ഭയമാണ്.
പരാജയത്തെ കുറിച്ചുള്ള
ഭയം മനുഷ്യനു മുമ്പിൽ
പരാജയമെന്ന ലക്ഷ്യത്തെ
സ്ഥാപിക്കുന്നു.
പിന്നെ അവന്റെ യാത്ര
വിട്ടയത്തിന്റെ വിപരീത
ദിശയായ പരാജയത്തിലേക്ക്
ആവുന്നു.

Thursday, April 28, 2016

ശരി കുറിക്കുമ്പോൾ.my diary. khaleelshamras

ഓരോ ദിവസവും
ചെറിയ ചെറിയ ലക്ഷ്യങ്ങൾ
എഴുതി വെക്കുക.
മനസ്സിൽ മൗനത്താടെ
അവ ഉറക്കെ പ്രഖ്യാപിക്കുക.
ലക്ഷ്യം പൂർത്തീകരിച്ചു
കഴിഞ്ഞാൽ അതിനു
നേരെ വലിയൊരു
ശരി കുറിക്കുക.
ആ ശരി നിനക്കു
നൽകുന്ന വലിയ സംതൃപ്തി
മനസ്സിൽ ശേഘരിച്ചു വെക്കുക.
പിന്നീട് കൂടുതൽ ലക്ഷ്യങ്ങൾ
എഴുതിവെക്കാനും
കൂടുതൽ ശരി കുറിക്കാനും
ജീവിതം കൂടുതൽ സംതൃപ്തമാക്കാനും
അത് സഹായിക്കും.

കുഞ്ഞ് ധൈര്യവാനായി പിറക്കുന്നു.my talk preparation on parenting

ധീരനായി
എല്ലാതടസ്സങ്ങളും മറികടന്ന്
കുഞ്ഞ് ഭൂമിയിൽ
പിറന്നു വീഴുന്നു.
എനിക്കെല്ലാം ചെയ്യാൻ
കഴിയുമെന്ന്
ആദ്യ കരച്ചിലായി
കുട്ടി ഉറക്കെ
പ്രഖ്യാപിക്കുന്നു.
ആ കരച്ച കേട്ട പാടെ
അമ്മ പറയുന്നു.
കുഞ്ഞി വാവ കരയേണ്ട
പിന്നീട്
വളരും തോറും
വേണ്ട ,അരുത്
തുടങ്ങിയ നിരുൽസാഹനത്തിന്റെ
നെഗറ്റീവ് വാക്കുകൾ
കൊണ്ട് ഫീഡ് ചെയ്തു കൊണ്ടേയിരിക്കുന്നു.
അങ്ങിനെ ചോർന്നു പോയ ധൈര്യവും
എനിക്കത് ചെയ്യാൻ കഴിയില്ല
എന്ന നിരാശയുമായി
കുഞ്ഞ് ജീവിതം തുടരുന്നു.
അത് കൊണ്ട്
മുതിർന്ന ഓരോ പൗരനും
അറിയണം
ഓരോ മനുഷ്യനും
പിറക്കുന്നത്
എനിക്കെന്തും ചെയ്യാൻ കഴിയുമെന്ന
ആത്മ വിശ്വാസവുമായിട്ടാണ്.
പൂർണ്ണ ധൈര്യവാനായിട്ടും.
നാമായിട്ട്
അവരെ തളർത്തരുത്.

രാഷ്ട്രീയത്തിന് രോഗം.my diary. khaleelshamras

രാഷ്ട്രീയത്തിന്
അതി മാരകമായൊരു രോഗം
ബാധിച്ചിരിക്കുന്നു.
സ്വാർത്ഥ താൽപര്യരും
കള്ളൻമാറും
അതിനെ കൊള്ളയടിച്ചിരിക്കുന്നു.
നല്ലൊരു ശതമാനം
അണികളും
ശത്രുപക്ഷത്തെ ചിന്തകളിൽ
പ്രതിഷ്ടിച്ച്
മനസ്സമാധാനം നഷ്ടപ്പെടുത്തുകയും
ചെയ്തിരിക്കുന്നു.
അതുകൊണ്ട്
അതി മാരകമായ
ഈ രോഗത്തിന് അടിമപ്പെടാതിരിക്കാൻ
ശ്രദ്ധിക്കുക.
രാഷ്ട്രീയം വേണം
പക്ഷെ അത് രോഗ വിമുക്തമായിരിക്കണം.
ശത്രു കേന്ദ്രീകൃതമാവരുത്.

ലാഭം.my diary. khaleelshamras

പലപ്പോഴും ചെറിയ ചെറിയ
ലാഭത്തിനു വേണ്ടി ചെയ്യുന്ന
വലിയ മാറ്റങ്ങൾ
ആണ്
വലിയ വലിയ ലാഭങ്ങൾ
നഷ്ടപ്പെടുത്തുന്നത്.
ചെറിയ ചെറിയ ലാഭത്തിനു വേണ്ടി
ചെയ്യുന്ന മാറ്റങ്ങൾ
പതിയെ പതിയെ
ചർച്ചക്ക് വരുന്നതോടുകൂടി
നല്ല ബന്ധമാണെങ്കിൽ
പോലും
അടുക്കാൻ  തടയപ്പെടുന്നു.
ബന്ധത്തേക്കാളും
ലാഭത്തിന് ഉപഭോക്താവും
മുൻഗണന നൽകുന്നു.
കൂടുതൽ ലാഭം നിർമാതാവ്
ആഗ്രഹിച്ച പോലെ
ഉപഭോക്താവും
ലാഭം ആഗ്രഹിക്കുന്നു.

കണ്ണട.my diary.khaleelshamras

നീ ഒര് പാട് പൊടിപടലങ്ങൾ
നിറഞ്ഞ്
അഴുക്കായ,
എന്നാൽ നിനക്ക് ചേരാത്ത
പവറോടു കൂടിയ
കണ്ണടയിലുടെയാണ്
ലോകത്തെ നോക്കുന്നത്.
അതിലൂടെ
കണ്ട അവ്യകതമായ
കാഴ്ചകളെ നോക്കി
പരാതി പറഞ്ഞുകൊണ്ടിരിക്കുകയുമാണ്
നീ.
നല്ല അറിവിലൂടെയും
ക്ഷമയിലൂടെയുമൊക്കെ
കണ്ണടയിലെ
പൊടിപടലങ്ങൾ
തുടച്ചു മാറ്റുക.
നിന്റെ നല്ല മനസ്സിനു
പാകത്തിൽ കണ്ണടയുടെ
പവർ നിയന്ത്രിക്കുക.

തളരാതിരിക്കാൻ.my diary. Khaleelshamras

നിനക്ക് നിന്നിൽ
പൂർണ്ണ വിശ്വാസം ഉണ്ടാവണം.
സമൂഹത്തിലും
കുടുംബത്തിലും വാശ്വാസം ഉണ്ടാവണം.
ഒന്നും നിന്നെ തളർത്താനുള്ളതല്ല
എന്ന ഉറച്ച വിശ്വാസം
നിന്റെ ജീവിതത്തിന്റെ
ഉറച്ച ആദർശമാക്കുക.
എല്ലാവരേയും സ്നേഹിക്കാനും
കുത്തി നോവിക്കാതിരിക്കാനും
പതറിപോവാതിരിക്കാനും
പാകത്തിൽ
നിന്റെ മനസ്സ് പയ്യമാണ്
എന്ന് ഉറപ്പു വരുത്തുക.
വിമർശനത്തിനു പിറകിൽ
പോലും നിനക്ക് വളരാനുള്ള
വലിയ പാഠങ്ങൾ ഉണ്ട്.

തിരുത്തേണ്ട മേഘല. My diary, Khaleelshamras

നീ മാറ്റങ്ങൾ
വരുത്തേണ്ട
ജീവിത മേഘലകൾ തിരഞ്ഞെടുക്കുക.
നിനക്ക് ഏറ്റവും കുറച്ച്
സന്തോഷം ലഭിക്കുന്ന
മേഘലകൾ ആണ് അത്.
ജീവിതത്തിന്റെ
ഓരോ മേഘലയിലും
സന്തോഷം കണ്ടെത്തൽ
ആണ്
നിന്റെ ജീവിത വിജയം.
ആ വിജയം
കൈവരിക്കണമെങ്കിൽ
സന്തോഷം കുറച്ച് ലഭിക്കുന്ന
മേഘലകളെ
പാകപെടുത്തിയേ പറ്റൂ.

വിശ്വാസം.my diary.Khaleelshamras

ഭാഹ്യ സാഹചര്യങ്ങളല്ല
മറിച്ച്
ആ സാഹചര്യത്തിലെ
നിന്റെ വിശ്വാസമാണ്
നിന്റെ മാനസികാവസ്ഥ നിർണ്ണയിക്കുന്നത്.
നിന്റെ വിശ്വാസം
പോസിറ്റീവ് ആണെങ്കിൽ
ആ സാഹചര്യം
നിനക്കു തരുന്ന ഫലവും
പോസിറ്റീവ് ആയിരിക്കും.
ഇനി സാഹചര്യത്തോട്
പേടിയും ആശങ്കയുമൊക്കെയാണെങ്കിൽ
ഫലവും
നെഗറ്റീവ് ആയിരിക്കും.
ഏതു സാസാചര്യത്തിലും
നെഗറ്റീവും പോസിറ്റീവും
ഉണ്ട്.
അത് തിരഞ്ഞെടുക്കുന്നത്
നിന്റെ മനസ്സിലെ
വിശ്വാസം ആണ് എന്ന് മാത്രം.

മനസ്സാവുന്ന വാഹനത്തിന്റെ എഞ്ചിൻ.my diary.Khaleelshamras

വർഗ്ഗീയതയും തീവ്രവാദവും
അസൂയയും പകയും
എല്ലാം
പല മനസ്സുകളുടേയും
പ്രവർത്തന വൈകല്യങ്ങൾ
ആണ്.
ഒരിക്കലും എഞ്ചിൻ ശരിയാവാത്ത
മനസ്റ്റിന്റെ
പ്രവർത്തന പിഴവുകളെ
ഏതെങ്കിലും വിധത്തിൽ
പിന്തുണച്ചാൽ
നാമും നമ്മുടെ
മനസ്സിന്റെ എൻഞ്ചിൻ
കേടക്കുകയാണ്
ചെച്ചുന്നത്.
അതുകൊണ്ട്
അത്തരം നെഗറ്റീവ് വികാരങ്ങൾ
കുത്തിനിറച്ച്
നിന്റെ മനസ്സാവുന്ന വാഹനത്തിന്റെ
എൻഞ്ചിൻ കേടാക്കാതിരിക്കുക.

നിന്റെ ചിന്തകളുടെ സഞ്ചാരം.my disry.Khaleelshamras

പോസിറ്റീവ് വികാരങ്ങളിലൂടെ,
അറിവിലൂടെ
ഒക്കെ നിന്റെ ചിന്തകൾ
സഞ്ചരിക്കുമ്പോൾ
അത് നിന്റെ ശരിയായ
വളർച്ചയാവുന്നു.
നെഗറ്റീവ് വികാരങ്ങളായ
അസൂയ, കോപം, പേടി, ദുഃഖം
തുടങ്ങിയവയിലൂടെയൊക്കെയാണ്
നിന്റെ ചിന്തകൾ
സഞ്ചരിക്കുന്നതെങ്കിൽ
അത് ശരീരത്തിൽ
ക്യാൻസർ കോശങ്ങൾ വളരുന്ന പോലെ
യുള്ള ക്രമവും താളവും
തെറ്റിയ വളർച്ചയിലേക്കാണ്
നിന്റെ മനസ്സിനെ നയിക്കുന്നത്.

രാഷ്ട്രീയം നിനക്കു താഴെ.my diary.Khaleelshamras

നീ രാഷ്ട്രീയത്തിന്റെ
അടിമയാവരുത്.
നീയെന്ന വലിയ മനുഷ്യനു
താഴെയാണ് രാഷട്രീയം.
അല്ലാതെ
അത് നിനക്ക് മീതെയല്ല.

പണിയൽ.my diary.Khaleelshamras

നീട്ടിവെക്കാനുള്ള പ്രവണത
പരാജയത്തെ
പണിയലാണ്.
ഇപ്പാൾ തന്നെ ചെയ്തു തുടങ്ങൽ
വിജയത്തെ പണിയലും.

ഉറപ്പുള്ള ഈ നിമിഷം.my diary.khaleelurahiman@gmail

വിലപ്പെട്ട ഈ ഉറപ്പുള്ള
നിമിഷം സമ്മാനമായി
ലഭിച്ച നീയാണോ
ഉറപ്പില്ലാത്ത നാളെകൾക്കായി
കാത്തിരിക്കുന്നത്.
നിനക്ക് സംതൃപ്തി
നൽകാൻ പാകത്തിലുള്ളതൊക്കെ
ഈ ഒരു നിമിഷത്തിലുണ്ട്.
അവ ഉപയോഗപ്പെടുത്തുക.

ഇന്നലെകളെ ഇന്നുകളാക്കാൻ.my diary.Khaleelshamras

നിന്റെ ജീവിതത്തിൽ
ഏറ്റവും സന്താഷകരമായിരുന്ന
ജീവിത മുഹൂർത്തങ്ങൾക്ക്
സാക്ഷിയായിരുന്ന
സ്ഥലങ്ങൾ,
അന്നു കേട്ട പാട്ടുകൾ,
അന്നു പൂശിയ സുഗന്ധം
എന്നിവയൊക്കെ
ഒന്നു
കണ്ടും കേട്ടും അനുഭവിച്ചും
നോക്കൂ.
അന്ന് അനുഭവിച്ച
അതേ അനുഭൂതി
തിരിച്ചു വരുന്നതു കാണാം.
പക്ഷെ നഷ്ടപ്പെട്ട കാലം
എന്നോർത്ത് ദുഃഖിക്കാനോ
ഇനി ഇതുപോലൊന്നു
ഉണ്ടാവുമോ എന്ന
ആശങ്കയും ഉണ്ടാവാൻ പാടില്ല.
തികച്ചും വർത്തമാനകാലത്തിൽ
ആ അനുഭൂതികൾ
ആസ്വദിക്കണം.
അനുഭവവും സങ്കൽപ്പവും
സ്വപ്നവും വേർതിരിക്കാൻ കഴിയാത്ത
മനസ്സ്
അത് ഇപ്പോൾ സംഭവിക്കുന്നതാണ്
എന്ന ധാരണയിൽ
പ്രവർത്തിച്ചുകൊള്ളും.

വികാരങ്ങൾ ഇല്ലാത്ത മരണം.my duary.Khaleelshamras

മരണത്തിന്  വികാരങ്ങൾ
ഇല്ല.
ആരാണ് ? ആരുടെ സന്തതിയാണ്
എന്നോ നോട്ടമില്ല.
പിറക്കാൻ പോലും സ്വാതന്ത്ര്യം ലഭിക്കാതെ
മരിച്ചു പോയ മഹാഭൂരിപക്ഷം.
പിറന്നിട്ട് പെട്ടെന്ന്
മരണത്തിന് കീഴടങ്ങിയ
ഒരുപാട് കുട്ടികൾ,
കൗമാരക്കാർ,
യുവാക്കളും യുവതികളും.
ഒരു വിവേചനവും
കാണിക്കാതെ
പ്രിയപ്പെട്ടവരുടെ അഭ്യർത്ഥനകൾക്കൊന്നും
ചെവികൊടുക്കാതെ
ഓരോരുത്തരെയായി
കീഴടക്കികൊണ്ടേയിരിക്കുന്നു.
ജീവിക്കാൻ ലഭിച്ച
ഈ നിമിഷം പാഴാക്കിക്കൊണ്ടിറക്കുന്ന
നിനക്ക് ഒരു ധാരണയുണ്ട്
മരണം നിന്നോട് കനിവു കാണിക്കും
എന്ന ധാരണ.
ഒരു മയവും
ഇല്ലാതെ നിന്നേയും
മരണം പിടികൂടുന്ന ഒരു നിമിഷം
നിനക്കു മുമ്പിലുണ്ട്.
നിനക്ക് ലഭിച്ച
ജീവിത നിമിഷങ്ങളൊക്കെ
വിലപ്പെട്ടതായിരുന്നുവെന്ന്
നീ ആ നിമിഷത്തിൽ തിരിച്ചറിഞ്ഞേക്കാം.
ആ ഒരു തിരിച്ചറിവിനായി
മരണനിമിഷം വരെ കാത്തിരിക്കാതെ
ഈ ഒരു നിമിഷത്തിൽ
ആ തിരിച്ചറിവ്
ഉണ്ടാവുക.

വഴിമുടക്കികൾ

അവർ തങ്ങളുടെ അംഗബലം
കാണിക്കാനായി
പ്രകടനം നടത്തി.
തങ്ങളുടെ ജീവിത
മാർഗ്ഗത്തിനായി യാത്ര ചെയ്യുന്ന
ഒരായിരങ്ങളുടെ ജീവിതത്തിനുമുന്നിൽ
അതൊരു മാർഗ്ഗതടസ്സമായി.
പലരുടേയും പല ഏർപ്പാടുകളും മുടങ്ങി.
അല്ലെങ്കിൽ അവർ മുടക്കി.
എന്നിട്ടും അവർ
പറഞ്ഞു ഞങ്ങൾ
ജന പക്ഷത്ത് ആണെന്ന്.

വോട്ട്ബാങ്ക്.my diary. khaleelshamras

ഓരോരോ സംഘവും
തങ്ങളുടെ വോട്ട് ബാങ്ക് കാണിച്ച്
ബാർഗയിനിംഗിൽ ആണ്.
എല്ലാവർക്കും
എല്ലാവരും വലിയവർ ആണ്.
സംഘങ്ങളുടെ വലിപ്പം
വലുതോ ചെറുതോ
ആവട്ടെ.
സംഘത്തേക്കാൾ
വലുതാണ് അതിലെ
അംഗങ്ങളായ
മനുഷ്യർ എന്ന്
മറക്കാതിരിക്കുക.

മതസംഘടനകൾ രാഷ്ട്രീയ സംഘടനകൾ ആയി പരിവർത്തിക്കുമ്പോൾ.my diary. khaleelshamras

മത സംഘടനകൾ
മതങ്ങളെ രാഷ്ട്രീയവൽക്കരിക്കുമ്പോൾ.
മത സംഘടനകൾ
രാഷ്ട്രീയ സംഘടനകൾ
ആയി പരിവർത്തനം
ചെയ്യപ്പെടുമ്പോൾ
അവക്ക്
ആത്മീയ മുഖം
നഷ്ടപ്പെടുന്നോ എന്നൊരു
സംശയം.
രാഷ്ട്രീയ വേശം
ധരിച്ച് മത സംഘടനകൾ
പല വോട്ട് നാടകങ്ങളും
കളിക്കുമ്പോൾ
എന്തോ ഒരു
പന്തികേട് തോന്നുന്നു.
ഒരു പൊരുത്തക്കേടും.

വിഷയങ്ങൾ.my diary. khaleelshamras

പലർക്കും അവരുടെ
മനസ്സിൽ മുമ്പേ
എഴുതിവെക്കപ്പെട്ട
ഓരോരോ വിഷയങ്ങൾ
ഉണ്ട്.
ഏതൊരു ചർച്ചയിലും
അത്തരം വിഷയങ്ങൾ
മുന്നോട്ട് കൊണ്ടുവരാനുള്ള
ഒരു പ്രവണത അവരിൽ
ഉണ്ടാവും.
ഏതൊരു മനുഷ്യനേയും
ജീവിത രംഗങ്ങളേയും
വീക്ഷിക്കുമ്പോഴും
അവരുടെ മനസ്സിന്റെ
പിന്നാമ്പുറത്ത്
അത്തരം ഒരു ചർച്ച നടക്കുന്നുണ്ടാവും.
അവരുടെ മനസ്സ് തയ്യാറാക്കി
കൊടുത്ത വിഷയങ്ങൾ
പലപ്പോഴും
മനുഷ്യരെ ശത്രു പക്ഷത്ത്
നിർത്തിയവയും
പല മാനദണ്ഡങ്ങളാലും
മനുഷ്യരെ പരസ്പരം
പലതായി  വേർതിരിച്ചവയും
ആണ് എന്നതാണ് സത്യം.

Monday, April 25, 2016

My talk preparation on parenting.Khaleelshamras

ഒരു പളെയിൻ പേപ്പർ പോലെയാണ്
കുട്ടികൾ.
രക്ഷിതാക്കളും
അവരുടെ കുടുംബ,
സാമുഹിക, കലാലയ സാഹചര്യങ്ങൾ
അതിൽ ഓരോന്ന്
കുറച്ചു കൊടുക്കുന്നു.
വൈകാരിക വിവേചനത്തിന്റെ
തലച്ചോറിലേ ഭാഗമായ
പ്രി ഫ്രൻറൽ കോർടെക്സ്
ഇനിയും പൂർണ്ണ വളർച്ചയിൽ
എത്തിയിട്ടില്ലാത്ത
അവരോട് തർക്കിക്കുമ്പോൾ
തർക്കത്തിന്റെ
ഭാഷ അവർ പകർത്തുന്നു.
തലച്ചോറിന്റെ ആ മുൻഭാഗം വളർച്ച വ്യാപിച്ചിരുന്നുവെങ്കിൽ
തിരിച്ചു തർക്കിക്കാതിരിക്കാൻ
അവർക്ക് കഴിയുമായിരുന്നു.
അത് വളർച്ച പ്രാപിക്കാത്തതു കൊണ്ട്
അത് പകർത്താനേ
തവർക്കു കഴിയൂ.
അതുകൊണ്ട്
അവരുടെ ജീവിതമാവുന്ന
കടലാസിൽ നാ കുറിച്ചും വരച്ചും
കൊടുക്കുന്നത് ചീത്തയായതല്ല
എന്ന് ഉറപ്പ് വരുത്തുക.

ഇന്നലെകളെ ഇന്നുകളാക്കാൻ.my diary.Khaleelshamras

നിന്റെ ജീവിതത്തിൽ
ഏറ്റവും സന്താഷകരമായിരുന്ന
ജീവിത മുഹൂർത്തങ്ങൾക്ക്
സാക്ഷിയായിരുന്ന
സ്ഥലങ്ങൾ,
അന്നു കേട്ട പാട്ടുകൾ,
അന്നു പൂശിയ സുഗന്ധം
എന്നിവയൊക്കെ
ഒന്നു
കണ്ടും കേട്ടും അനുഭവിച്ചും
നോക്കൂ.
അന്ന് അനുഭവിച്ച
അതേ അനുഭൂതി
തിരിച്ചു വരുന്നതു കാണാം.
പക്ഷെ നഷ്ടപ്പെട്ട കാലം
എന്നോർത്ത് ദുഃഖിക്കാനോ
ഇനി ഇതുപോലൊന്നു
ഉണ്ടാവുമോ എന്ന
ആശങ്കയും ഉണ്ടാവാൻ പാടില്ല.
തികച്ചും വർത്തമാനകാലത്തിൽ
ആ അനുഭൂതികൾ
ആസ്വദിക്കണം.
അനുഭവവും സങ്കൽപ്പവും
സ്വപ്നവും വേർതിരിക്കാൻ കഴിയാത്ത
മനസ്സ്
അത് ഇപ്പോൾ സംഭവിക്കുന്നതാണ്
എന്ന ധാരണയിൽ
പ്രവർത്തിച്ചുകൊള്ളും.

Sunday, April 24, 2016

എല്ലാം എല്ലാവരോടും പങ്കു വെക്കേണ്ടതില്ല.my diary. khaleelshamras

എല്ലാം എല്ലാവരോടും
പറയേണ്ട കാര്യമില്ല.
നീ നല്ല ഉദ്യേശ്യത്തോടെ
പറഞ കാര്യങ്ങളെ
ചിലർ നിന്നെ തന്നെ
പരിഹസിക്കാനുള്ള ഉപാധിയാക്കും.
മറ്റു ചിലർ
നിന്റെ ജീവിതത്തിൽ
എന്തെങ്കിലും
പോരായ്മകൾ കണ്ടാൽ
അവയെ നീ പറഞ്ഞ
കാര്യങ്ങളുമായി
ബന്ധപ്പെടുത്തും.
ഇത്തരം വ്യക്തികളെ
കുറിച്ച് അറിയാമെങ്കിൽ
ഒരിക്കലും ഇത്തരത്തിലുള്ള
അറിവുകൾ പങ്കുവെക്കാതിരിക്കുക.
അവർ അത് വെച്ച് നിന്നെ
പരിഹസിക്കുമ്പോൾ
നീ നിരാശനാകാനും
ആ നല്ല ഗുണങ്ങളിൽനിന്നും
പിന്തിരിയാനും
സാധ്യതയുണ്ട്.

ചിന്താ വിഷയങ്ങൾ.

ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തിലേക്കുള്ള
യാത്രയിൽ ഒരേ ശരീരവുമായി
നീ യാത്ര ചെയ്യുന്നു.
പക്ഷെ നിന്റെ
മാനസ്സ്
മാറിമറിയുന്ന ചിന്താവികാരങ്ങളുമായി
മാറി മാറി കൊണ്ടിരിക്കുന്നു.
മനസ്സിലൂടെ കടന്നു പോവുന്നു
ആയിരകണക്കിന്
ചിന്തകളിൽ
നിനക്കിഷ്ടമുള്ളതിനെ
തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം
നിനക്കുണ്ട്.
പലപ്പോഴായി
ആ സ്വാതന്ത്ര്യം
വിനിയോഗിക്കുന്നതിൽ
നീ പരാജയപ്പെടുന്നു.
അതുകൊണ്ടാണ്
നീ പലപ്പോഴും
നിരാശനും അസംതൃപ്തനുമാവുന്നത്.
ഇങ്ങനെ ഉണ്ടാവാതിരിക്കാൻ
നിന്റെ ചിന്താവിഷയങ്ങളെ
തിരഞ്ഞെടുക്കുക.

അർത്ഥം.മൈ diary. khaleelshamras

ഓരോ മനുഷ്യനും
തന്റെ ജീവിതത്തിന്
ഒരർത്ഥം
കുറിച്ചിട്ടിട്ടുണ്ട്.
അവന്റെ ചിന്തകളും
ജീവിതവും
ആ അർത്ഥത്തിന്റെ
വാഖ്യാനങ്ങൾ
ആണ്.
അതിനു വിരുദ്ധമായത്
ഒന്നും അവന്
സഹിക്കാൻ കഴിയില്ല.
അത്കൊണ്ട് ഓരോ
മനുഷ്യനോട് സംസാരിക്കുമ്പോഴും
അവൻ
കുറിച്ചിട്ട അർത്ഥം എന്താണെന്ന്
അറിയണം.
എന്നിട്ട് അവന് പോറലേൽക്കാത്ത രീതിയിൽ സംസാരിക്കണം.

പ്രതിസന്ധികളിൽ പിടിച്ചു നിന്നാൽ.my diary.Khaleelshamras

പ്രതിസന്ധികളിലും
ദു:ഖങ്ങളിലും
പതറാതെ പിടിച്ചു നിന്നാൽ
ഒരു നാൾ
അവയെ നോക്കി
നിനക്ക് വിളിച്ചു പറയാം.
അങ്ങിനെയൊന്ന്
ഉണ്ടായില്ലായിരുന്നുവെങ്കിൽ
ഞാൻ ഇത്രയും
വലിയ വിജയത്തിനുടമയാവില്ലായിരുന്നു.
ഇനി പ്രതിസന്ധികളിലും
ദുഃഖങളിലും
നീ നിരാശനായി
പ്രതീക്ഷകൾ കൈവിട്ട്
ജീവിക്കുകയാണെങ്കിൽ 
നിന്റെ ജീവിതത്തിന്റെ
പരാജയവും അവിടെ
കാണാം.

വിമർശനങ്ങൾ.my diary Khaleelshamras

വിമർശനങ്ങൾ
നിനക്ക് വളരാനുള്ള വളമാണ്.
അല്ലാതെ
അതെടുത്ത്
ഭക്ഷിക്കാനുള്ളതല്ല.
വിമർശനത്തിന്റെ
പേരിൽ
സ്വയം ആത്മവിശ്വാസം
നഷ്ടപ്പെടുത്തുന്നവർ
ഈ വളമെടുത്ത്
ഭക്ഷിച്ചവർ ആണ്.

അടുക്കും ചിട്ടയും.my diary. Khaleelshamras

ജീവിതത്തിൽ എന്തിനും
എപ്പോഴും ഉണ്ടാക്കേണ്ട
ഒന്നാണ് അടുക്കും ചിട്ടയും.
അത് വിജയിയുടെ
ലക്ഷണമാണ്.
പലർക്കും പലപ്പോഴാം
തങ്ങളുടെ വിലപ്പെട്ട സമയം
വേണ്ടപ്പെട്ട വസ്തുക്കൾ
പരുതിയെടുക്കാൻ വേണ്ടി
വിനിയോഗിക്കേണ്ടി വരുന്നു.
അങ്ങിനെ ഒരു പാട്
സമയനഷ്ടം ഉണ്ടാവുന്നു.
അതുകൊണ്ട്
സ്വന്തം ബാഗ്, മേശ, മുറി ,വാഹനം
എല്ലാമെല്ലാം അടുക്കും
ചാട്ടയോടെ ഒതുക്കി വെക്കുക.

മാതൃഭാഷകൊണ്ട് രണ്ടായി മുറിച്ച്....my diary.Khaleelshamras

എന്റെ നാട്ടിൽ
ജനിച്ച് മാതൃഭാഷയല്ലാതെ
മറ്റൊരു ഭാഷ സംസാരിക്കുന്നവരെ
എനിക്ക് ഇഷ്ടമില്ല.
മറ്റൊരു നാട്ടിൽ താമസിക്കുന്ന
ഒരേ നാട്ടുകാരായ
രണ്ട് വ്യക്തികൾ
തമ്മിൽ പരസ്പരം സംസാരിക്കാൻ
വൈമനസ്യം കാണിച്ചപ്പോൾ
ഒരാൾ പോയി കഴിഞ്ഞപ്പോൾ
മറ്റേ ആളോട് ഞാൻ ചോദിച്ചു.
എന്താ ഒരേ നാട്ടുകാരായിരുന്നിട്ടും
നിങ്ങൾ പരസ്പരം  ഇഷ്ടപ്പെടാതിരുന്നത്.
അതിന് അവൻ പറഞ്ഞ
മറുപടിയായിരുന്നു.
മനുഷ്യരെ പലതിന്റേയും പേരിൽ
പരസ്പരം അകറ്റുന്ന
വൃത്തിക്കെട്ട ഒരു മനസ്സ്
അവരുടെ സാമൂഹ്യ സാഹചര്യങ്ങൾ
അവിടെ വരച്ചു കൊടുത്തത് ഞാൻ
കണ്ടു.
അപ്പോൾ സംസാരിക്കാൻ
അറിയാത്ത മുകരോടുള്ള
സമീപനം എന്താണ്?
ഒരു ഭാഷയും സംസാരിക്കാൻ
കഴിയാത്ത അവരോട്
ആരും സൗഹൃദം കുടില്ലേ?
ഇല്ല അവരോട്
ദയ കാണിക്കും.
സമാധാനമായി
സാമൂഹ്യ സാഹചര്യം
വരച്ചു കൊടുത്ത
വൃത്തികെട്ട ,വിവേചനത്തിന്റെ
മാനസിക സാഹചര്യത്തിലും
സ്വയം വളരാനും
നല്ല മനസ്സ് പണിയാനുമുള്ള
സാധ്യത അവിടെ കണ്ടു.
ഇതേ മാനസിക സാഹചര്യത്തിൽ
എന്നും ജീവിക്കാനുള്ള
സ്വതന്ത്ര്യം നിനക്കുണ്ട്.
പക്ഷെ അതിന്
പകരം നിന്റെ മനസ്സും
ആയുർദൈർഘ്യവും
പകരം നൽകേണ്ടിവരും.

Friday, April 22, 2016

അവരുടെ ഉള്ള്.my diary. khaleelshamras

ആരും നിന്നെ നോവിക്കാൻ
ഒന്നും പറയുന്നില്ല.
ഇനി ആരോടെങ്കാലുമായി
നോവിക്കപ്പെട്ടതായി
നിനക്കനുഭപ്പെട്ടാൽ
നീ അവരുടെ
നീറി പുകയുന്ന മനസ്സിനെ
കാണുക.
എന്നിട്ട് അവർക്ക്
ദുരിതാശ്വാസം എത്തിക്കുക.
അല്ലാതെ
അവരിലെ
പ്രശനങ്ങളുടെ
അറ്റനിയിലേക്ക് നീ സ്വയം
എടുത്തു ചാടുകയല്ല
വേണ്ടത്.

പരീക്ഷണ കളരി.my diary. khaleelshamras

പഴയ തറവാടുകളിൽ
വീട്ടിലെ എല്ലാ കാര്യങ്ങളും
നിയന്ത്രിക്കുന്ന
കാര്യസ്ഥയായ ഒരു സ്ത്രീയുണ്ടാവും.
അമ്മയുടേയും മുത്തച്ചിയുടേയും
അദ്ധ്യാപകന്റേയും
കളികൂട്ടുകാരിയുടേയും
ഒക്കെ റോളിൽ
അവരാണ് ഉണ്ടാവും.
അത് കൊണ്ട് തന്നെ
ഏതൊരു തറവാട്ടിലും
ഏറ്റവും മുഴുകി നിൽക്കുന്ന
ശബ്ദം അവരുടേതാവും.
പലപ്പോഴും പേരക്കുട്ടികൾക്കും
മറ്റും അവർ
ശത്രുപക്ഷത്ത് ആയിരിക്കും.
പക്ഷെ വലുതാവുമ്പോൾ
സ്വന്തം അമ്മക്ക്
നൽകിയ പദവി അവർക്കും
ലഭിച്ചിരിക്കും.
എപ്പോഴും ശാസനകളും
സംസാരങ്ങളുമൊക്കെ
യായി നടക്കുന്ന
അവരെ വളരെ പേടിയായിരിക്കും.
പക്ഷെ എന്തെങ്കിലും
ബുദ്ധിമുട്ടുണ്ടായാൽ
അമ്മക്ക് മുമ്പേ
വിളിക്കുന്നത് അവരെയാവും.
പക്ഷെ പീന്നീട് വലുതാവുമ്പോൾ
മനസ്സിലാവും.
ഏത് പ്രതിസന്ധിയിലും
പിടിച്ചു നിൽക്കാനുള്ള
പാഠങ്ങൾ ആയിരുന്നു
അവർ പഠിപ്പിച്ചതെന്ന്.
അപ്പോൾ അവർ
പറഞ്ഞ ശാസനകൾ
കവിതപോലെ സുന്ദരമായിട്ടുണ്ടാവും.
പക്ഷെ ഇന്നും
നാം ജീവിക്കുന്നു
തികച്ചും വ്യത്യസ്തമായ വികാരങ്ങൾ
നിറഞ്ഞ മനസ്സിനുടമകളായ
കുറേ മനുഷ്യർക്കിടയിൽ.
അട്ടഹാസങ്ങളും സ്വയം
പുകഴ്ത്തലുമൊക്കെയായി
വാഴുന്ന അത്തരം
മനുഷ്യരുടെ വാക്കുകളും
അട്ടഹാസങ്ങളും ആണ്
നമ്മുടെ ജീവിതത്തിന്റെ
പരീക്ഷണ കളരി.
ഏത് സാഹചര്യത്തിലും
സന്തോഷം മാത്രം നിറഞ്ഞ
മനസ്സുമായി
ജീവിതത്തെ പിടിച്ചു നിർത്താൻ
പഠിപ്പിക്കുന്ന പരീക്ഷണ കളരി.

നീയെന്ന നേതാവ്.my diary. khaleelshamras

സ്വന്തം ആത്മസംതൃപ്തി
കണ്ടെത്താൻ വേണ്ടി
നിലവിലുള്ള ഏതെങ്കിലും
ഒരു സംഘടനയെ
ഉപയോഗപ്പെടുത്തി
നേതാവായി വാഴുന്നവർക്ക്
മുന്നിൽ
നിന്റെ ചിന്തകളും സംസാരങ്ങളും
വികാരങ്ങളും സമർപ്പിച്ച്
ജീവിതത്തെ
അവരുടെ അടിമയാക്കി
മുന്നേറുന്നതിനിടയിൽ
നീ മറക്കുന്ന
വലിയ ഒരു നേതാവുണ്ട്..
നീയെന്ന നേതാവ്.
നീ നിന്നെ തന്നെയാണ്
മറക്കുന്നത്.

Dr.khaleelshamras. കുട്ടികൾ പഠിക്കുന്നത്. my preparation for presentation on parenting.

വികാര നിയന്ത്രണത്തിന്റെ
തലച്ചോറിലെ കേന്ദ്രങ്ങൾ
പോലും രൂപപ്പെട്ടിട്ടില്ലാത്ത
കുട്ടികളോട്
വികാര നിയന്ത്രണത്തിന്റെ
കേന്ദ്രങ്ങളൊക്കെ
വളർച്ചയിലെത്തിയ
മുതിർന്നവർ
നെഗറ്റീവ് വികാരം കൊണ്ട്
പ്രതികരിക്കുമ്പോൾ
കുട്ടികൾ അത് കണ്ട് പഠിക്കുന്നു.
അതിനെ അവർ മാതൃകയാക്കുന്നു.
കുട്ടികൾ കലഹിക്കുമ്പോഴും
കോപിക്കുമ്പോഴും അല്ല
കുട്ടികൾ ആ വികാരങ്ങളെ
തങ്ങളുടെ അടിസ്ഥാനമാക്കുന്നത്.
മറിച്ച് മുതിർന്നവർ
പ്രത്യേകിച്ച്
രക്ഷിതാക്കൾ അവരോട്
കോപിക്കുകയും കലഹിക്കുമ്പോഴും
ചെയ്യുമ്പോഴാണ്
അവർ തങ്ങളുടെ
അടിസ്ഥാനമായി അത്തരം
വികാരങ്ങളെ കാണുന്നത്.

ഉള്ളിലെ പ്രശ്നങ്ങൾ.my diary. khaleelshamras

സുനാമിയടിച്ച പോലെ
നിയന്ത്രണം വിട്ടൊഴുകുന്ന
കടലുപോലെയും
സ്വയം നിർമ്മിച്ച ആറ്റം
ബോംബ് പൊട്ടി
അതിന്റെ അനന്തരഫലം
അനുഭവിക്കുന്ന
ദേശം പോലെയുമൊക്കെയാണ്
മിക്ക ശരീരത്തിനുള്ളിലേയും
മനസ്സുകൾ.
പേടിയായും ദേശ്യമായും ദുഃഖമായും
വിവേചനമായും
ഒക്കെ ചിലരിലെങ്കിലും
അത് പുറത്തുചാടുന്നുണ്ടെങ്കിലും.
ഭൂരിഭാഗം പേരും
ഇത്തരം മനസ്സിനെ
പുറത്ത് കാണിക്കാതെ
ഒതുക്കി നിർത്തുന്നവർ ആണ്.
പക്ഷെ അവരുടെ
ഉള്ളിൽ അവർ
നീറി പുകയുന്നുണ്ട്.
നീ നിന്റെ മനസ്സിലേക്ക്
നോക്കുക
അതും അങ്ങിനെയാണോ?
എങ്കിൽ യുദ്ധകാലാടിസ്ഥാനത്തിൽ
അത്തരം മനസ്സിനെ
മാറ്റി പണിയുക.

മനുഷ്യനെന്ന ഗ്രഹം.

ഓരോ മനുഷ്യനും അവനവൻറെ ജീവിതമാകുന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിച്ച് മരണത്തിലേക്ക് കുതിക്കുന്ന ഗ്രഹങ്ങളാണ്. ഒരാൾക്ക് മറ്റൊരാളുടെ പ്രകാശം ആകാൻ...