നേതാക്കൻമാരുടെ അടിമകൾ.political diarybfrom Khaleelshamras

നിനക്ക് നേതാക്കളെ
ആദരിക്കാം
ഭഹുമാനിക്കാം.
പക്ഷെ നീ
ആരുടേയും അടിമയാവരുത്.
ഒരു ജീവിക്കുന്ന
മനുഷ്യനും ഞാൻ
മറ്റൊരാളുടെ അടിമയാണ്
എന്ന് ഒരിക്കലും
പറയില്ല.
പക്ഷെ അത് തിരിച്ചറിയാൻ
നീ നിന്നിലേക്ക്
നോക്കുക.
എന്നിട്ട് ചോദിക്കുക.
നിന്റെ നേതാവിന്റെ ശത്രുവിനെ
ശത്രു പക്ഷത്ത് നിർത്തി
ആ ശത്രുവിനെ കേന്ദ്രീകരിച്ചാണ്
നിന്റെ ചിന്തകളെങ്കിൽ
അതിനർത്ഥം
നീ നിന്റെ നേതാവിന്റെ
അടിമയാണ് എന്നാണ്.
ഇത്തരം അടിമകളാണ്
സമൂഹത്തിന്റെ മൊത്തം
മനസ്സമാധാനം നഷ്ടപ്പെടുത്തുന്നത്.
പദവി ലഭിച്ചില്ലെങ്കിൽ
അത് ലഭിക്കുന്ന ഏത്
ഇടത്തിലേക്കും ചാഞ്ചാടുന്ന
നേതാക്കൻമാരേക്കാൾ
അപകടകാരികൾ ആണ്
അവരുടെ ഇത്തരം
അടിമകൾ.
ഇത്തരം അടിമകളെ
സൃഷ്ടിക്കാനാണ് ഓരോ
നേതാവും ശ്രമിക്കുന്നത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്