My Response to honb sister Tasleema Nasrin. By Dr.khaleel Shamras

കൈകാലുകളും മുഖവും
വൃത്തിയായി കഴുകി
എന്റെ ഈ അനുഷ്ടാനം
പൂർണ്ണമായും ദൈവത്തിനാണ്
എന്ന് മനസ്സിലുറപ്പിച്ച്
കൈകൾ ആകാശത്തേക്ക്
ഉയർത്തി പിന്നെ
ഹൃദയത്തിനരികിലേക്ക് കൊണ്ട് വന്ന്
സാക്ഷ്യം വഹിക്കുന്നു.
ദൈവം തന്നെയാണ്
വലിയവൻ എന്ന്.
മനുഷ്യനെ ദിർഭയനാക്കാനും
അടിമത്വത്തിൽനിന്നും
മോചിതനാക്കാനുമുള്ള
ഏറ്റവും വലിയ സാക്ഷ്യം.
പിന്നെ മനസ്സിന്റെ
യാത്രയാണ്
കാരുണ്യവാനിൽ നിന്നും
കരുണയും സ്നേഹവും ശേഘരിച്ച്
പാപങ്ങളുടെ കറകൾ കഴുകി.
സമാധാനത്തിന്റെ
ഊർജ്ജം ശേഘരിച്ച്.
എന്റെ ജീവിതത്തിനും
ഒരർത്ഥമുണ്ടെന്നും
ഞാൻ നൽകുന്ന
പുഞ്ചിരിക്കും
ദാനങ്ങൾക്കും
പിന്നെ എല്ലാ നൻമകൾക്കും
അനശ്വരമായ ഒരു ലോകത്ത്
പ്രതിഫലം ലഭിക്കുമെന്നുമുള്ള
ഒരു ഉറപ്പിന്റെ ശക്തിയിൽ
ജീവിതത്തിന്
ലക്ഷ്യബോധം നൽകി
ആ ലക്ഷ്യബോധത്തെ
അകിലലോകങ്ങളുടേയും
പരിപാലകനായ
പ്രപഞ്ചനാഥനോടുള്ള
കീർത്തനങ്ങളും മന്ത്രങ്ങളുമാക്കി
നാവുകൊണ്ടും
അതിലുപരി മനസ്സുകൊണ്ടും
ശരീരം കൊണ്ട്
കുനിഞ്ഞും വണങ്ങിയും
കൈകൾ ഉയർത്തിയും
വിരലനക്കിയും.
അതിനെല്ലാം ശേഷം
രണ്ടു വശത്തോട്ടും മുഖം
തിരിച്ച്
ഭൂമിക്ക് മൊത്തത്തിൽ
ശാന്തി ഭവിക്കട്ടെ
എന്ന ആശംസ കൈമാറി
ജീവതത്തിലേക്ക് കടന്നു വരുന്ന
മനുഷ്യരോട്
അതൊന്നും വേണ്ട
എന്നും
അതിന്റെ എണ്ണം ഒന്നാക്കി
ചുരുക്കണമെന്നും
പറയുമ്പോൾ
അതിനു പ്രേരിപ്പിച്ച
മനസ്സിനെയാണ് കാണേണ്ടത്.
പരസ്പരം
ആളാവാനും
വാർത്താ തലക്കെട്ടുകളിൽ
സ്ഥാനം പിടിക്കാനും
പിന്നെ ചില മനുഷ്യരെ
മോശമായി മാത്രം ചിത്രീകരിക്കാനും
മനസ്സിൽ തെറ്റായി
വരക്കപ്പെട്ട മാനസിക ഭൂപടമാണ്
കാണേണ്ടത്.
മെഡിറ്റേഷനേയും വൃത്തിയേയും
വ്യായാമത്തേയും
ജീവിതത്തിന്റെ നിർബന്ധ ബാധ്യതയായി
കാണുന്നയിത്തോളം
ആധുനിക ശാസ്ത്രം
വളർന്ന ഈ കാലഘട്ടത്തിൽ
ഓരോ സമ്മർദ്ദ ഘട്ടത്തിലും
മെഡിറ്റേഷൻ ചെയ്ത്
ജീവിതത്തെ ശാന്തതയുടെ തീരത്തേക്ക്
തിരികെ കൊണ്ടുവരാനും
മണിക്കൂറിൽ അഞ്ച് മിനുട്ടെങ്കിലും
ശരീരത്തെ ചലിപ്പിക്കാനും
ശാസ്ത്രം പറയുന്ന
ഈ കാലഘട്ടത്തിൽ
ഇത്തരം മെഡിറ്റേഷൻ മുറകൾ
സ്വഗതം മെച്ചപ്പെടുകയല്ലേ വേണ്ടത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്