ചിന്തകൾക്ക് മുമ്പേ വികാരങ്ങൾ.my diary.Khaleelshamras

മനുഷ്യ മനസ്സിലേക്ക്
ചിന്തകളേക്കാൾ വേഗത്തിൽ
പ്രത്യക്ഷപ്പെടുന്നത്
വികാരങ്ങൾ ആണ്.
വാകരങ്ങളെ ചിന്തകളിൽ
ചർച്ചക്ക് വെക്കാൻ
പോലും തയ്യാറാവാത്തവർ
ആണ് പലപ്പോഴും
ആത്മഹത്യക്കും മറ്റും മുതിരുന്നത്.
പലപ്പോഴും
പല തെറ്റായ കാര്യങ്ങളിലേക്കും
മനുഷ്യർ തെന്നി പോവുന്നത്
ഈ ഒരു ഘട്ടത്തിൽ
ആണ്.
വികാരങ്ങൾ നിയന്ത്രിക്കാത്തതിന്റെ
പേരിൽ
സമൂഹത്തിൽ ചീത്ത പേര്
ചാർത്തപ്പെടുമ്പോഴാണ്
ഇങ്ങിനെയൊന്നും
വേണ്ടായിരുന്നു
എന്ന പശ്ചാതാപ ചിന്ത
മനസ്സുകളിൽ ഉടലെടുക്കുന്നത്.
പക്ഷെ എപ്പോഴും
എതൊരു വികാരം
മനസ്സിലേക്ക് കടന്നു വരുമ്പോഴും
അതിനെ കുറിച്ച് നന്നായി
ചിന്തിക്കാനും
അതിന്റെ അനന്തര ഫലങ്ങളെ
ബുദ്ധിപൂർവ്വം വിശകലനം
ചെയ്യാനും തയ്യാറായാൽ
ഒരു പരിധി വരെ
നാം അനുഭവിക്കുന്ന
മാനസിക പ്രശ്നങ്ങളിൽ നിന്നും
രക്ഷപ്പെടാൻ കഴിയും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras