സ്വന്തത്തെ ദർശിച്ചപ്പോൾ.my diary.Khaleelshamras

അവൾ വന്നു.
സുന്ദരിയായിരുന്നിട്ടും
സ്വയം വൈരൂപിയായി
വ്യഖ്യാനിച്ചവൾ.
ശാരീരിക അസ്വസ്ഥകൾ
അവളെ അലട്ടുന്നുണ്ട്.
പക്ഷെ കുറച്ച് നേരം
സംസാരിക്കാൻ
തുടങ്ങിയപ്പോൾ മനസ്സിലായി
അവളുടെ ശാരീരിക
അസ്വസ്ഥകൾക്ക് പിറകിലെ
മാനസികമായ ഒരു കാരണം.
പലപ്പോഴായി ആത്മഹത്യക്ക്
മനസ്സ് പ്രേരിപ്പിച്ചിട്ടുണ്ട്.
പുറത്തെ തിരക്ക്
മാനിച്ച് മരുന്ന് കുറിച്ചു കൊടുത്തു
അവളെ പറഞ്ഞയക്കാമായിരുന്നു.
പക്ഷെ ഞാനങ്ങിനെ ചെയ്താൽ
ഒരു ജീവൻ രക്ഷപ്പെടുത്തുന്നതിൽ
ഞാൻ പരാജിതനാവും.
അതു കൊണ്ട് സംസാരിച്ചു.
മറ്റേതോ വ്യക്തികളെ
കേന്ദ്രീകരിച്ച്
സ്വന്തം കേന്ദ്ര ബിന്ദു കണ്ടെത്താതെ
നട്ടം തിരിയുന്ന അവളെ
ഞാൻ കണ്ടു.
എന്റെ അറിവിന്റേയും
വാക്കിന്റേയും
കാന്തം കൊണ്ട്
അവളുടെ അവളെന്ന
കേന്ദ്ര ബിന്ദു കണ്ടെത്തി
ആ ബിന്ദുവിനു
ചുറ്റും സ്നേഹത്തിന്റേയും
ആത്മ സഫലീകരണത്തിന്റേയും
ഭ്രമണപഥത്തിലേക്ക്
ജീവിതത്തെ മാറ്റി കൊടുത്തു.
അപ്പോൾ അവൾ
സ്വന്തം കണ്ണാടിയിൽ
സുന്ദരമായ സ്വയം രൂപം
ദർശിച്ചു.
കാരണം അന്നാദ്യമായിട്ടായിരുന്നു
അവൾ സ്വന്തത്തെ ദർശിച്ചത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്