ജീവിതത്തിലേക്ക് ചുവടുവെയ്പ്പ്.my diary.Khaleelshamras

നിന്റെ ശ്വാസത്തിലേക്ക്
ശ്രദ്ധയെ കേന്ദ്രീകരിക്കുക.
അതൊരു താക്കോലാക്കി.
നിന്റെ ഭാവനകളുടെ ലോകം
തുറക്കുക.
നിനക്കിഷ്ട്ടമുളള ഒരിടത്തേക്ക്
യാത്രയാവുക.
അവിടെ ഏറ്റവും
ഇഷ്ട്ടമുള്ള ചെറിയൊരു
വസ്തുവിലേക്ക്
പൂർണ്ണമായും ശ്രദ്ധിക്കുക.
അതിനെ
കാണുകയും കേൾക്കുകയും
അനുഭവിക്കുകയും ചെയ്യുക.
അവിടെ നിന്നും ശ്രദ്ധയെ
വികസിപ്പിച്ചു  കൊണ്ടു വരിക.
പ്രപഞ്ചം മുഴുവനും
വ്യാപിക്കും വരെ
ശ്രദ്ധയെ വ്യാപിപ്പിക്കുക.
എന്നിട്ട് അതിലും
വിശാലമായ നിന്റെ
മനസ്സിലേക്ക് ശ്രദ്ധയെ
കേന്ദ്രീകരിക്കുക.
അതിലെ സ്നേഹത്തിലേക്കും
സമാധാനത്തിലേക്കും
ഒക്കെ യാത്രയാവുക.
എന്നിട്ട് നീയെന്ന
വലിയ മനുഷ്യനെ തിരിച്ചറിയുക.
ആ മനുഷ്യന്
ലക്ഷ്യബോധമുണ്ടാക്കുക.
ഭാഹ്യ പ്രേരണകളിൽ തകരുന്നതല്ല
ഞാനെന്ന് സ്വയം
പ്രതിക്ഞയെടുക്കുക.
എന്നിട്ട് ക്ഷ്യേബോധത്തോടെ
വിലപ്പെട്ട നിന്റെ ജീവിതത്തിലേക്ക്
ഇപ്പോൾ പ്രവേശിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras