സ്നേഹം തലമുറകളിലേക്ക് കയ്മാറാം.(ഞങ്ങളുടെ പ്രിയപ്പെട്ട കാരമ്മൽ അളിയന്റെ വിയോഗം നൽകിയ ചിന്ത )my diary.Khaleelshamras

കുടുംബത്തിൽ നിന്നും അംഗങ്ങൾ
ഓരോന്നായി യാത്രയാവുകയാണ്.
യാത്രയായ കുടുംബാംഗങ്ങളൊക്കെ
പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളിൽ
നല്ലതേ ഭാക്കി വെച്ചിട്ടുള്ളു.
സ്നേഹത്തിന്റെ ഗുരുനാഥൻമാർ
ആയിരുന്നു അവരൊക്കെ.
അവരുടെയൊന്നും വിയോഗം
ആലോചിക്കാൻ പോലും
കഴിയാത്തത് ആയിരുന്നു.
കുട്ടിക്കാലത്ത് പലപ്പോഴും
ഞാൻ ആഗ്രഹിച്ചിരുന്നു
എന്റെ പ്രിയപ്പെട്ടവരൊക്കെ
മരിക്കുന്നതിനു മുമ്പേ ഞാൻ
മരിക്കണേ എന്ന്.
ഇന്ന് ദൈവവിധി പോലെ
നടക്കട്ടെ എന്ന പ്രാർത്ഥനയേ എനിക്കുള്ളു,
പോയവരൊക്കെ
യാത്രയായത്
ഈ ഭൂമിയിലെ പ്രിയപ്പെട്ട വരേക്കാളും
ഏത്രയോ മടങ്ങ് പ്രിയപ്പെട്ടവനായ
കാരുണ്യവാനായ ദൈവത്തിന്റെ
അടുത്തേക്കല്ലേ..
ഹൃദയം വിതുമ്പുമ്പോഴും
മനസ്സിൽ നമ്മെ ഒക്കെ
നല്ലത് പഠിപ്പിക്കാൻ
അവർ കാണിച്ചു തന്ന
സ്നേഹത്തിന്റെ വിസ്മയ കാഴ്ചകൾ
നമ്മിൽ ഭാക്കിയാവുകയാണ്.
നമ്മിൽ അവർ വരച്ച
നൻമയുടെ ആ മാതൃകകളാണ്
അവരുടെ വിയോഗത്തിലും
അവർ മുഖേന സന്തോഷിക്കാൻ
ഭാക്കിയാവുന്നത്.
അവരൊക്കെ പോയ
വഴിയിലേക്ക് അതി വേഗം
കുതിക്കുന്ന നമുക്ക്.
നല്ലൊതൊരു പാട്
നമ്മുടെ പുതു തലമുറക്കുവേണ്ടി
ഭാക്കിയാക്കാൻ പരിശ്രമിക്കാം.
അവരൊക്കെ ആഗ്രഹിച്ച പോലെ
കുടുംബ ബന്ധങ്ങൾ
കൂടുതൽ ഊശ്മളമാക്കാൻ
പരിശ്രമിക്കാം.
സ്നേഹമാവുന്ന മാലയിലെ
വേർപിരിയാത്ത മുത്തുകൾ
ആയി
നമുക്കെല്ലാം
ഒരുമിച്ചു നിൽക്കാം.
അങ്ങിനെ അവരൊക്കെ
ആഗ്രഹിച്ചത് നമുക്ക്
തലമുറകളിലേക്ക് കയ്മാറാം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്