രാഷ്ട്രീയ കുടുമാറ്റങ്ങൾ.my diary.Khaleelshamras

ഇന്നലെ അയാൾ
സ്വന്തം രക്ഷിതാക്കളെ സ്നേഹിച്ചു.
പക്ഷെ അധികാര പദവിക്കായി
സന്തതികളിൽ ഒരാളെ
തിരഞ്ഞെടുക്കേണ്ട ഘട്ടം
വന്നു.
ഒരാൾക്ക് മാത്രമേ കൊടുക്കാൻ
സാധിക്കുകയുള്ളു.
രക്ഷിതാക്കൾ
മറ്റുള്ളവരുടെ
അഭിപ്രായങ്ങൾ ആരാഞ്ഞു
ഉചിതമായവനെ തിരഞ്ഞെടുത്തു.
പക്ഷെ മക്കളിൽ
ആ പദവിക്കായി
കാത്തിരുന്ന മറ്റൊരാൾ ഉണ്ടായിരുന്നു.
രക്ഷിതാക്കൾക്കു മുമ്പിൽ
വിയോജിപ്പ് പറഞ്ഞില്ല.
പക്ഷെ തന്റെ ഏകാന്തതയിൽ
തനിച്ചായപ്പോൾ
അയാളിലെ ഈഗോ ഉണർന്നു.
അസൂയ മതിൽ കെട്ടുകൾ പൊട്ടിച്ച്
പുറത്തേക്കൊഴുകി.
ഒരൊറ്റ രാത്രി കൊണ്ട്
അയാൾ തന്റെ രക്ഷിതാക്കളെ
തള്ളി പറഞ്ഞു.
മുർദാബാദ് വിളിച്ചു.
ഒരു നേതാവില്ലാതെ വലിഞ്ഞ
എതിർ പക്ഷം
സന്തോഷത്തോടെ
അയാളെ സ്വീകരിച്ചിരുത്തി.
അസൂയയും ഈഗോയും
ഒക്കെ നൈമിഷിക നേരം കൊണ്ട്
പിറപ്പിച്ചു വിട്ട
അയാൾ ഇപ്പോൾ
മറ്റു രക്ഷിതാക്കളുടെ
വളർത്തു പുത്രനായി.
അയാളുടെ സഹോദരനെതിരായി
മൽസരിക്കുന്നു.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്