എന്നിൽ കാരുണ്യം പരത്തിയ അന്ത്യപ്രവാചകൻ.my diary. khaleelshamras

എനിക്ക് ലോകത്തിനു നൽകാനുള്ള
ആശംസ
സമാധാനം ഭവിക്കട്ടെ എന്നാണ്.
എനിക്ക്
ഏതൊരു കാര്യവും
തുടങ്ങാനുള്ളത്
കാരുണ്യവാനും കരുണാനിധിയുമായ
ദൈവത്തിന്റെ നാമത്തിൽ
ആണ്.
മാതാവിന്റെ കാലടിയിൻ കീഴിലാണ്
സ്വർഗം എന്ന് ഞാൻ വിശ്വസിക്കുന്നു.
എന്റെ അയൽവാസിയെ
പട്ടിണിക്കിട്ട് ഭക്ഷണം കഴിക്കാൻ
ഞാൻ തയ്യാറല്ല.
ഞാനെന്റെ മാതൃരാജ്യത്തെ
സ്നേഹിക്കുന്നു.
എന്റെ ഭരണകൂടത്തെ
ഞാൻ അനുസരിക്കുന്നു.
എന്റെ സമ്പത്തിൽ നിന്നും
പാവപ്പെട്ടവർക്ക് നൽകാൻ
ഞാൻ തയ്യാറാണ്.
ഞാൻ ക്ഷമിക്കാൻ തയ്യാറാണ്.
ഒരു ഭാര്യയിൽ
അതികം മറ്റൊന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.
അതാണ് ഉത്തമം എന്ന്
ഞാൻ പഠിച്ചതാണ്.
എന്റെ ഹൃദയത്തെ
വിശാലമാക്കിയത്
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന
കാരുണ്യവാനായ ദൈവത്തിന്റെ
ഇഷ്ടദാസനായ എന്റെ
ഗുരുവായ
അന്ത്യ പ്രവാചകന്റെ
മഹദ് വചനങ്ങൾ ആണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്