Thursday, March 31, 2016

വിമർശനം.my diary. khaleelshamras

ആരെങ്കിലും
നിന്നെ വിമർശിച്ചാൽ
തിരിച്ചങ്ങോട്ടും വിമർശിക്കാനുള്ള
സർട്ടിഫിക്കറ്റ് അല്ല അത്.
നിനക്ക് കൂടുതൽ
വളരാനും
ശക്തി പ്രാപിക്കാനുമുള്ള
വളമാണ് അത്.

ഊർജ്ജം.my diary. khaleelshamras

എല്ലാവർക്കും
സ്നേഹം മാത്രം നൽകുക.
തിരിച്ചിങ്ങോട്ട്
പ്രതീക്ഷിക്കാതെ.
തിരിച്ചിങ്ങോട്ട്
വിമർശനങ്ങളേയും
കുറ്റങ്ങളേയും പ്രതീക്ഷിക്കുക.
കാരണം തിരിച്ചിങ്ങോട്ട്
കിട്ടുന്ന സ്നേഹമല്ല
മറിച്ച്
കുറ്റങ്ങളും വിമർശനങ്ങളും
ആണ് നിനക്ക്
ഊർജ്ജവും കരുത്തും
ആവുന്നത്.

മനുഷ്യൻ.my diary.Khaleelshamras

ഏറ്റവും മുല്യമുള്ള
ജീവിയാണ് മനുഷ്യൻ.
വജ്രങ്ങളേക്കാളും
മറ്റേതു സമ്പാദ്യങ്ങളേക്കാളും
മനുഷ്യന്
മൂല്യമുണ്ട്.
അതു കൊണ്ട്
വിലപ്പെട്ട ഈ സൃഷ്ടിയെ
അനാദരിക്കരുത്.
കുറ്റം പറയരുത്.
പരിഹസിക്കരുത്.
നിനക്കിഷ്ടമില്ലാത്തതെങ്കിലും
മനുഷ്യരിൽ നിന്നും
വന്നാൽ
അത് ആ അമൂല്യ നിധി മേൽ
പാറി വീണ
പൊടിപടലം മാത്രമായി
കാണുക.

ജോലി.my diary. khaleelshamras

നിനക്ക് ലഭിക്കുന്ന
ശമ്പളത്തേക്കാൾ കൂടുതൽ
ആത്മാർത്ഥത
നീ ജോലിയോട് കാണിക്കുക.
ചെയ്യുന്ന ജോലിയോട്
പൂർണ്ണമായും
കൂറ് പുലർത്തണം.
നിനക്ക് വേണ്ടി ജോലിയല്ല
മറിച്ച് ജോലിക്ക് വേണ്ടി
നീയാണ്.
ഒരിക്കലും നീ സ്വന്തം
ജോലിയുടെ വിമർശകൻ
ആവരുത്.
ജോലി ഒരു കൂട്ടായ്മയാണ്
എന്ന സത്യം മറക്കരുത്.
ജോലിയിലെ
മറ്റു വ്യക്തികളെ ആദരിക്കണം.
അവർ
പദവിയിലോ ഡിഗ്രിയിലോ
നിന്നേക്കാൾ താഴ്ന്നതാണ്
എന്നത് വിഷയമാക്കരുത്.
മനുഷ്യനെന്ന നിലയിൽ
എല്ലാവരും ഒരേ പദവിയിൽ
ഉള്ളവരാണ് എന്നതാണ്
നീ നോക്കേണ്ടത്.

പാഠം.my diary. khaleelshamras

ഭൂമിയിൽ ആർക്ക് ഒരു പാഠം
ലഭിച്ചാലും അത്
മറ്റെല്ലാവർക്കും കൂടിയുള്ള
പാഠമാണ്.
സ്വയം തിരുത്താനും
വളരാനുമുള്ള വലിയ പാഠം.
സ്വയം പാഠം ലഭിച്ചിട്ടു
പഠിക്കുക എന്നത്
എപ്പോഴും സാദ്യമല്ല.
അത് പഠിക്കാൻ
വേണ്ടി പരാജയത്തെ
സ്വയം വിളിച്ചു വരുത്തലുമാവും.
അതു കൊണ്ട്
മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും
പഠിക്കുക.

ജോലി എന്തിന് ?my diary. khaleelshamras

നിന്റെ കഷ്ടപ്പാടുകൾ
മാറ്റാൻ
നിന്റെ ജീവിതത്തിന്
താങ്ങാവാൻ നിനക്കാരും
ജോലി തരുന്നില്ല.
നിന്റെ കഴിവുകളെ
അവരുടെ ലാഭത്തിനായി
ഉപയോഗപ്പെടുത്താനാണ്
അവർ ആഗ്രഹിക്കുന്നത്.
അതിനവർ
സന്തോഷത്തോടെ
നൽകുന്ന പ്രതിഫലത്തിന്റെ
പ്രതിഫലനമാണ്
നിന്റെ ജീവിതത്തിന്റെ
ആവശ്യങ്ങൾ
നിർവ്വഹിക്കപ്പെടുന്നുവെന്നത്.

ഡിഗ്രിയും ആത്മബന്ധവും.my diary.khaleelshamras

നമ്മുടെ ഡിഗ്രികൾ
സ്വയം അഭിമാനിക്കാനേ
ഉപകരിക്കുകയുള്ളു.
ഡിഗ്രി നോക്കി
ആൾക്കാർ നിന്നെ
സമീപിക്കുമെങ്കിലും.
പിന്നീടങ്ങോട്ട്
അവരെ നിന്നോട് പിടിച്ചു
നിർത്തുന്നത്
അവരോടുള്ള ആത്മബന്ധമാണ്.
ആത്മബന്ധം
നിലനിർത്താതെ
ഡിഗ്രിയും കാട്ടിയിരുന്നാൽ
അവർക്കു മുമ്പിൽ
നീ പരിഹാസ്യനാവുമെന്നേയുള്ളു.
അല്ലാതെ പിന്നീട്
നിന്നിലേക്ക് വരാൻ
അവർക്ക്
ഒട്ടും ഇഷ്ടമുണ്ടാവില്ല.

Wednesday, March 30, 2016

സ്ഥാനാർത്ഥി.my diary.Khaleelshamras

നാട് തിരഞ്ഞെടുപ്പ് ചൂടിലാണ്.
സ്ഥാനാർത്ഥികളായി
ആരെയൊക്കെയോ
അണികളും പാർട്ടികളും തിരഞ്ഞെടുത്തിരിക്കയാണ്.
ചിലർ അത് പിടിച്ച് വാങ്ങിയവരാണ്.
ചിലർ അങ്ങിനെ
ഒന്നു ലഭിക്കാത്തതിൽ
മനംനൊന്തിരിക്കയാണ്.
ചിലർ കൂടുമാറുകയും ചെയ്തു.
സ്ഥാനാർത്ഥികളായി
മൽസരിക്കുന്ന ഓരോ വ്യക്തിയും
ചിന്തിക്കേണ്ട ഒരു വസ്തുതയുണ്ട്.
എന്തിനു വേണ്ടിയാണ്
എന്നെ ഇതിനായി
പാർട്ടിയും അണികളും തിരഞ്ഞെടുത്തത്.
ഞാനെന്ന വ്യക്തിയാണോ
അല്ലെങ്കിൽ എന്റെ നാട്ടിലെ
ജനമാണോ ഇവിടെ പ്രധാനം.
എനിക്ക് സമ്പത്തുണ്ടാക്കാൻ വേണ്ടിയാണോ?
അല്ലെങ്കിൽ ജനത്തിന്റെ
ദാരിദ്ര്യം ഇല്ലാതാക്കി
അവരെ സമ്പന്നനാക്കാനാണോ?
എന്നെ സ്വയം സേവിക്കാൻ വേണ്ടിയാണോ?
അല്ലെങ്കിൽ നാടിനു വേണ്ടിയാണോ?
സ്ഥാനാർത്ഥികൾ സ്വയം ചോദിക്കുക.
എല്ലാം സ്വന്തത്തിനു വേണ്ടിയും
ആൾക്കാർക്കിടയിൽ ആളാവാൻ വേണ്ടിയും
പ്രതാപം കാണിക്കാൻ വേണ്ടിയും
ഒക്കെയാണെങ്കിൽ
നിങ്ങൾ ആ പദവിക്ക് ഒട്ടും യോജിച്ചവരല്ല.
ഇങ്ങനെ ആരെങ്കിലും
നമ്മെ സേവിക്കാൻ വേണ്ടി
വ്യത്യസ്ത പാർട്ടികളിൽ ഇരുന്നു
സ്ഥാനാർത്ഥികൾ ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ
ഒരിക്കലും അവർ ജയിക്കാൻ
യോഗ്യരല്ല.
ഇനി അവരെങ്ങാനും
ജയിച്ചു കയറിയാലോ
ജനമെന്ന യജനമാനർ
ഒരു കള്ളനെ തന്റെ നാടാവുന്ന
വീട്ടിന്റെ വേലക്കാരനായി
തിരഞ്ഞെടുത്തുവെന്നാണ്.

ജാഗ്രത.my diary.Khaleelshamras

ആറ്റംബോംബും
മനുഷ്യരാശിക്ക് വെളിച്ചം
പകരാൻ വൈദ്യുതിയും
ഒരേ ഇന്ധനത്തിൽ നിന്നും
ഉണ്ടാക്കാം.
അതു പോലെയാണ്
നമ്മുടെ ജീവിതത്തിൽ
നമ്മെ
മാറ്റി മറിക്കുന്ന
ഭാഹ്യ സാഹചര്യങ്ങൾ ആവുന്ന
ഇന്ധനങ്ങളും.
അവ ചിലരെ തകർത്തുമ്പോൾ
മറ്റു ചിലരെ വളർത്തുന്നു.
ഫലപ്രദമായി അവയെ
നിനക്ക് സുരാനുള്ള
ഇന്ധനമാക്കിയില്ലെങ്കിൽ.
അവ നിന്റെ സമാധാനമെന്ന
സാമ്പ്രാജ്യത്തെ
സ്വയം ബോംബിട്ടു നശിപ്പിക്കുന്ന
ഒന്നായി വളരും.
അങ്ങിനെ ഉണ്ടാവാതിരിക്കാൻ
നീ ജാഗ്രത പാലിച്ചേ
പറ്റൂ.

ഒറ്റ വാക്ക്.my diary.Khaleelshamras

ശ്രദ്ധിക്കണം.
സോഷ്യൽ മീഡിയയിലോ
വാർത്താ മാധ്യമങ്ങളിലോ
കണ്ട ഒരൊറ്റ വാക്ക് മതിയാവും.
സ്വന്തം മനസ്സിനു മീതെ നിയന്ത്രണം
ഇല്ലാത്ത ഒരു വ്യക്തിയുടെ
ഒരു ദിവസം നഷ്ടപ്പെടുത്താൻ.
ആർജിച്ചെടുത്ത മനശ്ശാന്തി ഇല്ലാതാക്കാൻ.
അതു കൊണ്ട് തന്നെ
എന്തു കേട്ടാലും കണ്ടാലും
അനുഭവിച്ചാലും
അതിനെയൊന്നും
മനശ്ശാന്തി തകരാൻ
ഒരു നിമിത്തമാക്കില്ല
എന്ന് ആദ്യം ഉറപ്പു വരുത്തി
വേണം അതിനു മുതിരാൻ.

വികാരങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ.my diary.Khaleelshamras

വികാരങ്ങൾ പെട്ടെന്ന്
പൊട്ടി പുറപ്പെടും.
പഞ്ചേന്ത്രിയങ്ങളുടെ
അനുഭവങ്ങളാവുന്ന
മണ്ണിൽ നിന്നും പെട്ടെന്ന്
പൊട്ടിയൊഴുകുന്ന
നീരുറവകളെ പോലെയും
ചിലപ്പോൾ
ചൂടുള്ള ലാവ പോലെയും
അവ പൊട്ടി പുറപ്പെടും.
ചിന്തകൾ ആവുന്ന
ഫാക്ടറിയിൽ വെച്ച്
അവയെ ഉപയോഗപ്രദമായ വിതത്തിൽ
പരിവർത്തനം ചെയ്തെടുത്തില്ലെങ്കിൽ
അനന്തരഫലങ്ങളായ
വിപത്തുകൾ
നീ അനുഭവിക്കേണ്ടി വരും.

പ്രശ്നങ്ങളുടെ തിരമാലകൾ.my diary.Khaleelshamras

ശാന്തമായി ഒഴുകുന്ന
കടലിലേക്ക് കാറ്റ് വന്ന്
ചുമ്പനം വെക്കുമ്പോൾ
ആ ചുമ്പനത്തിനനുസരിച്ച്
കടൽ നൃത്തം ചെയ്യും.
തിരമാലകളായി
അവയെ നമുക്ക് വീക്ഷിക്കാം.
അതുപോലെയാണ്
ജീവിതവും
ഒരോരോ പ്രശ്നങ്ങളുടെ
കാറ്റ് വന്ന് നിന്റെ
ജീവിതത്തെ ചുമ്പനം
ചെയ്ത് പോവും.
ആടിയുലയാനല്ല.
മറിച്ച് പരിഹാരത്തിന്റേയും
ക്ഷമയുടേയും
കണ്ടു കൊണ്ട് നിരീക്ഷിക്കാനും
അതിലൂടെ
പാഠങ്ങൾ ആവുന്ന ചിത്രങ്ങൾ
പകർത്തിയെടുക്കാനുമാണ് അത്.

നീട്ടിവെയ്പ്പ് എന്തുകൊണ്ട്?my diary.Khaleelshamras

ഒരു മനുഷ്യൻ
ജീവിക്കുന്ന പരമാവധി
ദിവസങ്ങളുടെ എണ്ണ മെത്രയാണ്?
വളരെ കുറച്ച്
ദിവസങ്ങൾ മാത്രം .
പക്ഷെ മനുഷ്യന്റെ
നീട്ടിവെപ്പാണെങ്കിൽ
അതിനുമപ്പുറത്തുള്ള
ഒരു ദിവസത്തേക്കും.
അതെത്രയും അനന്തമാക്കാൻ
കഴിയുമോ
അത്രയും അനന്തമാക്കാനാണ്
അവൻ ശ്രമിക്കുന്നത്.
കാരണം
മറ്റുള്ളവരുടെ നശ്വരതയെ
കുറിച്ച് ഒരു പാട് പറയുമ്പോഴും
ഞാൻ സ്വയം നശ്വരനാണ്
എന്ന ബോധം
ആർക്കും ഇല്ല എന്നതാണ്
സത്യം.
അതുകൊണ്ടാണ് എന്തിനും
നീട്ടിവെയ്ക്കാൻ മനുഷ്യൻ
മുതിരുന്നത്.

മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാൽ.my diary. Khaleelshamras

സുനാമിയും
ഭൂകമ്പവുമൊക്കെ
ഈ ഭൂമിയിൽ
എന്തൊരവസ്ഥയാണോ സൃഷ്ടിക്കുന്നത്.
അതേ അവസ്ഥയാണ്
ജീവിതത്തിലെ ഓരോ
പ്രതിസന്ധി ഘട്ടത്തിലും
മനസ്സിന്റെ നിയന്ത്രണ
സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയില്ലെങ്കിൽ
സംഭവിക്കുന്നത്.
ക്ഷമിച്ചും
ആത്മസംയമനം പാലിച്ചും
ചിന്തകളെ തിരിച്ചുവിട്ടുമൊക്കെ
സാഹചര്യത്തെ നിയന്ത്രിക്കാൻ
കഴിഞ്ഞാൽ
വലിയ ഒരു വിപത്ത്
ഒഴിഞ്ഞു പോയ
സംതൃപ്തിയാണ്
കൈവരിക്കപ്പെടുന്നത്.

Tuesday, March 29, 2016

നീ സ്വർഗവും നരകവുമായപ്പോൾ.my diary.Khaleelshamras

നീ കോപിച്ചപ്പോൾ,
അസൂയപ്പെട്ടപ്പോൾ
മറ്റുള്ളവരെ കുറ്റപ്പെടുത്തിയപ്പോൾ
ഒക്കെ നീ
ഒരു വൃത്തികെട്ട നരകമാവുകയായിരുന്നു.
നീ ക്ഷമിച്ചപ്പോൾ,
സന്തോഷിച്ചപ്പോൾ,
മറ്റുള്ളവരെ പ്രശംസിച്ചപ്പോൾ,
സമാധാനം കൈമാറിയപ്പോൾ,
ദാനധർമ്മങ്ങൾ നൽകിയപ്പോൾ
ഒക്കെ
നീ അതീവ സുന്ദരമായ
സ്വർഗ്ഗമാവുകയായിരുന്നു.

ഈ നിമിഷം ആസ്വദിക്കുമ്പോൾ.my diary.Khaleelshamras

ഈ നിമിഷത്തെ ആസ്വദിക്കുക .
ഈ നിമിഷം എന്താണോ
ആരാണോ
നിനക്ക് മുമ്പിലുള്ളത്
അത്
കാഴ്ച്ചകൊണ്ടും
കേൾവി കൊണ്ടും
അനുഭൂതിയായും
ആസ്വദിക്കുക.
മുന്നിലെ ഓരോ വ്യക്തിയിലും
നല്ലതുമാത്രം കാണുക .
അവരിൽ നിന്നും
നല്ലതുമാത്രം കേൾക്കുക.
അവിടെയുള്ള
സുഗന്ധങ്ങൾ ആസ്വദിക്കുക.

അസൂയപ്പെട്ടിട്ട് കാര്യമില്ല.my diary.Khaleelshamras

ഓരോ വ്യക്തിയും
തനിച്ച് തന്റേതായ ജീവിതത്തിന്റെ
അർത്ഥം തേടി
കുതിച്ചു പോവുന്നവരാണ്.
ആ അർത്ഥത്തിന്റെ
അനന്തര ഫലമാണ്
അവരെ കുറിച്ച്
നീ കാണുകയും
കേൾക്കുകയും
അനുഭവിക്കുകയും
ചെയ്യുന്ന വാർത്തകൾ.
അതു നോക്കി അസൂയപ്പെട്ടിട്ട്
നിനക്കൊരു കാര്യവുമില്ല..
അങ്ങിനെ അസൂയപ്പെടാനും
പാടില്ല.
മറിച്ച് അതുപോലെ
പ്രാൽസാനിക്കപ്പെടാൻ
പാകത്തിലുള്ള
എന്തൊക്കെയോ നിന്നിലുമുണ്ട്.
അവയിൽ മികവ് പുലർത്തുക.

പേടിപ്പിക്കുന്ന മനസ്സ്.my diary.Khaleelshamras

ഈ ഭൂമിയിൽ
നിനക്കാരേയും പേടിക്കേണ്ടതില്ല.
ആരും നിന്നെ
പേടിപ്പിക്കുന്നുമില്ല.
പിന്നെ നിന്നെ പേടിപ്പിക്കുന്നത്
നിന്റെ സ്വന്തം മനസ്സാണ്.
ചില വ്യക്തികളുടേയോ
സംഘടനകളുടേയോ
ഒക്കെ ചിത്രങ്ങളെ
അതിനായി ഉപയോഗപ്പെടുത്തുന്നു
എന്ന് മാത്രം.

അപ്രസക്തനായ നീ.my diary.Khaleelshamras

മറ്റുള്ളവർക്ക് നീ
തികച്ചും അപ്രസക്തനാണ്.
മറ്റുള്ളവർ നിനക്കും.
ഓരോ വ്യക്തിയും
പ്രസക്തനാവുന്നത്
അവനവനുതന്നെയാണ്.
ഓരോ വ്യക്തിയുടേയും
ജീവിതവും മരണവും
ഓരോരുത്തർക്കും
പ്രസക്തമാണ്.
ആ പ്രസക്തമായതിനെ
തനിമ നഷ്ടപ്പെടാതെ
സൂക്ഷിക്കൽ
അവനവന്റെ വലിയ
ഉത്തരവാദിത്വമാണ് '

നിയന്ത്രണം.my diary.Khaleelshamras

പുറത്ത് കൊടും ചൂടോ
കൊടുംങ്കാറ്റോ
ഉണ്ടായിക്കോട്ടെ.
അവയെ നിയന്ത്രിക്കാൻ
നിനക്കാവില്ല.
പക്ഷെ നിന്റെ
ഉള്ളിലെ
വസന്തം നിന്റെ
പൂർണ്ണ നിയന്ത്രണത്തിൽ
ആണ്.
അത് ഇല്ലാതാക്കാൻ
മറ്റാർക്കും കഴിയില്ല.
നിന്റെ നിയന്ത്രണം
നഷ്ടപ്പെടുത്താതെ
ശ്രദ്ധിക്കുക.

My diary.Khaleelshamras

മറ്റുള്ളവരിൽ നിന്നും
പ്രോൽസാഹനവും
അഭിനന്ദനവും പ്രതീക്ഷിച്ച്
ഒന്നും ചെയ്യാൻ മുതിരരുത്.
പക്ഷെ നിന്റെ
സ്വന്തം പ്രോൽസാഹനവും
അഭിനന്ദനവും
എപ്പോഴുമെപ്പോഴും
ഉണ്ടാവുകയും വേണം.

Monday, March 28, 2016

സൗന്ദര്യം.my diary. khaleelshamras

മനുഷ്യ ശരീരത്തിന്റേയും
മനസ്സിന്റേയും സൗന്ദര്യം
ഒരേ പോലെ
പ്രതിഫലിക്കുന്ന സമയമാണ്
ബാല്യം.
അത് കൗമാരത്തിൽ എത്തുമ്പോൾ
ശരീരത്തിലൂടെ
പ്രതിഫലിക്കുന്നതിന്
മുർഘണന നൽകപ്പെടുന്നു.
യൗവനത്തിലും ഇതു തുടരുന്നു.
മധ്യവയസ്കൻ ആവുമ്പോൾ
മനസ്സിലൂടെ പ്രകടിപ്പിക്കാൻ
തുടങ്ങുന്നു.
വാർദ്ധക്യത്തിൽ
എത്തിയാൽ പിന്നെ
മറസ്റ്റിന്റെ ശരീരത്തിനു മീതെയുള്ള
പ്രതിഫലനം
പുർണ്ണമാവുന്നു.
അതു കൊണ്ട് ഏറ്റവും
മധുരകരമായ കാലമായി പലർക്കും
അത് മാറുന്നു.
ആ ഒരു കാലം
എപ്പോഴും സൃഷ്ടിക്കാനായാൽ
ആ വ്യക്തി എന്നും
സുന്ദരനും
സന്തോഷവാനുമാവുന്നു.

നിന്റെ പ്രശ്നങ്ങൾക്ക് കാരണം.my diary.Khaleelshamras

നിന്നെ ആരും അസ്വസ്തനാക്കുന്നില്ല,
നിന്നെ ആരും ദ്രോഹിക്കുന്നുമില്ല.
നീ അസ്വസ്തനും
പേടിച്ചവനുമൊക്കെയായി
ജീവിക്കുന്നുവെങ്കിൽ
അതിന് ഒരേയൊരു
ഉത്തരവാദിയേയുള്ളു.
ആത്മവിശ്വാസം
വളർത്തിയെടുക്കാത്ത
നിന്റെ മനസ്സും
അതിന്റെ നിന്നോട്
തന്നെയുള്ള
സംസാരമായ ചിന്തകളും
ആണ് അത്.

ചില മനുഷ്യരുടെ അടിമയാവരുത്.my diary.Khaleelshamras

സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി
രാഷ്ട്രത്തിലെ
രാഷ്ട്രീയ സംവിധാനങ്ങളെ
വിനിയോഗിക്കുന്ന ഒരു പറ്റം മനുഷ്യർക്ക്
വേണ്ടി.
അതും സ്വന്തം പ്രസ്ഥാനത്തിൽ
സ്ഥാനം ലഭിച്ചില്ലെങ്കിൽ
ഒരു മടിയും കൂടാതെ
എതിർ പക്ഷത്തേക്ക് ചേക്കേറുന്ന
ഒരു പറ്റം മനുഷ്യർക്ക് വേണ്ടി
വിലപ്പെട്ട നമ്മുടെ സമയവും
നമ്മുടെ മനസ്സിലെ വിലപ്പെട്ട
ചിന്തകളും
നമ്മുടെ വികാരങ്ങളും
പിന്നെ നമ്മുടെ സംസാരങ്ങളും
വിനിയോഗിക്കേണ്ടതുണ്ടോ?
രാഷ്ട്രീയ ബോധം വേണം
വോട്ടും ചെയ്യണം
മറ്റു പ്രസ്ഥാനങ്ങളെ വിമർശിക്കാതെ
സ്വന്തം പ്രസ്ഥാനത്തെ
ഇഷ്ടപ്പെടുകയും ആവാം.
പക്ഷെ അത് ചില മനുഷ്യരോടുള്ള
അടിമത്വമാവരുത്.
നമ്മുടെ മനശ്ശാന്തി
കളഞ്ഞുകുടിച്ചതും
സമയം നഷ്ടപ്പെടുത്തിയതും
ആവരുത്.

ഭാഷ.my diary.Khaleelshamras

വിമർശിക്കുന്നവർ
അതിൽ സന്തോഷം കണ്ടെത്തുന്നുവെങ്കിൽ
വിമർശിച്ചുകൊണ്ടിരിക്കട്ടെ?
കോപിക്കുന്നവരും
തർക്കിക്കുന്നവരും
അതിൽ സംതൃപ്തി കണ്ടെത്തുന്നുവെങ്കിൽ
അങ്ങിനെ ആയിക്കോട്ടെ.
അതിലൊന്നും
നിനക്ക് സംതൃപ്തി ലഭിക്കുന്നില്ലെങ്കിൽ
അവരോട് അതേ ഭാഷയിൽ
നീ പ്രതികരിക്കാതിരിക്കുക.
നിനക്ക് സംതൃപ്തി നൽകിയ
നിന്റെ മനസ്സമാധാനം
നഷ്ടപ്പെടുത്താത്ത
ഭാഷയിലേ നീ പ്രതികരിക്കാൻ
പാടുള്ളു.

ശാരീരികാരോഗ്യവും മാനസികാരോഗ്യവും.my diary.Khaleelshamras

നിങ്ങൾ കഴിച്ച ഭക്ഷണത്തിനും
വ്യായാമത്തിനും
അനുസരിച്ചാണ്
നിങ്ങളുടെ ശാരീരികാരോഗ്യം.
എന്നാൽ നിങ്ങളുടെ
മാനസികാരോഗ്യം
പൂർണ്ണമായും
നിങ്ങളുടെ ചിന്തകൾക്കനുസരിച്ചാണ്.

കൗണ്ട് ഡൗൺ.my diary.Khaleelshamras

ഒരു താച്ചറിയിലെ
ഒരു നിമിഷത്തിലെവിടേയോ
നിന്റെ പേരുമുണ്ട്.
അന്ന് ഒരു ചരമ കോളത്തിൽ
നിന്റെ പേരുമുണ്ടാവും,
ആ ഒരു തിയ്യതിയിലേക്കുള്ള
കൗണ്ട് ഡൗൺ മാത്രമാണ്
നിന്റെ ജീവിതം.
നല്ലൊരു ജീവിതത്തിലേക്ക്
ഇവിടെ ഒരു കൊണ്ട് ഡൗണും
നടക്കുന്നില്ല.
മറിച്ച് നടക്കുന്നത്
മരണത്തിലേക്കുള്ള
കൗണ്ട് ഡൗൺ മാത്രമാണ്.

പ്രതികരണമെങ്ങിനെ?my diary.Khaleelshamras

ഏതൊരു സാഹചര്യത്തോടും
വ്യക്തിയോടും എങ്ങിനെ
പ്രതികരിക്കണമെന്നത്
നിന്റെ മനസ്സിന്റെ
തീരുമാനമാണ്.
നിയന്ത്രണവും
അവിടെയാണ്.
പ്രതികരണത്തിന്റെ ഭാഷ
നെഗറ്റീവ് ആവാതെ
നോക്കുക എന്നത്
നിന്റെ അത്യാവശ്യമാണ്.
ക്ഷമയും ആത്മസംയമനവും
പാലിച്ച്
മനസ്റ്റിനെ
പിടിച്ചു നിർത്തുക.
നിന്റെ മനസ്സിനേയും
അതിലൂടെ ജീവിതത്തേയും
നെഗറ്റീവിലേക്ക് പോവാതിരിക്കാൻ.

ഒന്നിനോടും വിട പറയുന്നില്ല.my diary.Khaleelshamras

കണ്ട കാഴ്ചകളോടോ,
വ്യക്തികളോടോ
കേട്ട ശബ്ദങ്ങളോടോ
അനുഭവിച്ച
അനുഭൂതികളോടൊ
നീ ഒരിക്കലും
വിട പറയുന്നില്ല.
അതൊക്കെ
കണ്ടും കേട്ടും അനുഭവിച്ചും
അറിഞ്ഞ അതേ നിമിഷത്തിൽ
നീ അവയെ
നിന്റെ സ്വന്തമാക്കുകയായിരുന്നു.
നിന്റെ
ഓർമ്മകളിൽ നിന്നും
എപ്പോൾ വേണമെങ്കിലും
അവയെ തിരികെ വിളിച്ച്
ആസ്വദിക്കാം.
അവയൊക്കെ നിനക്ക്
നഷ്ടപ്പെട്ടുവെന്ന് ഒരിക്കലും
കരുതാതിരിക്കുക.
അവ നഷ്ടപ്പെടുന്ന
ഒരു ദിവസം നിനക്ക്
വരാനുണ്ട്
പക്ഷെ ആ ദിവസം
നിനക്ക് നിന്നേയും
നഷ്ടപ്പെടുന്ന ദിവസമാണ്.

പോസിറ്റീവ് മനോഭാവം നിലനിർത്താൻ.positive psychology .Dr.Khaeelshamras.mf.

നമ്മുടെ മനോഭാവം നമ്മുടെ ജീവിതത്തിന്റെ
ശക്തിയാണ്. ജീവിതം ബലൂൺ ആണെങ്കിൽ അതിനെ വികസിപ്പിച്ചു നിർത്തിയ വായുവാണ് മനോഭാവം.പോസിറ്റീവ് മനോഭാവം ഉണ്ടെങ്കിൽ ജീവിതവും പോസിറ്റീവ് ആവും.
പോസിറ്റീവ് മനോഭാവം നിലനിർത്താൻ കുറച്ച് മാർഘനിർദേശങ്ങൾ.
1. ഒപ്റ്റിമിസ്റ്റ് ആവുക. സ്വന്തത്തിൽ പൂർണ്ണ വിശ്വാസം ഉണ്ടാവുക. എന്താണ് നിങ്ങളുടെ ആവശ്യമെന്നും അവയെങ്ങിനെ നേടിയെടുക്കാമെന്നും ശരിക്കറിയുക. മറ്റുള്ളവർക്കനുസരിച്ച് ചാഞ്ചാടാതിരിക്കുക.
2. ഓരോ ജീവിത പ്രശ്നത്തിൽ നിന്നും അത് പ്രതിസന്ധിയായാലും പരാജയമായാലും അതിൽ നിന്നും പഠിക്കുക, നിരാശനാവാതെ മുന്നേറുക.
3. പ്രശ്നങ്ങളല്ല പ്രശ്നം മറിച്ച് പ്രശ്ന പരിഹാരമാണ്. സമാധാനത്തോടെയും ശാന്തിയോടെയും പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുക.
4. മനസ്സിനെ പോസിറ്റീവ് സന്തേഷങ്ങൾ കൊണ്ട് ഊട്ടുക. നല്ല വായനയും നല്ല ക്ലാസുകൾ കേൾക്കലും ഒക്കെ ഇതിനു സഹായിക്കും.
5. നല്ല വ്യക്തികളുമായി കൂട്ടുകൂടുക. എന്തിനേയും എപ്പോഴും വിമർശിക്കുന്നവരല്ല
നമുക്ക് കുട്ടിന് വേണ്ടത് മറിച്ച് നമുക്ക് നല്ല അറിവും പ്രചോദനവും നൽകിയവർ ആവണം അവർ.
6. ഒരു ലക്ഷ്യമുണ്ടാവണം. ആ ലക്ഷ്യ നിർവഹണത്തിലേക്കുള്ള പ്രവർത്തികളിൽ മുഴുകി ജീവിക്കുക.
7. സമയം വിലപ്പെട്ടതാണ്. നീട്ടിവെയ്പ്പ് ആ സമയം നഷ്ട്ടപ്പെടുത്താനുള്ള പ്രേരണയാണ്. അതിലൂടെ ജീവിതവും ഒന്നും നീട്ടിവയ്ക്കാതെ ഇപ്പോൾ തന്നെ തുടങ്ങുക.

My upcoming talk preparation. Dr.khaleel shamras.

കുട്ടികൾക്ക് വേണ്ടിയുള്ള
ഒരു പ്രഭാഷണത്തിന്
കൂടുതൽ പ്രസക്തിയുണ്ട്.
മുതിർന്നവരോടുള്ള സംസാരം കേൾക്കാൻ
മുതിർന്നവർക്കേ ഇഷ്ടമുണ്ടാവൂ.
കുട്ടികൾക്കതൊട്ടും ദഹിക്കില്ല.
പക്ഷെ കുട്ടികളോടുള്ള
സംസാരം ഏറ്റവും മുതിർന്ന
പൗരനു പോലും
കേൾക്കാൻ ഇഷ്ടമാണ്.
അവർ ഏതെങ്കിലും
കുട്ടികളുടെ അച്ചനോ അമ്മയോ
മുത്തച്ചനോ മുത്തച്ചിയോ
ആണ് എന്നത് മാത്രമല്ല
അതിന് കാരന്നം.
വാക്കുകളിലൂടെ
പ്രഭാഷകൻ അവരേയും
തന്റെ കുട്ടിക്കാത്തേക്ക്
തിരിച്ചു കൊണ്ടുപോവുകയാണ്
ഇതിലൂടെ ചെയ്യുന്നത്.
അതു കൊണ്ട്
ഈ സദസ്സിലുള്ള കുട്ടികളോടാപ്പം
മുതിർന്നവർക്കും
അവരിലൊരാളായി
നല്ല ശീലങ്ങളെ അറിയാനും
പകർത്താനും
ഒരു യാത്ര തുടങ്ങാം.

Sunday, March 27, 2016

ശാന്തിയും സമാധാനവും കൈവരിക്കാൻ.my diary.Khaleelshamras

ശാന്തിയും സമാധാനവും
ആണ് ജീവിതത്തിൽ
വേണ്ടത്.
സമ്മർദ്ദം നിറച്ചു കൊണ്ട്
ജീവിച്ചാൽ
ഇത് രണ്ടും
കൈവരിക്കാൻ കഴിയില്ല.
അതുകൊണ്ട്
തികച്ചും എളിമയോടെ
സമ്മർദ്ദങ്ങളില്ലാതെ
ജീവിക്കാൻ പഠിക്കുക.

മാറ്റി ചിത്രീകരിക്കുമ്പോൾ.my diary.Khaleelshamras

നിന്നെ ആരെങ്കിലും
പേടിപ്പിക്കുകയോ
ആറോടെങ്കിലും
നിനക്ക് പേടി തോന്നുകയോ
ചെയ്യുകയാണെങ്കിൽ.
പേടിയെ ഓട്ടിയകറ്റാൻ
നീ ചെയ്യേണ്ടത്
നിന്റെ മനസ്റ്റാവുന്ന
വെള്ളിത്തിരയിൽ
ആ പേടിപ്പിക്കുന്ന
രംഗങ്ങളെ ഒരു
ഹാസ്യ ചിത്രമായി
മാറ്റി ചിത്രീകരിക്കുക.
നിനക്ക് തുരാടാണോ
പേടി തോന്നിയത്
അവരെ ഒരു കോമാളിയാക്കി
അഭിനയിപ്പിക്കുക.
ഇനി വല്ലാത്ത പക
അവരോടുണ്ടെങ്കിൽ
നിന്റെ വേലക്കാരനായും
അവരെ കാണാം.
അത് പേടിയകറ്റി
പൊട്ടിച്ചിരിക്കാനും
ശത്രുത മാറ്റി
കരുണയാക്കാനും
സഹായിക്കും.

ദീർഘായുസ്സ്.my diary.Khaleelshamras

ദീർഘായുസ്സ്
മനുഷ്യന് ഒരു പാട് ഇഷ്ടമാണ്.
പക്ഷെ
ഓരോ നിമിഷത്തേയും
ദീർഘായുസ്സിനായി
പാകപ്പെടുത്താൻ തയ്യാറുമല്ല.
അതുകൊണ്ടാണ്
ദീർഘായുസ്സ്
എന്ന വലിയ ഫലത്തെ
കാണാതെ
താൽക്കാലിക സുഖങ്ങളിലേക്ക്
മനുഷ്യൻ ചാഞ്ചാടിപ്പോവുന്നത്.
ശരീരത്തിന് ഹാനികരമായ
ഭക്ഷണ രീതികളിലേക്കും
മനസ്സിന് ഹാനികരമായ
സമർദ്ദങ്ങളിലേക്കും
അവൻ വഴിമാറുന്നത്.

സ്വയം സംസാരം.my diary. khaleelshamras

നീ ഏറ്റവും
കൂടുതൽ സംസാരിച്ചുകൊണ്ടിരിക്കുന്നത്
ആരാടാണ്?
അത് നിന്നോട് സ്വയമാണ്.
ആ സ്വയം സംസാരത്തിന്റെ
പ്രതിഫലനങ്ങളാണ്
നിന്റെ മാനസികാവസ്ഥകൾ.
നിന്റെ വികാരങ്ങൾ
അവയുടെ പ്രതിഫലനമാണ്
നിന്റെ വേദനകളും
മുശിപ്പും
എല്ലാമെല്ലാം
ആ സ്വയം സംസാരത്തിന്റെ
പ്രതിഫലനങ്ങൾ ആണ്.
അതുകൊണ്ട് തന്നെ
നിനക്ക് നന്നാവണമെങ്കിൽ
ആ സ്വയംസംസാരം നന്നാക്കുക.

ചർച്ചാ വിഷയം.

നിന്റെ മനസ്സിൽ
ഓരോ നിമിഷവും
ഓരോരോ ചർച്ചകൾ
നടന്നുകൊണ്ടിരിക്കുകയാണ്.
അതിനെ ഏറ്റവും ഫലപ്രദമാക്കാൻ
നീ ചെയ്യേണ്ടത്
അവിടെ ചർച്ച ചെയ്യപ്പെടാൻ
വിഷയങ്ങൾ നിർണ്ണയിക്കുക എന്നതാണ്.
ആ വിഷയങ്ങൾ
തികച്ചും പോസിറ്റീവ് ആയിരിക്കണം.
നിന്റെ അറിവ് വർദ്ധിപ്പിച്ചതും
സ്നേഹത്തെ
തട്ടിയുർത്തിയതും
ആയിരിക്കണം.

ഉറങ്ങുന്നതിനു മുമ്പ്.my diary. khaleelshamras

ഉറങ്ങുന്നതിന് മുമ്പ്
ബെഡും ബെഡ്ഷീറ്റും
മത്രം വൃത്തിയാക്കിയാൽ പോര.
മനസ്സും വൃത്തിയാക്കണം.
എല്ലാ അനാവശ്യ ചിന്തകളേയും
വെടിഞ്ഞ്
വളരെ ശാന്തനായി
സ്വതന്ത്രനായി
നിദ്രയിലേക്ക്
പ്രവേശിക്കണം.

ഉത്തരവാദിത്വം.my diary. khaleelshamras

ജീവിതത്തിൽ ഏതൊരു പ്രശ്നം ഉണ്ടായാലും
അതിന്റെ ഉത്തരവാദിത്വം
മറ്റൊരാളുടേയോ
ഭാഹ്യ സാഹചര്യത്തിന്റേയോ തലയിൽ
കെട്ടിവെക്കുക
എന്നത്
തോറ്റ് തിരിച്ചോടൽ ആണ്.
മറിച്ച് അതിന്റെ
ഉത്തരവാദിത്വം
സ്വയം ഏറ്റെടുത്ത്
അതിനെ തിരുത്താനും
ദൈര്യത്തോടെ നേരിടാനുമുള്ള
ശ്രമം
ജീവിതത്തെ
മുന്നോട്ട് മുന്നോട്ട്
നയിക്കലാണ്.

മാലിന്യങ്ങൾ തിന്നുന്നവർ.my diary.Khaleelshamras

സെപ്റ്റിക്ക് ടാങ്ക് തുറന്ന്
അതിലെ മാലിന്യങ്ങൾ
കോരിയെടുത്ത്
ഭക്ഷിക്കുന്നവരെ കണ്ടിട്ടുണ്ടോ?
കേട്ടിട്ടുതന്നെ അറുപ്പാവുന്നു ലേ ?
എന്നാൽ അതിലും
അറുപ്പുണ്ടാക്കുന്ന
മാലിന്യങ്ങളെ
ആർത്തിയോടെ തിന്നു കൊണ്ടിരിക്കുന്ന
കുറേ ആൾക്കാർ നമ്മുടെ
സമൂഹത്തിൽ ഉണ്ട്.
ഏതോ നൈമിഷികമായ വികാരം കൊണ്ടും
അറിവില്ലായ്മ കൊണ്ടും
പലരുടേയും നാവുകളിൽ നിന്നും
വന്ന വാക്കുകളെ
വീണ്ടും വീണ്ടും
ചർച്ചക്കെടുത്ത്
കുത്തിനോവിക്കുന്നവരാണ്
ഇത്തരം ആൾക്കാർ.

Thursday, March 24, 2016

നിന്റെ ജീവിതത്തിന് വലിയ അർത്ഥങ്ങൾ നൽകുന്ന ചെറിയ കാര്യങ്ങൾ.my diary khaleekshamras

ഒരു പക്ഷെ
എതെങ്കിലും ഒരാൾക്ക്
നീ കൈമാറിയ ആശ്വാസത്തിന്റെ
ഒരു വചനമായിരിക്കാം.
അറക്കങ്കിലുമൊക്കെ
അവരിലെ സ്നേഹത്തെ
തട്ടിയുണർത്താൻ
നീ നൽകിയ ഒരൊറ്റ
പുഞ്ചിരിയായിരിക്കാം.
ആർക്കെങ്കിലുമൊക്കെ
ഉപകരിച്ച നിന്റെ
സമ്പാദ്യത്തിൽ നിന്നുമുള്ള
ചെറിയൊരു നാണയ തുട്ടായിരിക്കാം.
അല്ലെങ്കിൽ
നീ നൽകിയ അഭിവാദ്യമായിരിക്കാം.
അങ്ങിനെയെന്തെങ്കിലും
ചെറിയൊരു കാര്യമായിരിക്കാം
നിന്റെ ജീവിതത്തിന്
ഭുമിയിലുള്ള അർത്ഥം.
അതു കൊണ്ട്
ചെറുതെങ്കിലും
ജീവിതത്തെ വലിയ അർത്ഥമുറ്റതാക്കുന്ന
അത്തരം കാര്യങ്ങളിൽ
മുഴുകുക.

Wednesday, March 23, 2016

തിരികെ പോയി ഇപ്പോൾ ജീവിക്കുക.my diary. khaleelshamras

നിന്റെ ജീവിതത്തിൽ
കഴിഞ്ഞു പോയ ഒരുപാട്
നല്ല അനുഭവങ്ങളിലേക്കും
കാലത്തിലേക്കും
കൈ പിടിച്ചു കൊണ്ടുപോവാൻ
ഒരു കൈതാങ്ങായി
ഓരോ നിമിഷവും
എന്തെങ്കിലും ഒക്കെയുണ്ടാവും.
ചിലപ്പോൾ മുമ്പെങ്ങോ
കേട്ട ഒരു പാട്ടായിട്ടാവാം.
മുമ്പെങ്ങോ ഒപ്പമുണ്ടായിരുന്ന
ഒരു കൂട്ടുകാരനായിട്ടാവാം.
ഏറ്റവും കൂടുതൽ
സ്വന്തം മനസ്സിൽ നിന്നും
വരുന്ന ഓർമ്മകൾ ആയിട്ടാവാം.
ആരും എന്തും
നിന്നെ ആ വസന്തകാലങ്ങളിലേക്ക്
ആനയിച്ചാലും
കൂടെ അങ്ങോട്ട്
തിരികെ യാത്രയാവുക.
പക്ഷെ ഇപ്പോഴത്തെ
ജീവിത സാഹചര്യങ്ങളേയും
കൂടെ കൂട്ടുക.
ആ മനോഹരമായ
മാനസിക കാലാവസ്ഥകളിൽ
നിന്റെ ഇപ്പോഴത്തെ ജീവിതം
ജീവിക്കുക.

തർക്കിക്കൽ എന്ന സ്വഭാവ വൈകല്യം.my diary. khaleelshamras

സ്വന്തം ഭാര്യയോട്
പലപ്പോഴും തർക്കിച്ചു കൊണ്ടിരിക്കുന്ന
ഭർത്താവ്
തന്റെ സമൂഹത്തിലെ
അവസ്ഥ ചിന്തിക്കുന്നത് നല്ലതാണ്.
സമൂഹത്തിൽ
നിത്യേന കണ്ടു കൊണ്ടിരിക്കുന്ന
വ്യക്തികളോടും ഇതേ പോലെ
തർക്കിക്കാൻ തയ്യാറാവുമോ?
ഇല്ല.
അപ്പോൾ അവർക്ക് കൊടുക്കുന്ന
സ്ഥാനം പോലും
ഭാര്യക്ക് കൊടുക്കുന്നില്ല
എന്നല്ലേ അതിനർത്ഥം.
തർക്കിക്കുക എന്നത്
ഏതൊരു മനുഷ്യന്റേയും
ഏറ്റവും മോശമായ
സ്വഭാവ വൈകല്യമാണ്.
ഈ വൈകല്യമുള്ളവർ
തങ്ങളുടെ നിയന്ത്രണത്തിലുള്ള
ജീവിത വേദികളിൽ അതെടുത്ത്
ശരിക്കും പ്രയോഗിക്കും
ഭാര്യയും കുട്ടികളും
ആണ് പലപ്പോഴും
ഇത്തരം സ്വഭാവ വൈകല്യങ്ങൾക്ക്
വിധേയരാവാറ്.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...