പരീക്ഷാക്കാലം സുന്ദരം. Mydiary.khaleelshamras

കുട്ടിക്കാലത്ത് ഒരു പാട്
പേടിയോടെ കണ്ട നാളുകൾ
ആയിരുന്നു
സ്കൂളിലെ പരീക്ഷാക്കാലം.
പക്ഷെ ഇന്ന് കുറേ വർഷങ്ങൾക്കു
ശേഷം
പിറകോട്ട് നോക്കുമ്പോൾ
ജീവിതത്തിലെ അതി മനോഹരങ്ങളായ
മുഹൂർത്തങ്ങളിൽ
പരീക്ഷാക്കാലവും സ്ഥാനം
പിടിച്ചിരിക്കുന്നു.
ബാത്ത് റൂമിൽ പോവുമ്പോഴും
കുളിക്കാനായി
ഒരു കയ്യിൽ തോർത്തു മുണ്ടും
മറ്റേ കയ്യിൽ സോപ്പും
പിന്നെ പ്രധാന പോയിന്റുകൾ
എഴുതിയ ചെറിയ കുറിപ്പുകളും
പിടിച്ച് ഗ്രാമത്തിലെ പുഴയിൽ
കുളിക്കാൻ
പോയതും ഒക്കെ
ജീവിതത്തിലെ അതി മനോഹര ചിത്രങ്ങളായി
മനസ്സിൽ തെളിയുന്നു.
ഉറക്കം വരാതിരിക്കാൻ
ബക്കറ്റിലെ വെള്ളത്തിൽ കാലു വെച്ചതും
പഠന മുറിയിൽ
ചന്ദനത്തിരി കത്തിച്ച്
സുഗന്ധം പരത്തിയതും,
മനോഹരമായ കടലാസിൽ അച്ചടിച്ച
മോഡൽ ചോദ്യപേപ്പറുകൾ
മനസ്സിന്റെ അലമാറയിൽ
ഇന്നും സൂക്ഷിച്ചിരിപ്പുണ്ട്.
എന്നെന്റെ ജീവിതത്തിൽ വന്നണിഞ
സൗഭാഗ്യങ്ങൾ കാണുമ്പോൾ
ആ പരീക്ഷാക്കാലങ്ങളോട്
ഒരായിരം നന്ദി പറയാൻ
തോന്നുകയാണ്.
പരീക്ഷക്ക് തയ്യാറെടുക്കുന്ന
ഓരോ കുട്ടിയോടും
അനുഭവങ്ങളുടെ വെളിച്ചത്തിൽ
പറയാനുള്ളത്.
പേടിക്കേണ്ട കാലമല്ല പരീക്ഷാക്കാലം.
മറിച്ച് അത് പഠിക്കേണ്ട കാലമാണ്.
സന്തോഷത്തോടെ പഠിക്കേണ്ട കാലം.
ജീവിതത്തിൽ എന്നെന്നും
ഓർക്കുന്ന സുന്ദര കാലം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്