കാലിനെ ഉപയോഗപ്പെടുത്താം.my diary.khaleelshamras

തറവാട്ടിൽ നിന്നും വല്യുമ്മ കൈകൊണ്ട് കോരി ക്കുടിപ്പിച്ച
പത്തു മണി കഞി കുടിച്ച്
സ്കൂളിലേക്കുള്ള യാത്ര.
ഇന്നത്തെ ഏത് വിനോദയാത്രയേക്കാളും
മനോഹരവും സന്താഷകരവും
ആയിരുന്നു ആ യാത്ര.
ഒരു പക്ഷെ
വീട്ടുമുറ്റത്ത് നിന്നും വണ്ടി കയറി
സ്കൂൾ മുറ്റത്ത് ചെന്ന്
ഇറക്കി കൊടുക്കുന്ന ഇന്നത്തെ
കുട്ടികളോട് ഇതൊക്കെ
പറഞ്ഞാൽ അതൊരു അൽഭുതം തന്നെ യായിരിക്കും.
അന്ന് ഇത്ര വലിയ റോഡുകളോ
സ്കൂൾ ബസുകളോ ഇല്ലായിരുന്നു.
ഒരു പാട് വയലുകൾ താണ്ടിയും
തോടുകൾ കടന്നുമൊക്കെ വേണം
സ്കൂളിൽ എത്താൻ.
അതിനിടയിൽ വയലുകളെ പരസ്പരം
വേർതിരിക്കുന്ന
ഒരു ചെറിയ വഴി മതിൽ ഉണ്ടാവും.
പലപ്പോഴും സമയത്തിന് സ്കുളിൽ എത്തണമെങ്കിൽ,
അതിലൂടെ ഓടണം.
പലപ്പോഴും ഞാൻ വീഴാറുമുണ്ട്.
അതുകൊണ്ട് തന്നെ
എന്റെ പാന്റിന്റെ മുട്ടിന്റെ ഭാഗത്ത്
ആ വീഴ്ച്ചകൾ ഒരു പാട്
ബാക്കിയാക്കും.
അതുകണ്ട്
ബസിന്റെ ബോർഡ് എന്ന്
എന്നെ പരിഹസിച്ചു കളിയാക്കും.
കുറച്ചൊക്കെ ആദ്യം വിഷമം തോന്നാറുണ്ടായിരുന്നുവെങ്കിലും
പിന്നീട് അത് പതിവായപ്പോൾ വിഷമവും പോയി.
ഇന്നത്തെ കാലവുമായി
തട്ടി നോക്കുമ്പോൾ
വളരെ ആരോഗ്യകരമായ ഒരു ബാല്യമായിരുന്നു ആ കാലഘട്ടം.
ഇന്ന് ഏറ്റവും പ്രധാനപ്പെട്ടതായിട്ടും
വ്യായാമത്തിനായി
സമയം കണ്ടെത്താൻ മടിച്ചു
നിൽക്കുന്ന ഈ സമയത്തിന്
വ്യായാമം ജീവിതത്തിന്റെ
ഭാഗമായ ആ ബാല്യകാലത്തെ
സമർപ്പിക്കുകയാണ്.
നടക്കാനുള്ള കാലുകൾക്ക്
പകരം ചക്രങ്ങളും ഇന്ധ ടാങ്കും
പിടിപ്പിച്ച ഒരവസ്ഥയിലേക്ക്
ഇനിയും മനുഷ്യൻ മാറിയിട്ടില്ല.
അങ്ങിനെ ഒരവസ്ഥ വരാനുള്ള
സാധ്യത അതി വിദുരമല്ല.
കാരണം മനുഷ്യൻ കാൽ കൊണ്ടുള്ള
ഉപയോഗം പുർണ്ണമായും നിർത്തുമ്പോൾ,
കാറിന്റെ അടുത്ത് പോയി
അതിലേക്ക് കയറാനുള്ള
നടത്തം പോലും
അവന് ബുദ്ധിമുട്ടുള്ളതാവുമ്പോൾ
അതേ മനുഷ്യന്റെ
കച്ചവട മനസ്സ്
കാലാനു താഴെ ചക്രവും
തലപ്പാവിനു മുകളിൽ
സോളാറും പോക്കറ്റിൽ
മൈക്രോ ബാറ്ററിയും
ഒക്കെയുള്ള ഒരു വസ്ത്രധാരണ രീതി
ഫാഷൻ ആക്കി കൂടായ്കയില്ല.
അതിനു മുമ്പേ മുമ്പുള്ള
തലമുറകൾ തങ്ങളുടെ കൈകാലുകളെ
പരമാവധി ഉപയോഗപ്പെടുത്തിയ പോലെ
നാം ഉപയോഗപ്പെടുത്തിയേ പറ്റൂ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras