നിന്നിലെ ഗുണങ്ങൾ.my diary. khaleelshamras

ജീവിതത്തിൽ ഒരാളോട്
നല്ല രീതിയിൽ സംസാരിക്കാൻ
പറ്റുന്ന ഏതൊരു വ്യക്തിക്കും.
അതേ രീതിയിൽ
ഒരു ഭയവുമില്ലാതെ
വലിയ ഏതൊരു ജനാവലിയോടും
സംസാരിക്കാൻ കഴിയുന്നതാണ്.
ജീവിതത്തിൽ ഒരാളോട് ക്ഷമ കാണിക്കാൻ
കഴിഞാൽ അതേ ക്ഷമ
മറ്റേതൊരാളോടും
കാണിക്കാൻ കഴിയുന്നതാണ്.
ജീവിതത്തിൽ ഏതെങ്കിലും
ഒരാളെ സ്നേഹിക്കാൻ കഴിഞ്ഞ
ഏതൊരാൾക്കും മറ്റേതൊരാളോടും
അതേ സ്നേഹം കാണിക്കാൻ
കഴിയുന്നതാണ്.
ഒരാളോട് വിട്ടുവീഴ്ച്ച ചെയ്ത
ഒരാൾക്കും മറ്റേതൊരാളോടും
അതേ വിട്ടുവീഴ്ച്ച ചെയ്യാവുന്നതാണ്.
കാരണം ആ ഗുണങ്ങളൊക്കെ
നീ പുറത്തു നിന്നും കണ്ടെത്തിയ ഒന്നല്ല
മറിച്ച് നിന്റെ ഉള്ളിലെ വിലപ്പെട്ട
സമ്പാദ്യങ്ങളാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്