അസൂയക്ക് മരുന്ന്.my diary. khaleelshamras

ഒരേ മേഘലയിലും
പദവിയിലും ഉള്ളവർക്കിടയിൽ അസൂയ
തലപൊക്കാനുള്ള
സാധ്യത വളരെ കൂടുതൽ ആണ്.
അത് ജീവിതത്തിൽ
ഒരിക്കൽ പോലും കാണാത്തവർക്കിടയിൽ
പോലും ഉണ്ടാവും.
ഭാഹ്യ സാഹചര്യങ്ങളോ
സാമ്പത്തിക നേട്ടങ്ങളോ
ഭയമോ
സ്വാർത്ഥതയോ ഒക്കെ
അതിന് പ്രചോദനമാവുമെങ്കിലും
അപക്വമായതും വികലമായതുമായ
സ്വന്തം മനസ്സ് തന്നെയാണ്
അസൂയ ഉണ്ടാക്കുന്നത്.
അസൂയ യിലേക്ക് നയിക്കുന്ന
ഏതൊരു ചിന്തയേയും
ആദ്യമേ വഴിതിരിച്ചു വിesണ്ടതുണ്ട്.
ഞാൻ ഒ.കെ യാണ് മറ്റുള്ളവരും
ഒ.കെ യാണ് എന്ന
കാഴ്ച്ചപ്പാടിൽ മനസ്സിനെ ഉറപ്പിച്ചു
നിർത്തുക എന്നതാണ് നിനക്ക്
ചെയ്യാനുള്ളത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്