ഞാനും കരയുകയായിരുന്നു.My diary. Khaleelshamras

വിളികേൾക്കാൻ കഴിയാത്തയത്രയും
ദുരത്തേക്ക്
ആശുപത്രിയിലെത്തിയപ്പോഴേക്കും
ആ അമ്മ
യാത്രയായി കഴിഞ്ഞിരുന്നു.
ഒരു പാട് പ്രശ്നങ്ങളുടെ
നടുവിൽ
വെന്തുരുകി നിൽക്കുന്ന
ഒരു മനസ്സുമായി
ജീവിക്കുകയായിരുന്നതിനാൽ
അതിൽ ടെൻഷനായി
മയങ്ങുകയാണ് എന്നേ
പ്രിയപ്പെട്ടവരൊക്കെ
കരുതിയിരുന്നുള്ളു.
അല്ലെങ്കിലും
രോഗിയായി കുറേ നാൾ
കിടപ്പിലായ ഒരാളുടെ മരണം
ആർക്കും പെട്ടെന്ന്
പൊരുത്തപ്പെടാം
പക്ഷെ
പെട്ടെന്നുള്ള മരണം
അങ്ങിനെയല്ല
അതാർക്കും
പൊരുത്തപ്പെടാൻ കഴിയില്ല.
മരിച്ചുവെന്നത് അംഗീകരിക്കാനും
കഴിയില്ല.
പലപ്പോഴും അത്തരം
മരണങ്ങൾ
പ്രഖ്യാപിക്കാൻ പോലും
ഡോക്ടർമാർക്ക് ധൈര്യം
വരാറില്ല.
മിടിപ്പില്ല, ശ്വാസമില്ല എന്നൊക്കെ
ഞാൻ പറത്തു.
CPR കൊടുത്തു കൊണ്ടിരുന്നു.
കണ്ണിലെ കൃഷ്ണമണികളിൽ
ലൈറ്റടിച്ചപ്പോഴേ
വ്യക്തമാണ് മരിച്ചിട്ട്
ഏതാണ്ട് കുറച്ച് സമയമായി എന്ന്.
എന്നാലും ഞാൻ
അവരുടെ ഹൃദയത്തിൽ
ആഞ്ഞു കുത്തി.
ആ ശക്തമായ ശബ്ദം കേട്ട്
മരണത്തിന്റെ മാലാഖമാർ
ആ ആത്മാവിനെ
ശരീരത്തിലേക്ക് തിരികെ ഏൽപ്പിച്ചാലോ.
എന്നെ കൊല്ലാനുള്ള ദേശ്യത്തോടെ
ഒരു പെൺകുട്ടി എന്റെ
അടുത്തേക്ക് ഓടി വന്നു.
ശ്വാസമില്ല എന്ന്
പറഞ്ഞത് അവൾക്ക്
പൊരുത്തപ്പെടാൻ കഴിഞില്ല.
എനിക്കും അവളുടെ വികാരം
മനസ്സിലാക്കാവുന്നതേയുള്ളു.
കാരണം പുറത്തു
മരണവാർത്ത പ്രഖ്യാപിക്കുമ്പോഴും
ഞാനും അവളുടെ സ്ഥാനത്തു തന്നെയായിരുന്നു.
ആ അമ്മയുടെ പ്രിയപ്പെട്ട
മകളെ പോലെ
ഞാനും കരയുകയായിരുന്നു.
ആർക്കും
എന്തായാലും വരുന്ന
ഈ ഒരവസ്ഥയെ കുറിച്ച്
ചിന്തിക്കുകയായിരുന്നു.
മനുഷ്യന്റെ
എല്ലാ മോഹങ്ങളും
സ്വപ്നങ്ങളും
വീണുടഞ്ഞു പോവുന്ന മരണം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്