ദൈവത്തിൽ നിന്നും മനുഷ്യരെ അകറ്റാൻ കുറേ സംഘടനകൾ.my diary. khaleelshamras

മിക്ക മത സംഘടനകളും
മനുഷ്യരോട് ഏറ്റവും അടുത്തു
കിടക്കുന്ന ദൈവത്തോട്
അടുപ്പിക്കുന്നതിനേക്കാൾ
ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
അവരെ ദൈവത്തിൽ
നിന്നും അകറ്റാനാണ്
എന്നു തോന്നുന്നു.
കാരുണ്യത്തെ കുറിച്ചും
സമാധാനത്തെ കുറിച്ചും
നാൾക്കുനാൾ വായ കൊണ്ട്
പ്രസംഗിച്ചു നടക്കുമ്പോഴും.
അവർ അവരൊഴികെയുള്ള
സംഘടനകളെയൊക്കെ
ശത്രുപക്ഷത്ത്
നിർത്തി
അവക്കെതിരെ അണികളുടെ
മനസ്സിൽ വികാരം രൂപപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
അത്തരം അണികളിൽ
ദൈവത്തിനേറ്റവും ഇഷ്ടപ്പെട്ട കരുണയോ
സമാധാനമോ ഉണ്ടാവാനോ
ദൈവത്തോട് അടുക്കാനോ
ഉള്ള സാധ്യത വളരെ കുറവാണ്.
നന്മ ആര് ചെയ്താലും
പ്രോൽസാഹിപ്പിക്കാനും
നൻമകൾക്കായി
ഒത്തൊരിമിക്കുന്നതിനും പകരം
പരസ്പരം പോരായ്മകൾ
കണ്ടെത്താൻ ശ്രമിക്കുമ്പോൾ
അണികളിൽ
അവർ പണിതെടുക്കുന്ന
ദൈവത്തിന് ഇഷ്ടമില്ലാത്ത
പകയുടെ വഴികൾ
ദൈവത്തിൽ നിന്നും
മുഖം തിരിഞ്ഞു നിൽക്കാൻ
വലിയൊരു വിഭാഗം മനുഷ്യരെ
പ്രേരിപ്പിക്കുന്നത്
അവർ കാണാതെ പോവുകയാണോ
അല്ലെങ്കിൽ
സാമ്പത്തിക, അധികാര
മേൽക്കോയ്മ നിലനിർത്താൻ
കണ്ടില്ലെന്ന്
നടിക്കുകയാണോ?

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras