ക്ഷമയുടെ കരുത്ത് കാണിക്കേണ്ട അപൂർവ്വ നിമിഷങ്ങൾ.my dairy. khaleelshamras

നീ പഠിച്ച അറിവും,
നീ ആർജ്ജിച്ചെടുത്ത മനക്കരുത്തും
നിന്റെ പ്ലാനുകളും
ഒന്നും
ഫലിക്കാതെ
അതിന്റെ നേരെ വിപരീത ദിശയിൽ
ജീവിതം ചലിച്ചു പോവുന്ന
അപൂർവ്വം ചില നിമിഷങ്ങൾ ഉണ്ട്.
ശരിക്കും നിന്റെ ക്ഷമയുടെ
കരുത്ത്
പ്രാക്ടിക്കൽ ആയി പ്രയോഗിക്കേണ്ട
ശരിയായ നിമിഷങ്ങൾ ആണ് അത്.
മനസ്സിന് മുറിവേൽപ്പിക്കുന്ന കാര്യങ്ങൾ
മാത്രം ചുറ്റും പ്രതിഫലിച്ചു നിൽക്കുന്ന
അത്തരം നിമിഷങ്ങളിൽ
ശരിക്കും ശ്രദ്ധിച്ചിട്ടില്ലെങ്കിൽ
നിന്റെ മനസ്സിലെ നല്ല ദർശനങ്ങളുടേയും
ക്ഷമയുടേയും ഒക്കെ വേലിക്കെട്ട് തകർത്ത്
കോപവും പേടിയും അസൂയയും
പിടിവാശിയും ഈഗോയും
ഒക്കെ പുറത്തു വരും.
അതിൽ നീ തകർന്ന് തകർന്ന്
തരിപ്പണമാവും.
പക്ഷെ ക്ഷമയും വിട്ടുവീഴ്ച്ചയും
നല്ല കേൾവിക്കാരനും
ആ പ്രതിസന്ധിയുള്ള നിമിഷങ്ങളെ
ഏതോ ഒരു ഭാവിയുടെ കണ്ണുകൾ കൊണ്ട്
നോക്കി കാണാനും.
നിന്നെ വിഷമിപ്പിക്കുന്ന വ്യക്തിയെ
ഏതോ ഒരു ദിവസം മരിച്ചു കിടക്കുന്ന
അയാളുടെ അവസ്ഥയിൽ
ഇപ്പോഴേ നോക്കി കാണാനും
ഒക്കെ കഴിഞാൽ
ഇത്തരം പ്രശ്നങ്ങൾ കൊണ്ട് മനസ്സിനുണ്ടാവുന്ന
പ്രകമ്പനങ്ങൾ ഒരു പരിധി വരെ
ഇല്ലാതാക്കാൻ പറ്റും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്