മരണമെന്ന വാഹനം.മൈ ഡയറി.khaleelshamras.

ജീവിതമാവുന്ന
റോഡിലൂടെ
അവരൊക്കെ യാത്ര ചെയ്യുകയാണ്.
പല തരം വാഹനങ്ങളിലായിട്ടാണ്
യാത്ര.
ചിലർ വളരെ വിലപിടിച്ച വാഹനങ്ങളിൽ,
മറ്റു ചിലർ
തീരെ വില കുറഞ്ഞ
വാഹനങ്ങളിൽ.
ചിലർ കാലനടയായി.
പലരും പലതിലും
അഹങ്കരിച്ചു കൊണ്ടാണ്
വാഹനം ഓടിക്കുന്നത്.
ആർഭാട വാഹനമോടിക്കുന്ന
ആൾ അതിലും
വിലകുറഞ്ഞ വാഹനത്തെ
നോക്കിയും
അവരാണെങ്കിൽ കാൽനടക്കാരെ
നോക്കിയും.
പക്ഷെ ഈ കൊച്ചു യാത്ര കഴിഞ്ഞ്
എല്ലാവർക്കും പോവാനുള്ളത്
ഒരേ വഴിയിലും
വാഹനത്തിലുമാണ്.
മരണമെന്ന വാഹനത്തിൽ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്