രോഗം മനസ്സിലായപ്പോൾ.മൈ ഡയറി.khaleelshamras

പണ്ട് ഞാൻ സോഷ്യൽ മീഡിയകളിൽ
ഒരു പാട് തർക്കിച്ച്
സമയം ചിലവഴിച്ച ഒരു പാട്
നാളുകൾ ഉണ്ടായിരുന്നു.
എന്റെ മനസ്സിലെ കാഴ്ച്ചപ്പാടുകൾക്കും
ഇഷ്ടങ്ങൾക്കും വിരുദ്ധമായതിനെ
വിമർശിച്ചുകൊണ്ടിരിക്കാൻ
ഒരു പാട് സമയം വിനിയോഗിച്ച നാളുകൾ.
ഞാനിഷ്ടപ്പെട്ടതിനെ
വിമർശിച്ചവർക്ക് അറിവിന്റെ
അടിസ്ഥാനത്തിൽ അല്ലാതെ
വികാരത്തിന്റെ അടിസ്ഥാനത്തിൽ
പ്രതിരോധിച്ച നാളുകൾ.
ഇത്തരം പ്രതികരണങ്ങൾ
എനേറെയും മറ്റുള്ളവരുടേയും
മനസ്സിനെ ബാധിച്ച രോഗങ്ങൾ
ആണെന്ന് തിരിച്ചറിയാതെ പോയ നാളുകൾ
ആയിരുന്നു അവ.
ശരീരത്തെ കുറിച്ചും
അതിന്റെ രോഗങ്ങളെ കുറിച്ചും
ഒരുപാട് പടിച്ചെങ്കിലും
അതിലും വിശാലവും
ഏതൊരു മനുഷ്യന്റെയും
യഥാർത്ഥ അവനായ മനസ്സിനെ കുറിച്ച്
പഠിക്കാൻ ശ്രമിച്ചില്ല.
ശ്രമിച്ചിരിന്നുവെങ്കിൽ
അന്നേ രോഗങ്ങളെ രോഗമായി കണ്ടെത്തി
തിരുത്താമായിരുന്നു.
ഇന്നും ഞാൻ തർക്കിച്ചവരൊക്കൊ
എനിക്കു ചുറ്റും ഉണ്ട്.
പക്ഷെ ആരുമെന്നോട്
തർക്കിക്കാറില്ല.
അവരൊക്കെ മാറി
എന്ന് അതിനർത്ഥമില്ല.
ഞാനെന്റെ ശ്രദ്ധാകേന്ദ്രം
മാറ്റിയെന്നേ അതിനർത്ഥമുള്ളു.
അവരൊക്കെ ഇന്നും
തങ്ങളിലെ രോഗാവസ്ഥ
തിരിച്ചറിയാതെ
തർക്കിച്ചും കുറ്റപ്പെടുത്തിയും
ജീവിച്ചു കൊണ്ടേയിരിക്കുന്നു.
അവരെ ശാന്തരാക്കേണ്ട
ഒന്നു കൊണ്ട്
ശാന്തിയെ തന്നെ നഷ്ടപ്പെടുത്തിയും
സമാധാനം നൽകേണ്ട
ഒന്നു കൊണ്ട്
സമാധാനം തന്നെ നഷ്ടപ്പെടുത്തിയും
ജീവിച്ചു കൊണ്ടേയിരിക്കുന്നു.
അങ്ങിനെ ഒരവസ്ഥയിലേക്ക്
തിരിച്ചു പോവാൻ
മനസ്സിനെ ഒരിക്കലും
അനുവദിക്കാതിരിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras