ജീവൻ ട്രാൻസ്പ്ലാന്റ് ചെയ്ത് പോവുന്നവർ.dr ഷാജു എന്ന മനുഷ്യസ്നേഹിയുടെ ആദര സൂചകമായി നൽകുന്ന അവാർഡ് ഞാനാണ് സമ്മാനിക്കുന്നത്. അതുമായി ബന്ധപ്പെട്ട ഡയറി. Khaleel Shamras

പലരും മരിച്ചു പോവും.
ചിലർ മരിക്കുമ്പോഴും
അവരിലെ വിലപ്പെട്ട എന്തൊക്കെയോ
ഇവിടെ ഭാക്കി വെച്ച് പോവും.
അവർ ചെയ്തുപോന്ന
നന്മ നിറഞ്ഞ പ്രവർത്തികൾ
ആരെങ്കിലുമൊക്കെ ഏറ്റുപിടിക്കുമ്പോഴാണ്.
ജീവന്റെ ഒരംശം മറ്റാർക്കൊക്കെയോ
ട്രാൻസ്പ്ലാന്റ് ചെയ്ത്
അവർ യാത്രയാവുന്നത്.
കണ്ണ് ദാനം ചെയ്തവരുടെ
കണ്ണ് കൊണ്ട് മറ്റാരൊക്കെയോ
ലോകത്തെ വിസ്മയ കാഴ്ച്ചകൾ
മതിവരുവോളം കണ്ട പോലെ.
കിഡ്നി ദാനം
ചെയ്തവരുടെ കിഡ്നി
മറ്റാർക്കൊക്കെയോ
ശരീരത്തിലെ
അരിപ്പ ആയ പോലെ.
ഹൃദയം ദാനം
ചെയ്തവരുടെ ഹൃദയം
മറ്റാർക്കൊക്കെയോ
ജീവൻ നിലനിർത്തിയ
രക്തത്തിന്റെ ടാങ്കുകൾ ആയ പോലെ.
മനുഷ്യ സ്നേഹത്തിനായി
നില നിന്ന്
സാമുഹ്യ കാരുണ്യ പ്രവർത്തനങ്ങളിൽ
മുഴുകിയവർ ശരിക്കും
യാത്രയാവുന്നത്
അതിൽ ഒരു ജനതയും
കുടുംബവും മാതൃക കണ്ടെത്തുമ്പോൾ
ശരിക്കും അവർ
തങ്ങളുടെ ജീവന്റെ
ഒരംശം
മറ്റുള്ളവരിലേക്ക് കൈമാറിയാണ്
പോവുന്നത്.
ഇങ്ങിനെ ഒന്ന്
മനുഷ്യ ജന്മങ്ങളിലേക്ക്
കൈമാറാൻ എന്തുണ്ട്
എന്ന് നീ സ്വയം ചോദിക്കുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras