എന്തുണ്ട് ഭാക്കി വെക്കാൻ. A diary, related to the death of Malayalam poet.O.N.V sir, by Dr Khaleelshameras

തൂലിക പിടിച്ച
ആ കൈകൾ മരിച്ചു പോയി.
അക്ഷരങ്ങളിലൂടെ
ആയിരങ്ങളുടെ ഹൃദയങ്ങളിലേക്ക്
ആശ്വാസത്തിന്റെ
കാവ്യങ്ങൾ ഉദിച്ച
ആ തലച്ചോറും മരിച്ചു പോയി.
പക്ഷെ അത്രയേ അദ്ദേഹത്തിനു
ചെയ്യാനുണ്ടായിരുന്നു.
മരിച്ചു പോവേണ്ടിയിരുന്ന
ആ മനസ്സിൽ നിന്നും
ശരീരത്തിൽ നിന്നും
ഇത്രയേ അദ്ദേഹത്തിനു
ചെയ്യേണ്ടതുള്ളായിരുന്നു.
പക്ഷെ അദ്ദേഹം
ഇവിടെ ഭാക്കിയാക്കുന്ന
ഒന്നുണ്ട്
ഒരിക്കലും മരിക്കാത്ത
അദ്ദേഹത്തിന്റെ കവിതകൾ.
നീ
ഇന്നും മരിക്കാതെ
ഇതേ ഭൂമിയിൽ
ജീവിക്കുന്നു.
സമയം എല്ലാ വിഭവങ്ങളും ഒരുക്കി
നിനക്ക് കൂട്ടിനുമുണ്ട്.
ഒന്നു നിന്നോട് സ്വയം ചോദിക്ക്?
മരണത്തെ പേടിച്ച് സമയം
കളയാതെ
എന്തുണ്ട് നിനക്ക്
മരിച്ചു പോവുമ്പോൾ
ഈ ഭുമിയിൽ
നിന്റെ ഓർമ്മകൾ നിലനിർത്താനായി
ഭാക്കി വെക്കാൻ?
.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്