Monday, February 29, 2016

മനുഷ്യ മനസ്സ്.positive psychology. Dr.Khaleelshamras

മനുഷ്യ മനസ്സിനെ
മൂന്നായി തരം തിരിച്ചിരിക്കുന്നു.
ബോധ മനസ്സ്,
ഉപബോധമനസ്സ്,
അബോധ മനസ്സ്.
7% വരുന്ന ബോധ മനസ്സിനെ
നമ്മെ നാം ആക്കുന്ന
ഉള്ളിലെ ഉപബോധ, അബോധ
മനസ്സിലേക്കുള്ള കവാടമെന്നോ
വാച്ച് മാൻ എന്നോ
വിളിക്കാം.
തിരിച്ചറിവും ശ്രദ്ധയും
വേണ്ടത് ഇവിടെയാണ്.
ഇവിടെ ചിന്തകളെ തിരഞ്ഞെടുക്കുന്നതിൽ
വിജയിച്ചാൽ,
അതിനെ ഉപബോധമനസ്സിലേക്ക്
കടത്തി വിടുന്നതിൽ
ശ്രദ്ധിച്ചാൽ
നിന്റെ ജീവിതത്തെ
പോസിറ്റീവ് ദിശയിലേക്ക്
ഉപബോധ മനസ്സ്
ഡ്രൈവ് ചെയ്തു കൊള്ളും.
പക്ഷെ പോസിറ്റീവ്
ലക്ഷ്യത്തോടു കൂടി പോലും
നെഗറ്റീവ് ആയ ഒന്ന്
ഇവിടെ തിരഞ്ഞെടുക്കരുത്.
ഉദാഹരണത്തിന്
മിക്കി മൗസിനെ കുറിച്ച് ഇന്ന് ചിന്തിക്കരുത്
എന്ന് ഒരു കുട്ടിയോട് പറഞ്ഞാൽ
ആ ഒരു നിമിഷത്തിൽ
തന്നെ ആ കുട്ടി ചിന്തിച്ചത്
മിക്കി മൗസിനെ കുറിച്ചാണ്.
ഇതു പോലെയാണ്
ഇന്ന് ഞാൻ ദുഃഖിക്കില്ല,
പേടിക്കില്ല,
തെറ്റു ചെയ്യില്ല
എന്നൊക്കെ തീരുമാനങ്ങൾ എടുക്കുമ്പോൾ
തന്നെ അത്തരം വികാരങ്ങളെ
ഉപബോധ മനസ്സ് പുറത്തു
കൊണ്ടു വരും.
ഒരു പക്ഷെ
ഏറ്റവും ദു:ഖിച്ചതും
പേടിച്ചതും
തെറ്റു ചെയ്തതുമായ സമയങ്ങളായി
ആ ദിവസം മാറിയേക്കാം.
അതിന്റെ വിപരീത വാക്കുകളായ
സന്തോഷം ,ധൈര്യം, നന്മ, നല്ല കാര്യങ്ങൾ
എന്നിവ വെച്ച് നീ ഉപബോധമനസ്സിനെ
ഫീഡ്  ചെയ്യുക
അപ്പോൾ നിനക്ക് ജീവിതത്തിൽ
ഉദ്യേശിച്ച ഫലം കിട്ടും.

Sunday, February 28, 2016

സംതൃപ്തി.മൈ diary.khaleelshamras.

വലിയൊരു വിനോദയാത്രക്ക്
ഒരുങ്ങി നിൽക്കുമ്പോൾ.
പെട്ടെന്ന്
വേണ്ടപ്പെട്ട ആർക്കെങ്കിലും
ഒരസുഖം വന്നു.
നിന്റെ പരിചരണം വേണ്ടി വന്നു.
അപ്പോൾ വിനോദയാത്രക്കായി
ആ ഒരു ദൗത്യത്തിൽ നിന്നും
പിന്തിരിയാൻ
ഒരു പ്രേരണ നിന്നിൽ ഉണ്ടാവും.
ആ പ്രേരണയെ തട്ടിയകറ്റി
രോഗിയെ പരിചരിക്കുന്നതിന്
മുനഗണന കൊടുക്കാൻ
കഴിഞാൽ
വിനോദയാത്രക്ക് ലഭിക്കുന്ന
അനുഭൂതിയേക്കാൾ
വലിയ സംതൃപ്തിയാണ്
നിനക്ക് ലഭിക്കാൻ പോവുന്നത്.

ഞാനും കരയുകയായിരുന്നു.My diary. Khaleelshamras

വിളികേൾക്കാൻ കഴിയാത്തയത്രയും
ദുരത്തേക്ക്
ആശുപത്രിയിലെത്തിയപ്പോഴേക്കും
ആ അമ്മ
യാത്രയായി കഴിഞ്ഞിരുന്നു.
ഒരു പാട് പ്രശ്നങ്ങളുടെ
നടുവിൽ
വെന്തുരുകി നിൽക്കുന്ന
ഒരു മനസ്സുമായി
ജീവിക്കുകയായിരുന്നതിനാൽ
അതിൽ ടെൻഷനായി
മയങ്ങുകയാണ് എന്നേ
പ്രിയപ്പെട്ടവരൊക്കെ
കരുതിയിരുന്നുള്ളു.
അല്ലെങ്കിലും
രോഗിയായി കുറേ നാൾ
കിടപ്പിലായ ഒരാളുടെ മരണം
ആർക്കും പെട്ടെന്ന്
പൊരുത്തപ്പെടാം
പക്ഷെ
പെട്ടെന്നുള്ള മരണം
അങ്ങിനെയല്ല
അതാർക്കും
പൊരുത്തപ്പെടാൻ കഴിയില്ല.
മരിച്ചുവെന്നത് അംഗീകരിക്കാനും
കഴിയില്ല.
പലപ്പോഴും അത്തരം
മരണങ്ങൾ
പ്രഖ്യാപിക്കാൻ പോലും
ഡോക്ടർമാർക്ക് ധൈര്യം
വരാറില്ല.
മിടിപ്പില്ല, ശ്വാസമില്ല എന്നൊക്കെ
ഞാൻ പറത്തു.
CPR കൊടുത്തു കൊണ്ടിരുന്നു.
കണ്ണിലെ കൃഷ്ണമണികളിൽ
ലൈറ്റടിച്ചപ്പോഴേ
വ്യക്തമാണ് മരിച്ചിട്ട്
ഏതാണ്ട് കുറച്ച് സമയമായി എന്ന്.
എന്നാലും ഞാൻ
അവരുടെ ഹൃദയത്തിൽ
ആഞ്ഞു കുത്തി.
ആ ശക്തമായ ശബ്ദം കേട്ട്
മരണത്തിന്റെ മാലാഖമാർ
ആ ആത്മാവിനെ
ശരീരത്തിലേക്ക് തിരികെ ഏൽപ്പിച്ചാലോ.
എന്നെ കൊല്ലാനുള്ള ദേശ്യത്തോടെ
ഒരു പെൺകുട്ടി എന്റെ
അടുത്തേക്ക് ഓടി വന്നു.
ശ്വാസമില്ല എന്ന്
പറഞ്ഞത് അവൾക്ക്
പൊരുത്തപ്പെടാൻ കഴിഞില്ല.
എനിക്കും അവളുടെ വികാരം
മനസ്സിലാക്കാവുന്നതേയുള്ളു.
കാരണം പുറത്തു
മരണവാർത്ത പ്രഖ്യാപിക്കുമ്പോഴും
ഞാനും അവളുടെ സ്ഥാനത്തു തന്നെയായിരുന്നു.
ആ അമ്മയുടെ പ്രിയപ്പെട്ട
മകളെ പോലെ
ഞാനും കരയുകയായിരുന്നു.
ആർക്കും
എന്തായാലും വരുന്ന
ഈ ഒരവസ്ഥയെ കുറിച്ച്
ചിന്തിക്കുകയായിരുന്നു.
മനുഷ്യന്റെ
എല്ലാ മോഹങ്ങളും
സ്വപ്നങ്ങളും
വീണുടഞ്ഞു പോവുന്ന മരണം.

Saturday, February 27, 2016

ഫോക്കസ് ചെയ്യേണ്ടത്.my diary.khaleelshamras

ജീവിക്കുന്ന കാലഘട്ടത്തിൽ
അത്യാവശ്യം സമുഹത്തിൽ
പേരെടുത്തവരുടെ
മരണ വാർത്തകൾ
നമുക്ക് നൽകുന്ന
വലിയൊരു പാoമുണ്ട്.
ഒന്ന് മരണത്തിന്റെ വിവേചനമില്ലായ്മ.
രണ്ടാമത്തെ പാഠം.
ജീവിക്കുന്ന ഈ ഒരു നിമിഷം
മാത്രമാണ്
നിനക്കുള്ളത്.
നീ ഫോക്കസ് ചെയ്യേണ്ടതും
ഈ ഒരൊറ്റ നിമിഷത്തിൽ മാത്രമാണ്..
അതിൽ നല്ല ഒരു ജീവിതം
കാഴ്ചവെക്കുക എന്ന ഒറ്റ ലക്ഷ്യം.

നിന്നോട് നന്ദി പറയുക.my diary. khaleelshamras.

ചെയ്ത കാര്യം
എന്താണെങ്കിലും
അതിനു നിന്നോട്
നന്ദി പറയുക.
പലപ്പോഴും
ചെയ്തതിലെ പോരായ്‌മകളെ
കുറിച്ചോർത്ത്
അതിൽ അസംതൃപ്തനാവാനാണ്
നീ പലപ്പോഴും ശ്രമിക്കുന്നത്.
അത് നിന്നെ
നിരാശയിലേക്കും
മുന്നോട്ടുള്ള വഴിയിൽ നിന്നും
പിറകോട്ട് തിരിച്ചുവിടുകയും
ചെയ്യുന്നു.

ചിന്തകളെ തിരികെ കൊണ്ടുവരിക.my diary. khaleelshamras

ചിന്തകൾ തെന്നിമാറി കൊണ്ടേയിരിക്കും.
അവയക്ക് അതാണ് ഇഷ്ടം.
അതാണ് അവയുടെ
സ്വാതന്ത്ര്യവും എളുപ്പവും.
പക്ഷെ ചിന്തകളെ
നിന്റെ ഈ നിമിഷത്തിൽ
പിടിച്ചു നിർത്തുക
എന്നതാണ് നിന്റെ ദൗത്യം.
അതേ നിനക്ക്
വിജയം കൊണ്ടുവരുകയുള്ളു.
ശ്രദ്ധയെ ഫോക്കസ് ചെയ്ത്
ചിന്തകളെ
തെന്നി മാറുമ്പോഴൊക്കെ
തിരികെ കൊണ്ടുവരിക.

Refining love.my diary. khaleelshamras.

Making a loved one
as a friend is so easy.
But the challenge of your
love lies in making
your enemy as a friend.
or
the one who consider you
as a enemy.
It will be difficult to meat such
persons individually.
but you can play the
Game of friendship
inside your mind.
consider enemy as your
best friend.
Tell jokes,
play with them
ets
It is the best way to refine
the fuel if love fully.

മരിച്ചു കഴിഞ്ഞുള്ള ഒരുമ.my diary. khaleelshamras

പരസ്പരം
പലതിന്റേയും പേരിൽ
തമ്മിലടിച്ചു
തർക്കിക്കുന്ന
രണ്ടാളുടെ മൃദശരീരങ്ങൾ
അടുത്തടുത്ത് കൊണ്ട്
വെച്ചു നോക്കു.
എത്ര മാന്യതയോടെയും
ആദരവോടെയുമാണ്
ഇരുവരും ഒരുമിച്ച്
നിൽക്കുന്നത്.
ജീവിച്ചിരിക്കുമ്പോൾ
പരസ്പരം പച്ചയിറച്ചിയും
അവരവരുടെ ചിന്തകളിലെ
മാലിന്യങ്ങളും പരസ്പരം
പ്രയോഗിച്ച
ഇവർ
ജീവിക്കുമ്പോഴേ
ഈ ഒരവസ്ഥ
ഒരിക്കലെങ്കിലും ചിന്തിച്ചിരിന്നുവെങ്കിൽ
അങ്ങിനെയൊക്കെ
ഉണ്ടാവുമായിരുന്നോ?

പണം ഒന്നുമല്ല എന്ന ചിന്ത.my diary. khaleelshamras

മരിച്ചു കിടക്കുന്ന ധനികരെ
നോക്കി പലരും
പറയുന്ന ഒരു വാക്കുണ്ട്.
ഇതൊക്കെയുണ്ടായിട്ട്
എന്താ?
ഇത്രയല്ലേയുള്ളു.
ഈ ഒരു ചിന്ത
ശരിക്കും വരേണ്ടത്
മരിച്ചവരെ കാണുeമ്പാഴല്ല
മറിച്ച്
അവരെ കാണുമ്പോഴും
അല്ലാത്തപ്പോഴും
ജീവിച്ചിരിക്കുന്നവരിലാണ്.
പണം ഉള്ളവരിലും
അതിനായി നെട്ടോട്ടമോടുന്നവരിലുമാണ്.

പ്രതിസന്ധിയിൽ പതറാതിരിക്കാൻ.my dairy. khaleelshamras.

ഏത് പ്രതിസന്ധിയിലും
അടിപതറാതെ പിടിച്ചു നിൽക്കാനും
ഈർജ്ജ സ്വലതയോടെ
അവയെ പരിഹരിക്കാനുമുള്ള
കരുത്താണ്
ഉണ്ടാക്കിയെടുക്കേണ്ടത്.
അത്തരം ഒരു മനസ്സ് രൂപപ്പെടുത്തിയെടുക്കാൻ
ഏതു മാർഗ്ഗം വേണമെങ്കിലും
അവലംഭിക്കാം.
ദൈവ വിശ്വാസം
അതിലേക്കുള്ള
ഏറ്റവും അനുയോജ്യവും
എടുപ്പവുമായ
ഒരു വഴിയാണ്.
പക്ഷെ പലപ്പോഴും
ആ വിശ്വാസം പോലും
ഒരു പ്രതിസന്ധിയായി
മുന്നിൽ കിടക്കുന്നുവെന്നതാണ്
സത്യം.

Friday, February 26, 2016

ആദ്യ ചുവടുവെയ്പ്പ്.my dairy. khaleelshamras

കാര്യങ്ങൾ ചെയ്തു
തീർക്കാനുള്ള
ആദ്യ ചുവടുവെയ്പ്പ്
ഈ ഒരു നിമിഷത്തിൽ തുടങ്ങുക
എന്നാൽ
അതിനായി ദൃ.തി കാണിക്കുക
എന്നർത്ഥമില്ല.
മറിച്ച് ശാന്തതയോടെ
സന്തോഷം നിറഞ്ഞ
മനസ്സോടെ തുടങ്ങുക
എന്നേ അർത്ഥമുള്ളു.

സ്വീകരണവും യാത്രയപ്പും.my diary. khaleelshamras

ഞാൻ ഡ്യൂട്ടിയിൽ ആയിരുന്നു.
ഹോസ്വിറ്റലിന് പുറത്ത് നല്ല
ശബ്ദമയമാണ്.
ഒരു വശത്ത് സന്തോഷത്തിന്റെ
ചിരികൾ
മറ്റൊരു വശത്ത് ദുഃഖത്തിന്റെ
അലയടികൾ.
രണ്ട് സിസ്റ്റർമാർ എനിക്കു
മുന്നിലേക്ക് ഓടി വന്നു പറഞ്ഞു.
സാറേ....
ഒന്നു ഓടി വരുമോ.
രണ്ടാളോടും പ്രശ്നങ്ങൾ
ആരാഞ്ഞു.
ഒന്ന് സ്വീകരണവും
മറ്റൊന്ന് യാത്രയയപ്പുമാണ്.
എന്തായാലും രണ്ടാമത്തേതിന്
മുൻഗണന നൽകി.
യാത്രയയപ്പ് നീട്ടിവെപ്പിക്കാൻ
കഴിഞ്ഞാലോ?
ആ ഒരു നീട്ടിക്കെലിനായി
കാത്തിരിക്കുന്നവരാണ്
അവർക്ക് ചുറ്റും കുടി നിൽക്കുന്ന
പ്രിയപ്പെട്ടവരൊക്കെ.
സോക്ടർക്ക് അതിനവരെ
സഹായിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്
അവർ.
ഞാൻ ചെന്നു.
ആ അമ്മ അത് കേട്ടില്ല.
അവർ യാത്രയാവുക തന്നെ ചെയ്തു.
അതിന് സാക്ഷ്യം വഹിച്ചു
തിരിച്ചു വരുന്നതിനിടയിൽ
മറ്റേ സിസ്റ്റർ എന്നെ വിളിച്ചു
പ്രസവമുറിയിലേക്ക്
വരണം.
അങ്ങോട്ടും ഓടി
അതാ അവിടെ ഒരു
പെൺകുട്ടി ഭൂമിയോട്
കരച്ചിലായി ആദ്യ കിന്നാരവും
പറഞ്ഞിരിക്കുന്നു.
ഞാൻ ആ കുഞ്ഞിന് സ്വാഗതം
ഓതി വരവേറ്റു.
ഒരു സ്വീകരണവും
പിന്നെ ഒരു യാത്രയയപ്പും
അതിനിടയിൽ
ജീവിതമെന്ന ഒരിത്തിരി സമയവും.
നാം വന്നതും പോവേണ്ടതും
ഒരുപോലെയാണ്.
അതിനിടയിലെ ജീവിതമെന്ന
ഒരിത്തിരി സമയത്തെ
നാമെന്തിനാണ്
ചുമ്മാ വേണ്ടാത്തരങ്ങൾക്കായി
വിനിയോഗിച്ച്
ഒരു ക്രൂരനായി സ്വയം
ജീവിക്കുന്നത്.
സ്വീകരിക്കപ്പെട്ട നാം
എതായാലും സാക്ഷിയാവേണ്ട
യാത്രയയപ്പിനായി
നല്ല രീതിയിൽ ഒരുങ്ങുകയല്ലേ വേണ്ടത്.

Wednesday, February 24, 2016

നിന്റെ തിരിച്ചുള്ള പ്രതികരണം. My diary, Khaleelshamras

ഒരാൾ കോപിക്കുന്നതിലും
തർക്കിക്കുന്നതിലും
സംതൃപ്തി കണ്ടെത്തുന്നുവെങ്കിൽ
അയാൾ അങ്ങിനെ
ആയിക്കോട്ടെ.
പക്ഷെ അതിലൊന്നും
സംതൃപ്തി കണ്ടെത്താത്ത
നീ അത്തരം
പ്രതികരണങ്ങൾക്ക് മുതിരരുത്.
അയാളുടെ പ്രതികരണമല്ല
ഇവിടെ വിഷയം
പക്ഷെ നിന്റെ തിരിച്ചുള്ള
പ്രതികരണമാണ്
വിഷയം.

ജീവിത ശൈലി രോഗങ്ങൾ ഇന്നത്തെ വസൂരി. Dr. Khaleelshamras

ഒരു പാട് മധ്യവയസ്കരുടെ
മരണ വാർത്തകൾ
കേട്ട കുറേ മാസങ്ങൾ
ആണ് കടന്നു പോവുന്നത്.
ആധുനിക വ്യായാമമില്ലാത്ത
ജീവിത രീതികൾ
ഒരു വസൂരി പോലെ
വ്യാപിച്ച് തുടങ്ങിയതിന്റെ
പരിണിത ഫലങ്ങൾ
കൂടുതലായി കണ്ട് തുടങ്ങി
എന്ന് തോന്നുന്നു.
കുട്ടം കൂട്ടമായി
പുഴയിൽ നീന്താൻ പോയതും
സൈക്കിളിലും നടന്നും
ഒക്കെ യാത്ര ചെയ്തതുമായ
ആ കാലം അസ്ഥമിച്ച ശേഷമുളള,
വാർധക്യത്തെ കാമരത്തിലേ
വിളിച്ചു വരുത്തിയ ഒരു
കാലഘട്ടത്തിലാണ് നാമിപ്പോൾ.
വ്യായാമത്തിന്റെ അഭാവത്തോടൊപ്പം
അമിതമായ തീറ്റയും കൂടി
ആയതോടൊ
ആധുനിക കാല വസൂരിയായ
ജീവിത ശൈലീ രോഗങ്ങൾ
മനുഷ്യരിൽ ഉണ്ടാക്കിയ
അപകടങ്ങളുടെ വലിപ്പം
വർദ്ധിച്ചു.
മരണത്തേക്കാൾ  ഇവിടെ വിഷയം
അനാരോഗ്യമാണ് .
ജീവിത ശൈലി രോഗങ്ങൾ
പടർന്നു പന്തലിക്കുമ്പോൾ
മനുഷ്യ കുലത്തിന്റെ
മൊത്തം ആരോഗ്യാവസ്ഥയാണ്
കുറഞ്ഞു വരുന്നത്.
എത്രയും പെട്ടെന്ന്
യുദ്ധകാലാടിസ്ഥാനത്തിൽ
മാറ്റങ്ങൾക്ക് വധേയമായേ പറ്റൂ..
പല്ലു തേക്കാനും സ്ത്രം
ധരിക്കാനും മറന്നാലും
വ്യായാമം ചെയ്യാൻ മറക്കാതിരിക്കുക.
അമിതമായ ഭക്ഷണത്തോട്
വേണ്ട എന്ന് പറയാൻ
പഠിക്കുക.

Tuesday, February 23, 2016

പ്രയത്നത്തിനു ശേഷം റെസ്റ്റ്. My diary. Khaleel shamras.

ഏതൊരു പ്രയത്നത്തിനും ശേഷം
ഒരു റെസ്റ്റ് തീർച്ചയായും
ഉണ്ടാവും.
അതുപോലെ ജീവിതത്തിനു ശേഷം
ഒരു വലിയ റെസ്റ്റ് ഉണ്ടാവും
അതാണ് മരണം.
കൂടുതൽ പ്രയത്നിച്ച
ആൾക്ക് റെസ്റ്റ്
കുടുതൽ സന്തോഷം
നിറഞ്ഞതായിരിക്കും.
ചിലരെ ജോലിക്കിടയിൽ
തന്നെ റെസ്റ്റ് എടുക്കാൻ
യജമാനൻ അനുവദിക്കുന്നു.
പ്രായമാവാതെ പെട്ടെന്നു
മരിച്ചു പോവുന്നവരാണ്
ഇത്തരക്കാർ.

ജീവിതം സമ്മർദ്ദമല്ല.my diary. khaleelshamras

വല്ലാതെ സമ്മർദ്ദങ്ങൾ നിറച്ച്
വീർപ്പിച്ചു പൊട്ടിക്കേണ്ട
ഒന്നല്ല ജീവിതം.
അത് ശാന്തതയും
സമാധാനവുമാണ്.
മുമ്പുണ്ടായ ദുഃഖങ്ങളേയും
പരാജയങ്ങളേയും
വീണ്ടും വീണ്ടും
ഓർത്തിരിക്കേണ്ട സമയമല്ല ഇത്
മറിച്ച് അവയെ
പാഠങ്ങളും പടവുകളുമാക്കി
പതിയെ മുന്നോട്ട് നയിക്കേണ്ട
ഒന്നാണ് ജീവിതം.

സന്തോഷമെന്ന കറൻസി.my diary. khaleelshamras

നിന്റെ ഏറ്റവും വലിയ
സമ്പാദ്യം സന്തോഷമാണ്.
നിന്റെ ആശയ വിനിമയത്തിനുള്ള
ഏറ്റവും വിലപ്പെട്ട
കറൻസിയാണ് സന്തോഷം.
നന്മയും കരുണയും
അറിവും
സമാധാനവും ഒക്കെയായി
നീ അവ മറ്റുള്ളവർക്ക്
കൈമാറിക്കൊണ്ടിരിക്കുന്നു.
കൊടുക്കുംതോറും
കൂടുന്ന ഈ ഒരു സമ്പാദ്യം
നഷ്ടപ്പെടുത്തിയാണ്
പലപ്പോഴും വിലപ്പെട്ടതെന്നു
കരുതി മറ്റു കുറേ
സമ്പാദ്യങ്ങളുടെ പിറകെ
നീ ഓടുന്നത്.

പ്രാർത്ഥനകൾ.my diary. khaleelshamras

മനുഷ്യരോടുള്ള ചോദ്യം
ചുണ്ടുകളിൽ നിന്നും
മറ്റൊരാളുടെ കാതിലേക്ക്
ആണെങ്കിൽ
ഈശ്വരനോട്
ഉള്ള ചോദ്യം
അല്ലെങ്കിൽ
പ്രാർത്ഥന ചെന്നെന്നേണ്ടത്
നിന്റെ ബോധ മനസ്സിലെ
ചിന്തകളിൽ നിന്നും
ഉപബോധമനസ്സിലേക്കാണ്.
അവിടെ നിന്നുമാണ്
അത് ഉത്തരം ലഭിക്കുന്ന
കേന്ദ്രങ്ങളിലേക്ക് കയ്മാറപ്പെടുന്നത്.
പലരുടേയും പ്രാർത്ഥനകൾ
ആ ഒരു തലത്തിലേക്ക്
മരുന്നില്ല എന്നതാണ് സത്യം.
അതിന് നിന്റെ
ചുണ്ടുകൾ അനങ്ങണമെന്നില്ല.

സമാധാനമെന്ന അടിത്തറ ഇല്ലാതായാൽ.my diary. khaleelshamras

സമാധാനവും സ്നേഹവും
കരുണയുമൊക്കെ
എല്ലാ മതങ്ങളും
മനുഷ്യർക്കു വേണ്ട
അടിസ്ഥാന കാര്യങ്ങളായി
മുന്നോട്ട് വെക്കുന്നു.
പക്ഷെ
ശരിക്കും അത്തരം
ഒരടിത്തറ ഉണ്ടാക്കി കൊടുക്കാൻ
ഇന്നത്തെ
നേതാക്കൻമാർക്ക് കഴിയുന്നുണ്ടോ?
അവരതൊക്കെ
വേണമെന്ന് പറയുന്നുണ്ടെങ്കിലും
സമാധാനം നിറഞ
വിശ്വാസികളെ ഉണ്ടാക്കിയെടുക്കാൻ
അവർ പരാജയപ്പെടുകയാണ്.
പകരം വിശ്വാസികളുടെ
മനസ്സിൽ തർക്ക വിഷയങ്ങൾ
നിറച്ച്
മനസ്സിലെ ഉള്ള സമാധാനന്തരീക്ഷം
കൂടി ഇല്ലാതാക്കുകയാണ്.
അവർ ചെയ്യുന്നത്.

മറ്റുള്ളവരുടെ താൽപര്യങ്ങൾ മാനിക്കുക.my dairy. khaleelshamras

മറ്റുള്ളവരുടെ താൽപര്യങ്ങളെ
നാം മനസ്സിലാക്കണം.
അതിനെ പ്രോൽസാഹിപ്പിക്കാനും
അതിനെ കുറിച്ച്
നല്ലൊരു വാക്ക് പറയാനും
നാം സമയം കണ്ടെത്തണം.
പലപ്പോഴും
നാം അങ്ങിനെ കാണുന്നില്ല
മറിച്ച്
നാം നമ്മുടെ സ്വയം
താൽപര്യങ്ങളിലേക്കേ നോക്കുന്നുള്ളു.
അതിനനുസരിച്ചാണ്
പലപ്പോഴും
മറ്റുള്ളവരോടുള്ള നമ്മുടെ പ്രതികരണങ്ങൾ.
അവരുടെ താൽപര്യങ്ങൾ
മാനിക്കാതെ
നമ്മുടെ താൽപര്യങ്ങൾക്കുമാത്രം
മുൻഗണന നൽകി
പ്രതികരിക്കുമ്പോഴാണ്
പലതും തർക്കത്തിലേക്ക്
നയിക്കപ്പെടുന്നത്.
സമാധാനം നഷ്ടപ്പെടുന്നത്.

ഉറക്കത്തിന്റെ ഫലം നഷ്ടപ്പെട്ടാൽ.my diary. khaleelshamras

നമ്മുടെ സുപ്രഭാതം എങ്ങിനെ
തുടങ്ങുന്നു?
ഉണയോട് തർക്കിച്ചു കൊണ്ടാണോ?
ഏതോ ആവശ്യങ്ങളുമായി വന്ന
മക്കളോട്
ചെയ്യേണ്ട കാര്യമാണെങ്കിലും
അത് നിരാകരിച്ചു കൊണ്ടാണോ?
അല്ലെങ്കിൽ
മനസ്സ് നിറയെ
സമ്മർദ്ദങ്ങൾ നിറച്ചു കൊണ്ടാണോ?
അങ്ങിനെയൊക്കെയാണെങ്കിൽ
കഴഞ്ഞ രാത്രിയിലെ
ഉറക്കം നിന്റെ മനസ്സിൽ നിന്നും
പുറം തള്ളിയ
മാലിന്യങ്ങളെ നീ വീണ്ടും
നിന്റെ ജീവിതത്തിലേക്ക്
തിരിച്ചെടുത്തുവെന്നാണ്.
ശരിക്കും ഉറക്കം
നിനക്ക് മാലിന്യങ്ങളെ
നീക്കം ചെയ്യാനും
നീ നേടിയെടുത്ത
അറിവുകളെ സ്ഥിരമാക്കാനും
അനുഭവങ്ങളുടെ
ആൽഭം
അടുക്കി വെക്കാനുമുള്ളതാണ്.

ജീവിതത്തെ കുറിച്ച് നഷ്ടബോധം.khaleelshamras.my diary.

നമുക്കെങ്ങിനെ വേണമെങ്കിലും
ജീവിക്കാം.
നമ്മുടെ ജീവിതത്തിൽ
എങ്ങിനെ നീങ്ങിയാലും
ആർക്കും അതുകൊണ്ട്
ലാഭമോ നഷ്ടമോ
ഉണ്ടാവുന്നില്ല.
പക്ഷെ ഒരു കാര്യമുണ്ട്
നിന്റെ ജീവിതത്തെ ഓർത്ത്
പിന്നീടോ ഇപ്പോൾ തന്നെയോ
നിനക്ക് നിരാശ തോന്നരുത്.
സമയവും ജീവിതവും
പാഴാക്കി കളഞ്ഞുവെന്ന
നഷ്ടബോധം ഉണ്ടാവരുത്.

Monday, February 22, 2016

ചെറിയ വലുത്.my dairy. khaleelshamras

ഈ ഒരു നിമിഷം
വലിപ്പത്തിൽ ചെറുതാണെങ്കിലും
നിന്റെ ജീവിതത്തിന്
അതേറ്റവും വിലപ്പെട്ടതാണ്.
ഈ നിമിഷത്തിൽ
നിനക്ക് ചെയ്യാനുള്ള
പ്രവർത്തി അത്
വളരെ ചെറുതാണെങ്കിലും
മൊത്തം ജീവിത
വിജയത്തിൽ
അതിന്റെ പങ്ക് വളരെ വലുതാണ്.

Sunday, February 21, 2016

എന്റെ ജീവിതത്തിന്റെ ഉത്തരവാദി. My diary, Khaleel shamras

തന്റെ ജീവിതം
ശരിയാക്കാൻ മറ്റാരോ വരുമെന്ന
പ്രതീക്ഷയിൽ ജീവിക്കുന്ന
ആൾക്കാരാണ്
നിരാശരാവുന്നത്.
അങ്ങിനെ ഒരാൾ വരാനില്ല
എന്ന സത്യം മനസ്സിലാക്കാൻ
മറന്നു പോയതാണ്
ജീവിതത്തിൽ കരുത്തുറ്റ തീരുമാനങ്ങൾ
എടുക്കുന്നതിൽ നിന്നും
അവർ തടയപ്പെടുന്നത്.
എന്റെ ജീവിതത്തിന്റെ
ഇത്തരവാദി ഞാൻ തന്നെയാണ്
എന്ന് തിരിച്ചറിയുന്നതിലൂടെയാണ്
അവൻ സന്തോഷകരവും
സംതൃപ്തകരവുമായ
ഒരു ജീവിതത്തിലേക്ക്
തിരികെ വരുന്നത്.
പേടി ഇല്ലാതാവുന്നത്.
നിരാശ മാഞ്ഞുപോവാന്നത്.

എന്റെ ഡയറിയെ കുറിച്ച്. My diary, Khaleelshamras

ലോകത്തെ ഏറ്റവും
പ്രധാനപ്പെട്ട ഒരു മനുഷ്യൻ
അവനേറ്റവും പ്രിയപ്പെട്ടതും
അവനെപോലെ തന്നെ
പ്രധാനപ്പെട്ടതുമായ
മറ്റൊരു മനുഷ്യനുമായുള്ള
ആശയ വിനിമയമാണ് ഡയറി.
അതായത് അത്
അവനവനോടുള്ള സ്വയം വ്യവാരമാണ്.
തിരുത്താനും വളരാനും
ഒരാൾ അയാളോട് തന്നെ നടത്തുന്ന
ചർച്ചയാണ് ഡയറി.
പ്രതിസന്ധികളെ ഇറക്കിവെച്ച്
അല്ലെങ്കിൽ
അതിനെ വളമാക്കി മാറ്റാനുളള
ഫാക്ടറിയുടെ പരാണ്
ഡയറി.
മറ്റെന്തെഴുതുമ്പോഴും
മറ്റാരെങ്കിലും വായിച്ചില്ലെങ്കിൽ
എഴുതിയവനെ നിരാശനാക്കും
പക്ഷെ ഡയറി അങ്ങിനെയല്ല
അത് ലക്ഷ്യമാക്കുന്നത്
അവനവനെ തന്നെയാണ്.
അവനവന്റെ
ഗുരുവാണ് ഡയറി.
മറ്റുള്ളവർക്ക്
അവനിഷ്ടമുണ്ടെങ്കിൽ
കൈമാറുന്നുവെന്ന് മാത്രം.

നീട്ടിവെപ്പ്. My diary. Khaleelshamras

നിന്റെ ലക്ഷ്യ സാക്ഷാത്കാരത്തിനു
മുന്നിലെ ഏറ്റവും വലിയ
തടസ്സമാണ് നീട്ടിവെപ്പ്.
നിന്റെ ലക്ഷ്യത്തെ
ഒരു പേപ്പറിൽ എഴുതി വെച്ചും
അതിനു വേണ്ട തയ്യാറെടുപ്പു
തുടങ്ങിയും
മനസികമായി
അതിനനുയോജ്യമായ
കാലാവസ്ഥ സൃഷ്ടിച്ചും
ആദ്യ ചുവട് വെപ്പ്
ഇപ്പോൾതന്നെ
എടുത്തു വെക്കുക.

ഭക്തിയുടെ ഭാഷ.my diary. khaleelshamras

നിന്റെ മന്ത്രങ്ങളും
കീർത്തനങ്ങളും പ്രാർത്ഥനകളും
ശരീരത്തിന്റെ ഭാഷയിൽ
ആണ്.
എന്നാൽ ദൈവം കേട്ട്
നടപടിയെടുക്കുന്ന
നിന്റെ മനസ്സിന്റെ ഭാഷയിൽ
നീ ഒരിക്കലെങ്കിലും
ദൈവത്തോട് അപേക്ഷിച്ചിട്ടുണ്ടോ?
നീ എത്ര പ്രാവശ്യം ശ്വസിച്ചു
എന്ന് ആരും ചോദിക്കാറില്ല.
പക്ഷെ ഈശ്വരനും
നീയും തമ്മിലുള്ള
ആശയ വിനിമയമങ്ങളുടെ
എണ്ണം തിട്ടപ്പെടുത്തിയാണ്
പലപ്പോഴും
പലരും പിന്നെ നീയും
നിന്റെ ഭക്തിയുടെ
വലിപ്പം അക്കുന്നത്.
അതൊക്കെ
ശരീരഭാഷയിലൂടെ
ദൈവത്തെ സമീപിക്കാൻ
ശ്രമിച്ചതിന്റെ പരിണിത
ഫലങ്ങൾ മാത്രമാണ്.

Friday, February 19, 2016

ജീതമെന്ന മല.my diary. khaleelshamras

മറികടക്കാനുള്ള
വലിയ കുന്നിലേക്ക്
നോക്കേണ്ട.
ഇപ്പോൾ നിലയുറപ്പിച്ചിട്ടുള്ള
ഈ ഒരു പടവിലേക്ക്
മാത്രം ശ്രദ്ധിക്കുക.
അവിടെ വീഴാതെ
തടയാതെ ശ്രദ്ധിക്കുക.
അപ്പോൾ വളരെ
നിസ്സാരമായി
ജീവിതമാവുന്ന കുന്നിനെ
നിസ്സാരമായി
താണ്ടി കഴിഞിരിക്കും.

വിശ്രമ സമയം.my diary. khaleelshamras

വിശ്രമിക്കുകയും
ഉറങ്ങുകയും ചെയ്യുന്ന
സമയത്തിൽ നിന്നും
ചെയ്തു തീർക്കേണ്ട
മുഖ്യ കാര്യങ്ങൾക്കായി
സമയം വീദിച്ചു കൊടുക്കുകയല്ല
വേണ്ടത്.
മറിച്ച് വിശ്രമവും
ഉറക്കവും കഴിഞ്ഞുള്ള
സമയം
ഫലപ്രദമായി
വിനിയോഗിക്കുകയാണ് വേണ്ടത്.
അനാവശ്യ കാര്യങ്ങൾക്കായി
ആ സമയം നഷ്ടപ്പെടുത്താതെ
ശ്രദ്ധിക്കുകയാണ് വേണ്ടത്.

പാഴായി പോയ സമയങ്ങൾ. My diary. khaleelshamras

നിനക്ക് ഒരു കാര്യത്തിലേ
ഒരു നേരം ശ്രദ്ധ ചെലുത്താൻ
പറ്റൂ.
നിനക്ക് ശ്രദ്ധ ചെലുത്തേണ്ടത്
വളരെ ചെറിയ ഈ നിമിഷത്തിലും.
ഈ നിമിഷത്തിലേക്ക്,
ഇപ്പോൾ ചെയ്യുന്ന പ്രവർത്തിയിലേക്ക്
നിന്റെ ശ്രദ്ധ
കേന്ദ്രീകരിച്ചില്ലെങ്കിൽ
അതെവിടെയൊക്കെയോ
പോയി വിഹരിച്ചുകൊണ്ടിരിക്കും.
തിരിച്ചു വരുമ്പോൾ
അവിടെ കാണുന്നത്
പാഴായി പോയ
കുറേ സമയങ്ങൾ മാത്രമായിരിക്കും.

നീട്ടിവെപ്പ്.My diary. Khaleel shamras.

നീ ചെയ്യാൻ ഉദ്വേശിച്ചതും
ചെയ്യേണ്ടതുമായ ഒരു
കാര്യം നീ നീട്ടിവെക്കുകയാണെങ്കിൽ
അതിൽ തെളിയുന്നത്
രണ്ട് കാര്യമാണ്.
ആദ്യത്തേത് നിന്റെ മടി
രണ്ടാമത്തേത്
ആ വിശയിത്തിൽ
മതിയായ അറിവ് ഇല്ലാത്തത്.
നീട്ടിവെപ്പ്
അവസാന നിമിഷങ്ങിലെ
അമിത സമ്മർദ്ദത്തിലേക്കോ
അല്ലെങ്കിൽ
അതിൽ നിന്നും പിൻമാറുന്നതിലേക്കോ
നിന്നെ നയിക്കും.
അതിന്റെ പരിണിത ഫലം
നിരാശയും
പരാജയവുമാവും.
അത് കൊണ്ട് തന്നെ
എന്തും നീട്ടിക്കൊനുള്ള പ്രവണത
അവസാനിപ്പിക്കുക.

അപ്രധാനമായ ചിന്തകൾ.My diary. Khaleel shamras

നിന്റെ ലക്ഷത്തിലേക്ക്
ശ്രദ്ധയെ കേന്ദ്രീകരിച്ചു
നിർത്തിയില്ലെങ്കിൽ
അപ്രധാനമായ ചിന്തകൾ
ആ റോൾ ഏറ്റെടുക്കും.
അവ അപ്രധാനമാണ്
എന്നു മാത്രമല്ല
നിന്റെ ലക്ഷ്യത്തെ
അതിന്റെ നേർ
വിപരീത ദിശയിലക്ക്
നയിക്കുകയും ചെയ്യും.

Thursday, February 18, 2016

മനസ്സിന്റെ ഘടന പഠിച്ചാൽ.my diary. khaleelshamras

ഏതൊരു ഇലക്ട്രോണിക്ക് ഉപകരണത്തിന്റേയും
ആന്തരിക ഘടനയും
പ്രവർത്തന രീതിയും
പഠിച്ചാൽ
അതിന്റെ പ്രശ്നങ്ങൾ
പരിഹരിക്കൽ എളുപ്പമാവും.
അതു പോലെയാണ്
മനസ്സും
ഓരോ ചിന്തയും
പ്രവർത്തിയും
നിന്റെ തലച്ചോറിലെ നെരുമ്പുകളിൽ
ഉണ്ടാക്കുന്ന രൂപത്തിലും
പ്രവർത്തനത്തിലും
ഉണ്ടാക്കുന്ന
മാറ്റങ്ങളെ മനസ്സിലാക്കാൻ
കഴിഞ്ഞാൽ
ഒരു പരിധിവരെ
നിന്നെ വഴിതിരിച്ചുവിടുന്ന
പ്രശ്നങ്ങളെ
തിരുത്താൻ സാധിക്കും.

സമാധാനം നഷ്ടപ്പെട്ട സമാധാനത്തിന്റെ വീട്.my dairy. khaleelshamras.

കുറച്ച് ശാന്തി തേടി
അലയുകയായിരുന്ന അയാളോട്
അടുത്തുള്ള
സമാധാനത്തിന്റെ ഒരു വീടിനെ
കുറിച്ച് ആരോ പറഞ്ഞു കൊടുത്തു.
അങ്ങിനെ അവിടേക്ക്
ജീവിതത്തെ മാറ്റി പാർപ്പിക്കാൻ
അയാൾ തീരുമാനിച്ചു.
അങ്ങിനെ
അയാൾ ആ വീട്ടിലെത്തി.
സമാധാനത്തിന്റെ അഭിവാദ്യങ്ങൾ
കൈമാറി അയാളെ
മറ്റു താമസക്കാർ
സ്വീകരിച്ചു ഇരുത്തി.
അയാൾക്ക് വല്ലാത്ത സന്തോഷം
തോന്നി.
ആ വീട്ടിലെ
ഓരോരോ മുറികളിലേക്ക്
അയാളെ ആനയിച്ചു.
ഒരു മുറിയിൽ അതാ
ദൈവസ്നേഹത്തെ കുറിച്ച്
കാവ്യാത്മകമായി
ആരോ സംസാരിച്ചുകൊണ്ടിരിക്കുന്നു.
അയാൾക്ക് സാന്താഷവും
അനുഭൂതിയും തോന്നി.
പിന്നെ അടുത്ത മുറിയിലേക്ക്
കൊണ്ടു പോയി
വാതിൽ തുറന്നപ്പോൾ
മൂക്കു പൊത്തിപ്പോയി.
അവിടെ വച്ച മനുഷ്യരുടെ
ഇറച്ചി തിന്നുകൊണ്ടിരിക്കുകയാണ്
ആരൊക്കെയോ.
കുറ്റപ്പെടുത്തലുകളും
ഉള്ളതും ഇല്ലാത്തതുമായ കുറ്റങ്ങൾ
പറഞ്ഞും ആരുടെപച്ചയിറച്ചിയാണ്
തിന്നുകൊണ്ടിരിക്കുന്നത്
എന്ന് ഞാൻ ചോദിച്ചു?
ഈ വീട്ടിൽ നിന്നും
മാറി മറ്റൊരു വീടുവെച്ച്
താമസിക്കുന്ന സഹോദരങ്ങളുടേതാണ്
ആണ് അതെന്ന് ഞാനറിഞു.
പിന്നെ മറ്റൊരു മുറിയിലേക്ക്
പോയി അവിടെ നിറയെ
സമ്പത്ത് കുന്നുകൂട്ടി വച്ചിരിക്കുന്നു.
എല്ലാം നിയന്ത്രിക്കുകയും
പരിപാലിക്കുകയും ചെയ്യുന്ന
ദൈവത്തെ വിൽപ്പന ചരക്കാക്കി
കുന്നു കുട്ടിക്കാണ് അതൊക്കെ.
പിന്നെ മറ്റൊരു മുറിയിലേക്ക് പോയി.
അവർ തർക്കങ്ങൾക്കായി
തയ്യാറെടുപ്പ് നടത്തി കൊണ്ടിരിക്കുകയാണ്.
തെറ്റുകൾക്ക് ശരിയായ വ്യാഖ്യാനങ്ങൾ
കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ്
അവിടെ കുറേ ആൾക്കാർ.
മറ്റൊരു മുറിയിൽ
സ്വാർത്ഥത പരിശീലിപ്പിക്കുന്നത്
കണ്ടു.
മറ്റുള്ളവർക്ക്
സമാധാനം മൈാറുന്നത് പോലും
തടയുന്ന സ്വാർത്ഥത.
പുറത്തൊക്കെ
ആരൊക്കെയോ ആ വീട്ടിൽ
ഭീകരന്മാർ ഉണ്ട് എന്ന്
പറഞ്ഞിരുന്നുവെങ്കിലും
ഒരു മുറിയിലും അത്തരം ആൾക്കാരെ
ഞാൻ കണ്ടില്ല.
സമാധാനം എന്ന വീടിന്റെ
വാക്കാർത്ഥം പ്രവർത്തികളിൽ
ഇല്ലാതായതു കൊണ്ടാവാം
ഇങ്ങനെ വിളിച്ചു പരിഹസിക്കാനും
ഏതോ അധികാര മോഹിതൾക്ക്
ആ വീടിനെ തന്നെ
തങ്ങളുടെ പേരായി
ഉപയോഗിക്കാനു കഴിഞ്ഞത്.

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...