മനശ്ശാന്തി ഇല്ലാതാക്കാൻ ചില കാരണങ്ങൾ.my diary.khaleelshamras

ലോകത്ത് എവിടേയോ നടന്ന
ഒരു തിരഞ്ഞെടുപ്പിൽ
ഏതോ ഒരു പാർട്ടി തോറ്റു.
അത് വായിച്ചറിഞ്ഞ,
എന്തിനും ഏതിനും നിന്നെ
ശത്രു പക്ഷത്ത് നിർത്തുന്ന ഒരു വ്യക്തി
അതിന് ന്യായീകരണം കണ്ടെത്തി.
ആ തോൽവിക്ക് കാരണം
നീയാണ്.
അവനത് നിന്നോട് തുറന്നു പറയുകയും
ചെയ്തു.
കേട്ടപാടെ സ്വന്തം മനശ്ശാന്തി
വലിച്ചെറിഞ്ഞ്
നിരാശയുടെ കൂട്ടിൽ നീ പോയൊളിച്ചു.
ഇതാണ് പലപ്പോഴും
നിന്റെ ജീവിതത്തിൽ സംഭവിക്കുന്നത്.
ഒരു ന്യായവും ബന്ധവുമില്ലാത്ത
പലതിന്റേയും പേരിൽ
നീ സ്വന്തം മനസ്സമാധാനം വലിച്ചെറിയുകയാണ്.

Popular Posts