രക്ഷിതാക്കൾ കുട്ടികളുടെ വഴി കാണിക്കുമ്പോൾ.my diary.khaleelshamras

ശരിക്കും രക്ഷിതാക്കളുടെ
മനസ്സിന്റെ പക്വതയില്ലായ്മ.
എന്ത് എപ്പോൾ എങ്ങിനെ
പറയണമെന്ന ബോധമില്ലായ്മ.
മുതിർന്നവരുടെ മാനസിക ഭൂപടം
വെച്ച് കുട്ടികളിലൂടെ യാത്ര ചെയ്യുന്നത്
ഒക്കെയാണ് ഒരു പരിധി വരെ
കുട്ടികളെ വീണ്ടും വഷളാക്കുന്നത്.
എന്തിനും ഏതിനും
എപ്പോഴും തർക്കിക്കുന്ന രക്ഷിതാക്കൾ
ഒരിക്കലും അറിയുന്നില്ല.
അവർ ആ കുട്ടികൾക്ക്
അതിലൂടെ വീണ്ടും
കേടാവാനും
അനുസരണയില്ലാത്ത കുട്ടിയായി
വളരാനുമുള്ള വഴിയാണ്
വെട്ടി കൊടുക്കുന്നത് എന്ന സത്യം.
കുട്ടികൾക്ക് എവിടെയെങ്കിലും വീഴ്ച്ച പറ്റിയാൽ
അതിന്റെ ഉത്തരവാദിത്വം
ആ കുട്ടിയിലോ
അല്ലെങ്കിൽ കുട്ടി വളരുന്ന
കലാലയ സാഹചര്യത്തിലോ
ചാർത്തി വെക്കുന്നതിലൂടെ
തന്നിലെ വില്ലനെ
കണ്ടെത്താതെ രക്ഷപ്പെടുകയാണ്
ചെയ്യുന്നത്.
തന്റെ കുടുംബ സാമൂഹിക സാഹചര്യങ്ങളിൽ
എന്തെങ്കിലും പോരായ്മകൾ
കണ്ടാൽ അതിന് സ്വന്തത്തിൽ
ഒരു കാരണം കണ്ടെത്തി
തിരുത്താൻ ശ്രമിക്കുകയാണ്
വേണ്ടത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്