തടി കുറക്കാൻ പ്ലാൻ.my diary.khaleelshamras

തടി കുറക്കണം,
വണ്ണം കുടാതെ നോക്കണം,
ആരോഗ്യം നിലനിർത്തണം.
ആഗ്രഹങ്ങൾ ഒരു പാട് ആണ്.
ഒരു പണിയും എടുക്കാതെ
എങ്ങിനെ ഇതൊക്കെ കൈവരിക്കാമെന്നാണ്
പലരും ചിന്തിക്കുന്നത്.
വീടുണ്ടാക്കാൻ നിയോഗിക്കപ്പെട്ട
എൻജിനീയർ അതിനു വേണ്ടി
പ്ലാൻ വരക്കാതെ ആഗ്രഹവുമായി
കാത്തിരിക്കുന്ന പോലെ.
പിന്നെ എൻജിനീയർ
വീടിന്റെ പ്ളാൻ തച്ചാറാക്കുന്നതോടെ
ആ വീടിന്റെ രുപം അയാളുടെ മനസ്സിൽ
വരക്കപ്പെടുന്നു.
പിന്നീട് അത് പൂർത്തീകരിക്കാൻ
വേണ്ട കാര്യങ്ങൾ ചെയ്ത്
പുർത്തീകരിക്കുന്നു.
അതുപോലെയാണ് വണ്ണം കറക്കാൻ
ശ്രമിക്കുനവരും ചെയ്യേണ്ടത്
തന്റെ മെലിഞ്ഞ ആരോഗ്യമുള്ള ശരീരം
ആദ്യം മനസ്സിൽ വരച്ചിടണം.
എന്നിട്ട്
എഞ്ചിനീയർ തന്റെ പ്ലാൻ പൂർത്തീകരിക്കാൻ
ആവശ്യത്തിനു മാത്രം സിമൻറുകളും കല്ലുകളും കമ്പികളും മണ്ണും ഒക്കെ
ഉപയോഗിച്ച് തന്റെ പ്ലാൻ സഥലവാക്കാൻ
പണിയെടുത്ത പോലെ.
ആവശ്യത്തിനു മാത്രം ഭക്ഷണം
കഴിച്ചും,
ചിട്ടയായ വ്യായാമം നിലനിർത്തിയും
എല്ലാ ചേരുവകളും പാകത്തിനു ചേർത്ത്
മുന്നറണം.
.

Popular Posts