കവിത,my diary.khaleelshamras

വലിയൊരു മൽസരമാണ്.
ഏറ്റവും നല്ല എഴുത്തുകാരനെ തിരഞ്ഞെടുക്കാനുള്ള മൽസരം.
ഞാനും പങ്കെടുത്തു
മുന്നിൽ കടലാസ് നിവർത്തിവെച്ചു
കയ്യിൽ പേനയും.
എഴുതാൻ തുടങ്ങി
ആശയങ്ങൾ ഒന്നും വരുന്നില്ല.
ശൂന്യമായ കടലാസ് തിരികെ നൽകി
ഞാനെന്റെ ഏകാന്തതയിലേക്ക്
തിരികെ പോന്നു.
അന്നത്തെ അനുഭവങ്ങൾ
കുറിച്ചിടാൻ തുടങ്ങി.
മനോഹരങ്ങളായ വരികൾ
ഓരോന്നായി മനസ്സിന്റെ സ്ക്രീനിൽ തെളിഞ്ഞു വന്നു.
ഓരോന്നോരോന്നായി
കടലാസിൽ പകർത്തിയെഴുതി.
അപ്പോൾ ഒന്ന് മനസ്സിലായി
നോക്കു തുണ്ടി
എഴുതെടാ കവിത
എന്നു പറഞ്ഞാൽ വരുന്ന ഒന്നല്ല
കവിത.

Popular Posts