അബോധ മനസ്സിന്റെ വിരുന്ന്.my diary.khaleelshamras

നിന്റെ അബോധ മനസ്സിനോട് നല്ലൊരു
ഹലോ പറഞ്ഞ്
ബോധ മനസ്സിനെ അതിനുള്ളിലേക്ക്
പ്രവേശിപ്പിക്കുക.
അവിടെ ബോധ മനസ്സും അബോധ മനസ്സും
തമ്മിൽ
ക്രിയാത്മകമായ ചർച്ചകൾ
നടക്കട്ടെ.
അബോധ മനസ്സൊരുക്കുന്ന
സ്നേഹത്തിന്റെ വിരുന്നു സൽക്കാരങ്ങളിൽ
നിന്നും
ബോധ മനസ്സിന്റെ ബാഹ്യ മുഖമായ
നിന്റെ വ്യക്തിത്വത്തിന്റെ
നിലനിൽപ്പിനു വേണ്ട
ഊർജ്ജങ്ങൾ ശേഘരിക്കപ്പെടട്ടെ.

Popular Posts