വിലപ്പെട്ട മാതൃകകൾ. My diary,.Khaleelshamras

അയാൾ മറ്റുള്ളവരിൽ നിന്നും
തികച്ചും വ്യത്യസ്തനായിരുന്നു.
പലരും കത്തിയടിച്ച്
സമയം പാഴാക്കിയപ്പോൾ
അയാൾ പുസ്തകങ്ങളോട്
കിന്നരിച്ചു കൊണ്ടിരുന്നു.
എല്ലാവരും
തങ്ങളുടെ സംഭാഷണങളെ
പരസ്പരം കുറ്റപ്പെടുത്താൻ വിനിയോഗിച്ചപ്പോൾ
അയാൾ മറ്റുള്ളവരെ പ്രോൽസാഹിപ്പിക്കാൻ
വിനിയോഗിച്ചു.
എന്നിട്ടും പ്രിയപ്പെട്ടവരൊക്കെ
അയാളോട് ചോദിച്ചു കൊണ്ടിരുന്നു
നിങ്ങൾക്ക് വേറെ പണിയൊന്നും
ഇല്ലേ?
ചിന്തകളെ നോക്കി
പറത്തു
ഇങ്ങിനെ പോയാൽ മനോരോഗിയാവും.
എന്തെങ്കിലും ഒന്ന് ചെയ്യാതെയും
ചിന്തിക്കാതെയും
ജീവിക്കുന്ന ഒരാൾക്ക് തന്റെ
സമയം കഴിച്ചുകൂട്ടാൻ
കഴിയില്ല.
അത് നല്ലതായാൽ
ഇവിടെ നിരുൽസാഹിക്കപ്പടുന്നു
ചീത്തതാണെങ്കിൻ
പ്രോൽസാഹിക്കപ്പെടുകയോ
മൗനം പാലിക്കപ്പെടുകയോ ചെയ്യുന്നു.
അങ്ങിനെ ആവാതിരിക്കുക.
വായനാശീലമുള്ളരും
നല്ല ഉപദേശങ്ങൾ നൽകുന്നവരുമൊക്കെ
നിനക്ക് വിലപ്പെട്ട മാതൃകകൾ ആണ്
ജീവിതത്തിൽ പകർത്താൻ
പാകത്തിലുള്ള മാതൃകകൾ.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്