സ്നേഹത്തിന്റെ പൂന്തോപ്പിലേക്ക്.my diary.khaleelshamras

പുഞ്ചിരിച്ചു വരുന്ന ആൾ
നിന്നെ ആ പുഞ്ചിരിയുടെ കവാടങ്ങൾ
തുറന്ന്
സ്നേഹത്തിന്റെ പൂന്തോപ്പിലേക്ക്
വിരുന്നിന് വിളിക്കുകയാണ്.
ഒരു ചിത്രശലഭത്തെ പോലെ
നീ അങ്ങോട്ട് പ്രവേശിക്കുക.
ആസ്വദിച്ച്, പുക്കൾ ശേഘരിച്ച്
തിരിച്ചു പോരുക.
കോപിച്ചും മുഖം കനപ്പിച്ചും
വരുന്ന ആൾ
നിന്നെ ക്ഷണിക്കുന്നത് കത്തികൊണ്ടിരിക്കുന്ന
തീ നാളത്തിലേക്ക് ആണ്.
ആ കവാടത്തിലൂടെ പ്രവേശിക്കാതിരിക്കുക.
പെട്ടെന്ന് തിരികെ പോരുക.
എന്നിട്ട് മുന്നിൽ കോപിച്ച് നിൽക്കുന്ന
ആൾക്ക് മുന്നിൽ
നീ ക്ഷമയുടെ വാതിലുകൾ
തുറന്നു കൊടുക്കുക.
അദ്ദേഹത്തിന്റെ അപകടാവസ്ഥ
തിരിച്ചറിഞ്ഞ്
എത്രയും പെട്ടെന്ന്
ആ വാതിലുകൾക്കപ്പുറത്തെ
സ്നേഹത്തിന്റെ പൂന്തോപ്പിലേക്ക്
കൊണ്ട് വന്ന് വരുന്നൂട്ടുക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്