ശേഘരിച്ചു വെച്ച മാലിന്യങ്ങൾ.my diary.khaleelshamras

നിന്റെ പൊലിഞ്ഞു പോയ ഏതോ
ഒരു നിമിഷത്തിൽ
ഉപേക്ഷിച്ച ഒരു പാട് മാലിന്യങ്ങളെ
ശേഘരിച്ചുവെച്ച് അതിന്റെ ദുർഗന്ധം
വീണ്ടും വീണ്ടും
നിന്റെ വിലപ്പെട്ട ഈ നിമിഷങ്ങളിലേക്ക്
വ്യാപിപ്പിക്കുകയാണ്
പലപ്പോഴും നീ.
പലപ്പോഴായി മനസ്സിൽ
സാഹചര്യങ്ങൾക്കനുസരിച്ച്
സൃഷ്ടിക്കപ്പെടുന്ന
വൈകാരികതയുടെ
അനന്തരഫലങ്ങളെ
അതുമായി ഒരു ബന്ധവുമില്ലാത്ത,
എന്നാൽ ഉപയോഗിച്ചാൽ
ആ ഒരു നിമിഷത്തെ തന്നെ
നശിപ്പിക്കുന്ന സാഹചര്യങ്ങളിലേക്ക്
കൊണ്ടുവരുന്നതാണ്
പലപ്പോഴും
ജീവിത പരാജയങ്ങളിലേക്ക് മനുഷ്യനെ
നയിക്കുന്നത്.
ഇത്തരത്തിൽ ശേഘരിച്ചു വെച്ച
മാലിന്യങ്ങളെ വർജ്ജിക്കുക.

Popular Posts