മനസ്സിലെ പ്രതിസന്ധി ലഘൂകരിക്കാൻ.my diary.khaleelshamras

ഒരുപാട് പ്രതിസന്ധികളുമായി
നടന്നു നീങ്ങുന്ന നിന്നെ
മറ്റുള്ള ആരുടെയെങ്കിലും
കണ്ണുകളിലൂടെ നിരീക്ഷിച്ചു നോക്കൂ.
പ്രതിസന്ധികൾ
നിനക്കുള്ളിൽ സജീവമാക്കുന്ന
ചർച്ചകളെ മറ്റാരുടെയെങ്കിലും
കാതിലൂടെ നീ കേട്ടു നോക്കൂ.
അത് നിന്റെ മനസ്സിലുണ്ടാക്കുന്ന
മുറിവുകളെ മറ്റൊരാളായി
അനുഭവിച്ചു നോക്കു.
ഒന്നും കാണാനും കേൾക്കാനും
അനുഭവിക്കാനും നിനക്ക് കഴിയില്ല.
അപ്പോൾ മനസ്സിനെ
ഏതെങ്കിലും പ്രതിസന്ധി
കീഴടക്കുമ്പോൾ
അത് ലഘൂകരിക്കാനും ഇല്ലാതാക്കാനും
നിനക്ക് ഇത്രമാത്രമേ ചെയ്യാനുള്ളു.

Popular Posts