പരസ്പരം തർക്കിക്കുന്നവർ.my diary.khakeelshamras

പരസ്പരം തർക്കിച്ചു കൊണ്ടിരിക്കുന്ന
രണ്ട് വ്യക്തികൾ
ശരിക്കും തങ്ങളിലെ
സ്വഭാവങ്ങളിലെ മാലിന്യങ്ങൾ
പരസ്പരം ചർദ്ദിച്ച് കൊണ്ടിരിക്കുകയാണ്.
എന്നിട്ട് പരസ്പരം
തീറ്റിക്കുകയും ആർത്തിയോടെ അതെടുത്ത് തിന്നുകയുമാണ്.
ഒരാൾ ക്ഷമിക്കാൻ തയ്യാറായാൽ
അതിനർത്ഥം
പുറത്തു വരുന്ന മാലിന്യത്തെ തിരിച്ചറിഞുവെന്നും
അതിനെ സ്വീകരിക്കാൻ തയ്യാറല്ല
എന്നും മാത്രമാണ്.
രണ്ടു പേർക്ക് ഇത് തങ്ങളുടെ
വ്യക്തിത്വത്തിലെ മാലിന്യവും അഴുക്കുമാണ്
എന്ന് തിരിച്ചറിഞാൽ
അവിടെ ഇല്ലാതാവുന്നത്
വലിയൊരു തർക്കം മാത്രമല്ല.
ഒരു മനുഷ്യൻ ശരിക്കും
എങ്ങിനെയാണോ ആവേണ്ടത്
അതുപോലെ ആവുകകൂടിയാണ്,

Popular Posts