മനസ്സ് കാണുക.my diary.

നിന്റെ കാഴ്ച്ച നിന്റെ ശരീരത്തിൽ തുടങ്ങി
മറ്റുള്ളവരുടെ ശരീരത്തിലേ ചെന്നു പതിക്കുന്നുള്ളു.
അതിനപ്പുറത്തെ അവരെ അവരാക്കുന്ന
മനസ്സിന്റെ വിശാല ലോകത്തേക്ക്
അതേ വിശാലതയുള്ള നിന്റെ
മനസ്സിന്റെ ദൃഷ്ടി ചെന്നെത്തുന്നില്ല.
അതുണ്ടായിരുന്നുവെങ്കിൽ
നീ കാരണം ആരുടെയെങ്കിലും
മനസ്സ് നോവിക്കപ്പെടില്ലായിരുന്നു.
അതേ കാരണം മൂലം
നിന്റെ മനസ്സമാധാനം നഷ്ടപ്പെടുകയും
ചെയ്യില്ലായിരുന്നു.
എപ്പോഴും നവരുടെ മനസ്സിനെ
കാണാനും കേൾക്കാനും
ശ്രവിക്കാനും
ശ്രമിക്കുക.
അവരുടേയും നിന്റേയും
നൻമക്കായി.

Popular Posts